അവൻ യഥാർത്ഥ മാച്ച് വിന്നർ : തന്റെ ഇഷ്ട താരത്തെ തിരഞ്ഞെടുത്ത് സൗരവ് ഗാംഗുലി

നിലവിൽെ ഇന്ത്യന്‍ ക്രിക്കറ്റ്  ടീമില്‍ തനിക്കേറ്റവും പ്രിയപ്പെട്ട കളിക്കാരന്‍ ആരാണെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ നായകനും ബിസിസിഐ പ്രസിഡന്‍റുമായ സൗരവ് ഗാംഗുലി. യുട്യൂബ് ഷോയില്‍  ഒരു ആരാധകന്റെ   ഏറെ രസകരമായ ചോദ്യത്തിന് മറുപടി  പറയവെയാണ്  ഇന്ത്യന്‍ ടീമിലെ തന്‍റെ പ്രിയതാരമാരാണെന്ന് ഗാംഗുലി ഏവരോടും  തുറന്നുപറഞ്ഞത്.

ഇന്ത്യൻ ടീമിൽ നിലവിൽ മികച്ച താരങ്ങൾ ഒട്ടനവധിയെന്ന് പറഞ്ഞ ദാദ
ഒരാളുടെ പേര് ഞാന്‍ പറയുന്നത് ശരിയല്ല എന്നും അഭിപ്രായപ്പെട്ടു.
ഏവരും ഇന്ത്യൻ ടീമിന്റെ അഭിഭാജ്യ ഭാഗമെന്ന് പറഞ്ഞ ഗാംഗുലി എല്ലാവരും തനിക്ക് പ്രിയപ്പെട്ടവർ എന്നാണ് തുടക്കത്തിൽ ചോദ്യത്തിന് ഉത്തരമായി പറഞ്ഞത് .

എന്നാൽ വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും ബാറ്റിംഗ് ഏറെ ആസ്വദിക്കാറുണ്ട് എന്ന് പറഞ്ഞ സൗരവ്  ഗാംഗുലി തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട  താരം വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷാബ് പന്ത് എന്നും സൂചിപ്പിച്ചു .”എനിക്കേറ്റവും ആസ്വദ്യകരമായി തോന്നുന്നത് റിഷഭ് പന്തിന്‍റെ ബാറ്റിംഗാണ്. അയാള്‍ ഒരു പരിപൂര്‍ണ മാച്ച് വിന്നറാണ്. അതുപോലെ ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും മികച്ച കളിക്കാരാണ്. അതുപോലെ ശാർദൂൽ  താക്കൂറിനെ  എനിക്ക് ഇഷ്ടമാണ്.  രാജ്യാന്തര ക്രിക്കറ്റിൽ യാതൊരു ഭയവുമില്ലാതെ മികച്ച പ്രകടനം പുറത്തെടുക്കാനുള്ള ചങ്കൂറ്റം താക്കൂറിനുണ്ട് ” ദാദ വാചാലനായി .

നേരത്തെ 2019ലെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് മെന്‍ററായിരുന്ന ഗാംഗുലി പന്തിനെ നല്ലരീതിയില്‍ പിന്തുണച്ചിരുന്നു .കൂടാതെ ദാദയുടെ ചില ഉപദേശങ്ങൾ തനിക്ക് കരിയറിൽ ഏറെ ഗുണകരമായിട്ടുണ്ടെന്ന് റിഷാബ് പന്തും അടുത്തിടെ വ്യക്തമാക്കിയിരുന്നു .
ഇത്തവണ ഐപിഎല്ലിൽ ശ്രേയസ് അയ്യർ പരിക്കേറ്റ് പുറത്തായതോടെ റിഷാബ് പന്താണ് ഡൽഹി ക്യാപിറ്റൽസ് ടീമിനെ നയിക്കുന്നത് .

Previous articleഇത്തവണ ഐപിഎല്ലിൽ ശ്രേയസ് അയ്യർ ഇല്ല : പക്ഷേ പ്രതിഫല തീരുമാനത്തിൽ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് ഡൽഹി ക്യാപിറ്റൽസ്
Next articleവീണ്ടും ഐപിഎല്ലിൽ കോവിഡ് ഭീഷണി : ഡൽഹിയുടെ സ്റ്റാർ സ്പിന്നർക്ക് കോവിഡ്