“എന്റെ ട്വന്റി20യിലെ പ്രകടനത്തിൽ ഞാൻ ഇപ്പോളും തൃപ്തനല്ല”- ശുഭ്മാൻ ഗില്ലിന്റെ തുറന്ന് പറച്ചിൽ.

20240727 092840

ജൂലൈ 27നാണ് 3 ട്വന്റി20 മത്സരങ്ങൾ അടങ്ങിയ പരമ്പര ഇന്ത്യ ശ്രീലങ്കയിൽ കളിക്കാൻ ഒരുങ്ങുന്നത്. ഇതിന് പിന്നാലെ 3 ഏകദിന മത്സരങ്ങളും ഇന്ത്യ ശ്രീലങ്കൻ പര്യടനത്തിൽ കളിക്കുന്നുണ്ട്. ജൂലൈ 27, 28, 30 തീയതികളിലാണ് ട്വന്റി20 മത്സരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. ഓഗസ്റ്റ് 2, 4, 7 തീയതികളിലാണ് ഏകദിനങ്ങൾ നടക്കുന്നത്. പര്യടനത്തിൽ ഇന്ത്യയുടെ ഉപനായകനായി കളിക്കുന്നത് യുവതാരം ശുഭമാൻ ഗില്ലാണ്. ഇന്ത്യയുടെ സിംബാബ്വെയ്ക്കെതിരായ പരമ്പരയിലെ നായകനും ഗിൽ തന്നെയായിരുന്നു. എന്നാൽ ഇതുവരെയുള്ള തന്റെ ട്വന്റി20 കരിയറിൽ താൻ തൃപ്തനല്ല എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഗിൽ ഇപ്പോൾ.

തനിക്ക് വേണ്ട രീതിയിൽ മികച്ച പ്രകടനങ്ങൾ നടത്താൻ ഇതുവരെ സാധിച്ചിട്ടില്ല എന്നാണ് ഗിൽ തുറന്നു പറഞ്ഞിരിക്കുന്നത്. ഇതുവരെ ഇന്ത്യക്കായി 19 ട്വന്റി20 മത്സരങ്ങളാണ് ഗിൽ കളിച്ചിട്ടുള്ളത്. ഇതിൽ 505 റൺസ് സ്വന്തമാക്കാൻ ഗില്ലിന് സാധിച്ചിട്ടുണ്ട്. 29.7 എന്ന ശരാശരിയിലാണ് ട്വന്റി20 മത്സരങ്ങളിൽ ഗിൽ ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ളത്.

139.5 എന്ന സ്ട്രൈക്ക് റേറ്റും ഗില്ലിനുണ്ട്. പക്ഷേ ഇതിൽ താൻ തൃപ്തനല്ല എന്ന് ഗിൽ പറയുന്നു. ഇതിലും മികച്ച പ്രകടനങ്ങൾ തനിക്ക് പുറത്തെടുക്കാൻ സാധിക്കും എന്നാണ് ഗിൽ ഇപ്പോഴും വിശ്വസിക്കുന്നത്. ശ്രീലങ്കൻ പര്യടനം അതിനുള്ള ഒരു അവസരമായി തന്നെയാണ് ഗില്‍ കാണുന്നതും. ശ്രീലങ്കൻ പര്യടനത്തിനു മുന്നോടിയായി നടന്ന പത്രസമ്മേളനത്തിലാണ് ഗിൽ ഇക്കാര്യം വ്യക്തമാക്കിയത്.

Read Also -  അബ്ദുൽ ബാസിതിന്റെ വെടിക്കെട്ട്. 22 പന്തിൽ 50 റൺസ് നേടി ഹീറോയിസം. കാലിക്കറ്റിനെ തകർത്ത് ട്രിവാൻഡ്രം.
20240727 092851

“വ്യക്തിപരമായി പറഞ്ഞാൽ 2024 ട്വന്റി20 ലോകകപ്പ് വരെയുള്ള എന്റെ ട്വന്റി20കളിലെ പ്രകടനത്തിൽ ഞാൻ ഒട്ടും തന്നെ തൃപ്തനല്ല.”- ഗില്‍ പത്രസമ്മേളനത്തിൽ പറയുകയുണ്ടായി. പക്ഷേ വരാനിരിക്കുന്ന മത്സരങ്ങളിൽ ടീമിനായി മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാൻ തനിക്ക് സാധിക്കുമെന്നാണ് ഗിൽ കരുതുന്നത്. “ഈ പ്രകടനങ്ങൾ ഒട്ടും തന്നെ എന്റെ പ്രതീക്ഷയ്ക്ക് അനുസരിച്ച് ഉയർന്നിട്ടില്ല. എന്നാൽ മുൻപോട്ട് പോകുമ്പോൾ വരാനിരിക്കുന്ന സൈക്കിളിൽ ഇന്ത്യക്ക് ഏകദേശം 30-40 ട്വന്റി20 മത്സരങ്ങൾ കളിക്കാൻ ഉണ്ടാവും. ഒരു ടീമെന്ന നിലയിൽ മികച്ച പ്രകടനം പുറത്തെടുക്കുന്നതിനൊപ്പം ഒരു കളിക്കാരൻ എന്ന നിലയിൽ എനിക്ക് മെച്ചപ്പെടാനും ഇതിലൂടെ സാധിക്കും എന്നാണ് ഞാൻ കരുതുന്നത്.”- ഗിൽ പറഞ്ഞു.

ട്വന്റി20കളിൽ ശരാശരി പ്രകടനമാണ് പുറത്തെടുക്കുന്നതെങ്കിലും ഏകദിന മത്സരങ്ങളിൽ തിളങ്ങാന്‍ പലപ്പോഴും ഗില്ലിന് സാധിച്ചിട്ടുണ്ട്. ഇതുവരെ ഇന്ത്യക്കായി 44 ഏകദിന മത്സരങ്ങളാണ് ഗിൽ കളിച്ചിട്ടുള്ളത്. ഇതിൽ നിന്ന് 61.3 എന്ന ഉയർന്ന ശരാശരിയിൽ ഗിൽ 2271 റൺസ് സ്വന്തമാക്കിയിട്ടുണ്ട്. 103.46 എന്ന സ്ട്രൈക്ക് റൈറ്റും ഗില്ലിനുണ്ട്. അതിനാൽ തന്നെ ഏകദിനങ്ങളിൽ ഗില്ലിന്റെ സ്ഥാനം ചോദ്യം ചെയ്യാൻ ആർക്കും സാധിക്കില്ല. പക്ഷേ കുട്ടി ക്രിക്കറ്റിലും ഇത്തരത്തിൽ മികവ് പുലർത്തേണ്ടത് ഇന്ത്യൻ ടീമിന്റെ ആവശ്യമാണ്

Scroll to Top