“ഞാൻ വലിയൊരു സഞ്ജു ആരാധകൻ. അഫ്ഗാനെതിരെ അവൻ കസറും”. ഡിവില്ലിയേഴ്സിന്റെ വാക്കുകൾ.

sanju samson india

മലയാളി താരം സഞ്ജു സാംസണിനെ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള സ്ക്വാഡിൽ ഉൾപ്പെടുത്തിയതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ദക്ഷിണാഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്സ്. കഴിഞ്ഞ സമയങ്ങളിൽ രാജസ്ഥാൻ അടക്കമുള്ള ടീമുകൾക്കായി മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള താരമാണ് സഞ്ജു സാംസണെന്നും, ഇന്ത്യക്കായി അഫ്ഗാനിസ്ഥാനെതിരെയും സഞ്ജുവിന് മികവ് പുലർത്താൻ സാധിക്കും എന്നുമാണ് ഡിവില്ലിയേഴ്സ് കരുതുന്നത്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ വളരെ മികച്ച പ്രകടനങ്ങളായിരുന്നു സഞ്ജു കാഴ്ചവെച്ചത്. പരമ്പരയിൽ ഒരു തകർപ്പൻ സെഞ്ചുറി സ്വന്തമാക്കി ഇന്ത്യയെ വിജയത്തിലെത്തിക്കാൻ സഞ്ജുവിന് സാധിച്ചിരുന്നു. ശേഷമാണ് അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിലും ഇന്ത്യ സഞ്ജുവിനെ ഉൾപ്പെടുത്തിയത്. ഇതിന് ശേഷമാണ് ഡിവില്ലിയേഴ്സ് സഞ്ജുവിന് പ്രശംസകളുമായി രംഗത്തെത്തിയത്.

സൂര്യകുമാർ യാദവും ഹർദിക് പാണ്ഡ്യയും ഇല്ലാതെയാണ് ഇന്ത്യ അഫ്ഗാനിസ്ഥാനെതിരെ ട്വന്റി20 പരമ്പരക്കായി ഇറങ്ങുന്നത്. ഈ സാഹചര്യത്തിൽ സഞ്ജു സാംസൺ ഇന്ത്യയ്ക്ക് ഒരുപാട് ഗുണം ചെയ്യുമെന്ന് ഡിവില്ലിയേഴ്സ് കരുതുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഡിവില്ലിയേഴ്സ് ഇക്കാര്യം പ്രസ്താവിച്ചത്.

“ഞാൻ സഞ്ജു സാംസണിന്റെ വലിയൊരു ആരാധകൻ തന്നെയാണ്. അദ്ദേഹം ഒരു മനോഹര ക്രിക്കറ്ററാണ് എന്നാണ് ഞാൻ കരുതുന്നത്. രാജസ്ഥാൻ റോയൽസിനായി വർഷങ്ങളായി വളരെ മികച്ച പ്രകടനങ്ങളാണ് സഞ്ജു സാംസൺ പുറത്തെടുത്തിട്ടുള്ളത്. അഫ്ഗാനിസ്ഥാൻ പരമ്പരയിലൂടെ സഞ്ജു ഇന്ത്യയുടെ ട്വന്റി20 സ്ക്വാഡിലേക്ക് തിരികെയെത്തിയത് വലിയ സന്തോഷം നൽകുന്നു.”- ഡിവില്ലിയേഴ്സ് പറഞ്ഞു.

Read Also -  ആവേശപോരാട്ടത്തിൽ ശ്രീലങ്കയ്ക്ക് വീണ്ടും തോൽവി.. ബംഗ്ലാദേശിന് മുമ്പിൽ മുട്ടുമടക്കിയത് 2 വിക്കറ്റുകൾക്ക്..

മുൻപ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പര്യടന സമയത്തും ഡിവില്ലിയേഴ്സ് സഞ്ജു സാംസനെ പ്രശംസിച്ചുകൊണ്ട് സംസാരിച്ചിരുന്നു. ദക്ഷിണാഫ്രിക്കയിലെ വിക്കറ്റുകൾ സഞ്ജുവിന് അങ്ങേയറ്റം അനുയോജ്യമാണ് എന്നാണ് അന്ന് ഡിവില്ലിയേഴ്സ് പറഞ്ഞത്. “ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ സഞ്ജുവിനെ ഇന്ത്യൻ ടീമിൽ കാണുമ്പോൾ വലിയ സന്തോഷമുണ്ട്.

ദക്ഷിണാഫ്രിക്കൻ വിക്കറ്റുകളിൽ ആസ്വദിച്ചു കളിക്കാൻ സഞ്ജുവിന് സാധിക്കും. അവിടെ പന്തിന് ബൗൺസും മൂവ്മെന്റും ലഭിക്കും. ബാറ്റർമാരൊക്കെയും പരീക്ഷിക്കപ്പെടും. എന്നാൽ സഞ്ജുവിനെ പോലെയുള്ള താരങ്ങൾക്ക് വളരെ നന്നായി കളിക്കാൻ സാധിക്കും. കീപ്പിങ്ങിലും ഇന്ത്യയെ സംബന്ധിച്ച് വളരെ മികച്ച ഓപ്ഷനാണ് സഞ്ജു സാംസൺ.”- ഡിവില്ലിയേഴ്സ് അന്ന് പറഞ്ഞത് ഇങ്ങനെയാണ്.

ഡിവില്ലിയേഴ്സിന്റെ ഈ പ്രവചനം അങ്ങേയറ്റം അച്ചട്ടായിരുന്നു. ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ തകർപ്പൻ സെഞ്ച്വറി നേടിയാണ് സഞ്ജു സാംസൺ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. അതിനാൽ തന്നെ അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിലും സഞ്ജു സാംസണിന് മികവ് പുലർത്താൻ സാധിക്കും എന്നാണ് പ്രതീക്ഷ. ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമായ മത്സരങ്ങളാണ് അഫ്ഗാനിസ്ഥാനെതിരെ നടക്കാനിരിക്കുന്നത്. മൂന്നു മത്സരങ്ങളിലും വിജയം നേടി പൂർണമായ ആത്മവിശ്വാസത്തോടെ ലോകകപ്പിലേക്ക് പോകാനാണ് ഇന്ത്യൻ ടീമിന്റെ ശ്രമം.

Scroll to Top