ചറ പറ ഫോറും സിക്സും. 147 പന്തില്‍ ട്രിപ്പിള്‍ സെഞ്ചുറി. രഞ്ജി ട്രോഫിയില്‍ റെക്കോഡ് പ്രകടനം.

രഞ്ജി ട്രോഫി പോരാട്ടത്തില്‍ റെക്കോഡ് പ്രകടനവുമായി ഹൈദരബാദ് താരം തന്‍മയ് അഗര്‍വാള്‍. അരുണാചലിനെതിരെ 147 പന്തില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയാണ് തന്‍മയ് അഗര്‍വാള്‍ റെക്കോഡ് സൃഷ്ടിച്ചത്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ ഡബിള്‍ സെഞ്ചുറി (119 പന്ത് ) ട്രിപ്പിള്‍ സെഞ്ചുറി (147 പന്ത്) എന്ന റെക്കോഡാണ് തന്‍മയ് അഗര്‍വാള്‍ നേടിയത്. ഒരു ഇന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ സിക്സ് (14) എന്ന ഇഷന്‍ കിഷന്‍റെ റെക്കോഡും ഇന്ന് തകര്‍ന്നു വീണു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അരുണാചല്‍ 172 റണ്‍സില്‍ എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിലാണ് തന്‍മയ് അഗര്‍വാളിന്‍റെ റെക്കോഡ് ബാറ്റിംഗ്. ആദ്യ ദിനം അവസാനിക്കുമ്പോള്‍ 48 ഓവറില്‍ 1 വിക്കറ്റ് നഷ്ടത്തില്‍ 529 റണ്‍സ് എന്ന നിലയിലാണ്. ആദ്യ വിക്കറ്റില്‍ ക്യാപ്റ്റന്‍ രാഹുല്‍ സിംഗുമായി (185) 440 റണ്‍സാണ് കൂട്ടിചേര്‍ത്തത്.

160 പന്തില്‍ 33 ഫോറും 21 സിക്സുമായി 323 റണ്‍സ് നേടി തന്‍മയ് അഗര്‍വാള്‍ പുറത്താവതെ നില്‍ക്കുകയാണ്. അഭിരാത് റെഡ്ഡിയാണ് (19) കൂട്ടിനായി ഉള്ളത്.

Read Also -  സൂര്യയെ ക്യാപ്റ്റനാക്കാൻ ആദ്യം ശ്രമിച്ചത് ദ്രാവിഡ്‌. വെളിപ്പെടുത്തലുമായി ബോളിംഗ് കോച്ച്.
Scroll to Top