ശ്രീലങ്കക്ക് എതിരായ ടി :20 ക്രിക്കറ്റ് പരമ്പര നേടിയതോടെ നായകനായ രോഹിത് ശർമ്മയും ക്രിക്കറ്റ് ലോകത്ത് നിന്നും കയ്യടികൾ സ്വന്തമാക്കുകയാണ്. തുടർച്ചയായ പന്ത്രണ്ടാം ടി :20 ക്രിക്കറ്റ് ജയവുമായി ഇന്ത്യൻ ടീമിനെ സ്വപ്ന തുല്യ നേട്ടങ്ങളിലേക്ക് നയിക്കുന്ന രോഹിത് ശർമ്മക്ക് കീഴിൽ വരാനിരിക്കുന്ന ടി :20 ലോകകപ്പിൽ ഇന്ത്യൻ ടീം കിരീടം നേടുമെന്ന് തന്നെയാണ് ആരാധകർ അടക്കം പ്രതീക്ഷിക്കുന്നത്.
ലോകകപ്പ് മുന്നിൽ കണ്ട് യുവ താരങ്ങൾക്കും കൂടാതെ പുതുമുഖ താരങ്ങൾക്കും അടക്കം അവസരം നൽകിയ ഒരു പരമ്പരയാണ് ലങ്കക്ക് എതിരെ അവസാനിച്ചത്.മൂന്ന് ടി :20 മത്സരങ്ങളിലും അവസരം ലഭിച്ച മലയാളി വിക്കെറ്റ് കീപ്പർ സഞ്ജു സാംസൺ അത്തരം ഒരു താരമാണ്. ഐപിഎല്ലിൽ അടക്കം ഗംഭീര പ്രകടനവുമായി ഏറെ ശ്രദ്ധേയനായി മാറാറുള്ള സഞ്ജുവിന് വരുന്ന ലോകകപ്പിൽ റിഷാബ് പന്തിനും ഒപ്പം വിക്കെറ്റ് കീപ്പർ റോളിൽ എത്താൻ ഒരു സുവർണ്ണ അവസരമായിരുന്നു ഈ ഒരു ടി :20 പരമ്പര.
എന്നാൽ രണ്ടാം ടി :20യിൽ ശ്രദ്ധേയ ഇന്നിങ്സ് കാഴ്ചവെച്ച താരം ഇന്നലെ നടന്ന മത്സരത്തിൽ വെറും 18 റൺസ് മാത്രം നേടി നിരാശപ്പെടുത്തി. താരത്തിന്‍റെ ഈ മോശം പ്രകടനത്തിൽ നിരാശയുണ്ടെന്ന് തുറന്ന് പറയുകയാണ് ഇപ്പോൾ മുൻ ഇന്ത്യൻ താരമായ വസീം ജാഫർ.ഒരു റിസർവ്വ് വിക്കെറ്റ് കീപ്പർ റോളിലും കൂടാതെ ബാറ്റ്‌സ്മാനായും ഇന്ത്യൻ ടി :20 ടീമിൽ സ്ഥാനം ഉറപ്പിക്കാൻ സഞ്ജുവിന് വലിയ ഒരു അവസരമായിരുന്നു ഇത് എന്നും പറഞ്ഞ വസീം ജാഫർ അദ്ദേഹം ഇത് ഒരിക്കലും ഉപയോഗിച്ചില്ല എന്നും അഭിപ്രായപ്പെട്ടു. രാജസ്ഥാൻ റോയൽസ് ടീമിനായി തിളങ്ങുമ്പോൾ പോലും സഞ്ജു സാംസണിന് ഇന്ത്യൻ ടീമിലേക്ക് സ്ഥാനം ഉറപ്പിക്കാൻ കഴിയുന്നില്ല എന്നാണ് മുൻ ഇന്ത്യൻ താരം വിമർശനം.
“ഈ ഫോർമാറ്റിൽ ധാരാളം കാര്യങ്ങൾ സഞ്ജുവിന് ചെയ്യാനുണ്ട്. എന്നാൽ മൂന്നാം വിക്കെറ്റ് കീപ്പിംഗ് ഓപ്ഷനായോ അല്ലെങ്കിൽ ടീമിലെ ഒരു സ്പെഷ്യൽ ബാറ്റ്‌സ്മാൻ എന്നുള്ള റോളിലോ സ്ഥാനം നേടാൻ സഞ്ജുവിന് ഇതായിരുന്നു സുവർണ്ണ അവസരം. പക്ഷേ അദ്ദേഹത്തിന് ആ അവസരം മറ്റുള്ളവരെ പോലെ ഒരു തരത്തിലും ഉപയോഗിക്കാനായില്ല. ഒപ്പം അവൻ നിരാശപെടുത്തുകയാണ്. ഏറെ കാര്യങ്ങൾ നിർവഹിക്കാൻ സഞ്ജുവിന് കഴിവുണ്ട്. ഇത് വേദനിപ്പിക്കുന്നതാണ് “വസീം ജാഫർ ചൂണ്ടികാട്ടി.