അവനെ ഒഴിവാക്കിയത് എന്തിന് : ചോദ്യവുമായി മുൻ കോച്ച്

images 7

ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ്‌ പരമ്പരയിൽ 2-1ന് മുൻപിലാണ് ഇന്ത്യൻ സംഘം. അവസാന ടെസ്റ്റിൽ ജയം നേടി ഐതിഹാസിക പരമ്പര നേട്ടമാണ് ടീം ഇന്ത്യ ആഗ്രഹിക്കുന്നതെങ്കിൽ സ്വന്തം മണ്ണിൽ ഒരു തോൽവി ബെൻ സ്റ്റോക്സും ടീം ആഗ്രഹിക്കുന്നില്ല. നിർണായക ടെസ്റ്റ്‌ മാച്ചിൽ നാല് ഫാസ്റ്റ് ബൗളർമാരെയാണ് ഇന്ത്യൻ ടീം പ്ലായിങ് ഇലവനിലേക്ക് ഉൾപെടുത്തിയത്. താക്കൂർ, സിറാജ് എന്നിവർക്കാണ് ഷമി :ബുമ്ര ജോഡിക്ക് ഒപ്പം ബോൾ ചെയ്യാൻ അവസരം ലഭിച്ചത്. അശ്വിനെ ഒഴിവാക്കി എക്സ്ട്രാ പേസർക്കാണ് അവസരം നൽകിയത്. ഇന്ത്യൻ പ്ലേയിംങ് ഇലവനെ കുറിച്ച് വ്യത്യസ്ത അഭിപ്രായം പങ്കുവെക്കുകയാണ് ഇപ്പോൾ മുൻ ഇന്ത്യൻ ബൗളിംഗ് കോച്ച് ഭരത് അരുൺ.ഉമേഷ്‌ യാദവിനെ അവസാന ടെസ്റ്റിൽ ഒഴിവാക്കിയതാണ് അദ്ദേഹം ചോദ്യം ചെയ്യുന്നത്.

“ഞാൻ വർക്ക് ചെയ്യാൻ ഏറ്റവും അധികം ആഗ്രഹിക്കുന്ന ഒരു പേസ് ബൗളറാണ് ഉമേഷ്‌ യാദവ്. വളരെ സിമ്പിൾ ആക്ഷനാണ് അവന്റെ. വളരെ ലളിതവും അതിനും ഒപ്പം വളരെ മികച്ചതുമായ ഒരു പേസ് ബൗളിംഗ് ആക്ഷനാണ് ഉമേഷ്‌ യാദവിന്റെത്.ഏറെ കരുത്തനും അച്ചടക്കമുള്ള താരവുമാണ് ഉമേഷ്‌. അവൻ എല്ലാ ദിനത്തിലും മെച്ചപെടുവാൻ ആഗ്രഹിക്കുന്ന ഒരു ബൗളർ കൂടിയാണ്.” ഭരത് അരുൺ പറഞ്ഞു.

Read Also -  ചെണ്ടയായി മോഹിത് ശർമ. 4 ഓവറിൽ വഴങ്ങിയത് 73 റൺസ്. സർവകാല റെക്കോർഡ്.
images 6

“ഉമേഷ്‌ യാദവിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന് ലഭിച്ച അവസരങ്ങളെക്കാൾ ഏറെയാണ് ലഭിക്കാത്ത അവസരങ്ങൾ. ഇന്ത്യൻ ടീമിൽ ധാരാളം ടാലെന്റ്സ് ഉണ്ടെന്നതിനാൽ തന്നെ ഉമേഷ്‌ യാദവിന് അവന്റെ എല്ലാ കഴിവും കാണിക്കാനായി കഴിഞ്ഞിട്ടില്ല. അവൻ നല്ല ഒരു സ്വിങ് ബൗളർ ആണ്. ബാറ്റിലും തിളങ്ങാൻ കഴിയും. മികച്ച ഫീൽഡർ കൂടിയാണ്. ഉമേഷ്‌ യാദവിന് അവസരം ലഭിക്കാതെ പോയത് അൽപ്പം ദൗർഭാഗ്യമാണ് “മുൻ ബൗളിംഗ് കോച്ച് നിരീക്ഷിച്ചു.

Scroll to Top