അടിയോടടി. പിറന്നത് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പവര്‍പ്ലേ സ്കോര്‍

ഡല്‍ഹിക്കെതിരെയുള്ള പോരാട്ടത്തില്‍ ബാറ്റിംഗ് വിസ്മയവുമായി ഹൈദരബാദ് ഓപ്പണര്‍മാര്‍. രണ്ടാം പന്തില്‍ ട്രാവിസ് ഹെഡ് സിക്സടിച്ച് തുടങ്ങിയത് എത്തി ചേര്‍ന്നത് ഐപിഎല്‍ റെക്കോഡില്‍. പവര്‍പ്ലേയില്‍ എറിഞ്ഞ എല്ലാവരും 19 നു മുകളില്‍ റണ്‍സ് വഴങ്ങിയതോടെ ഹൈദരബാദ് സ്കോര്‍ 125 ലെത്തി.

ഓപ്പണര്‍മാരായ ട്രാവിസ് ഹെഡും അഭിഷേക് ശര്‍മ്മയും ഒരു ദയയും കാണിക്കാന്‍ തയ്യാറായില്ലാ. പവര്‍പ്ലേ അവസാനിച്ചപ്പോള്‍ ഹെഡ് 26 പന്തില്‍ 84 ഉം അഭിഷേക് ശര്‍മ്മ 10 പന്തില്‍ 40 റണ്‍സുമെടുത്ത് ഹൈദരബാദിനെ തകര്‍പ്പന്‍ നിലയില്‍ എത്തിച്ചു.

പവര്‍പ്ലേയില്‍ ഒരു താരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ എന്ന റെക്കോഡില്‍ രണ്ടാമത് എത്താന്‍ ട്രാവിസ് ഹെഡിനു സാധിച്ചു. പഞ്ചാബിനെതിരെ 87 റണ്‍സ് നേടിയ സുരേഷ് റെയ്നയുടെ പേരിലാണ് നിലവിലെ റെക്കോഡ്. 2017 ല്‍ ബാംഗ്ലൂരിനെതിരെ കൊല്‍ക്കത്ത നേടിയ 105 റണ്‍സായിരുന്നു ഇതുവരെ ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍.

Highest powerplay scores in the IPL

  • 125/0 – SRH vs DC, 2024*
  • 105/0 – KKR vs RCB, 2017
  • 100/2 – CSK vs PBKS, 2014
  • 90/0 – CSK vs MI, 2015
  • 88/1 – KKR vs DC, 2024*
Previous articleരാഹുൽ ലോകകപ്പിൽ സ്ഥാനമുറപ്പിയ്ക്കുകയാണ്. സഞ്ജുവിന് പണി കിട്ടുമോ?. പ്രശംസകളുമായി ഉത്തപ്പ.
Next articleബാറ്റിംഗിൽ ഹെഡ് പവർ, ബോളിങ്ങിൽ നടരാജൻ ബുള്ളറ്റ്. ഡൽഹിയെ വകവരുത്തി ഹൈദരാബാദ്.