അടിച്ചിടാന്‍ സുനില്‍ നരൈന്‍ എത്തി. ബോള്‍ പോലും നേരിടാതെ പുറത്ത്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയ കൂറ്റന്‍ സ്കോര്‍ പിന്തുടരാന്‍ കൊല്‍ക്കത്തക്കായി എത്തിയത് ആരോണ്‍ ഫിഞ്ചും – സുനില്‍ നരൈനുമാണ്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സിനായി ജോസ് ബട്ട്ലറുടെ സെഞ്ചുറി മികവില്‍ 217 റണ്‍സാണ് നേടിയത്.

പതിവില്‍ നിന്നും വിത്യസ്തമായി സുനില്‍ നരൈനാണ് ഓപ്പണ്‍ ചെയ്യാന്‍ എത്തിയത്. മോശം ഫോമിലുള്ള വെങ്കടേഷ് അയ്യറെ ഓപ്പണിംഗില്‍ നിന്നും മാറ്റി. പവര്‍പ്ലേയില്‍ മികച്ച റെക്കോഡുള്ള സുനില്‍ നരൈനെ ഓപ്പണിംഗില്‍ ഇറക്കി കൊല്‍ക്കത്താ ആഗ്രഹിച്ചത് മികച്ച തുടക്കം.

എന്നാല്‍ ഒരു ബോള്‍ പോലും നേരിടാനാകതെ റണ്ണൗട്ടിന്‍റെ രൂപത്തില്‍ താരം പുറത്തായി. ബോള്‍ട്ടിന്‍റെ പന്തില്‍ അതിവേഗ സിംഗളിനായി ആരോണ്‍ ഫിഞ്ച് ശ്രമിച്ചു. എന്നാല്‍ പന്ത് കിട്ടിയതാകട്ടെ ഹെറ്റ്മെയറിനും.

7db0e346 5c50 444a 802a 2a52795661f2

ഹെറ്റ്മയറിന്‍റെ അതിവേഗ ത്രോ സ്റ്റംപില്‍ കൊള്ളുമ്പോള്‍ ക്രീസിന്‍റെ അടുത്തെങ്ങും സുനില്‍ നരൈന്‍ ഉണ്ടായിരുന്നില്ലാ.

ഐപിഎല്ലില്‍ ഓപ്പണറായി മികച്ച റെക്കോഡുള്ള താരമാണ് സുനില്‍ നരൈന്‍. 38 മത്സരങ്ങളില്‍ നിന്നും 176 സ്ട്രൈക്ക് റേറ്റിലാണ് താരം റണ്‍സ് നേടിയട്ടുള്ളത്. 2020 ല്‍ ഓപ്പണറായി തിളങ്ങാത്തതിനാല്‍ കൊല്‍ക്കത്ത പിന്നീട് ഓപ്പണറായി വിന്‍ഡീസ് താരത്തെ ഇറക്കിയിരുന്നില്ലാ.

Previous articleജോസ് ബട്ട്ലറുടെ അഴിഞ്ഞാട്ടം ! തകര്‍പ്പന്‍ റെക്കോഡും സ്വന്തം
Next articleഹാട്രിക്ക് ചഹല്‍ ! തോല്‍വി നേരിട്ട കളി തിരിച്ചു പിടിച്ച് ചഹല്‍