ഹാട്രിക്ക് ചഹല്‍ ! തോല്‍വി നേരിട്ട കളി തിരിച്ചു പിടിച്ച് ചഹല്‍

Chahal hattrick 1 scaled

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനു വിജയം. വിജയം അങ്ങോട്ടും ഇങ്ങോട്ടും മാറി കളിച്ച മത്സരത്തില്‍ 7 റണ്‍സിന്‍റെ വിജയമാണ് നേടിയത്. രാജസ്ഥാന്‍ ഉയര്‍ത്തിയ 218 റണ്‍ഫ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്താ 210 ല്‍ എല്ലാവരും പുറത്തായി. ഹാട്രിക്കുമായി ചഹലാണ് മത്സരത്തിന്‍റെ കളി തിരിച്ചത്. ശ്രേയസ്സ് അയ്യര്‍, ശിവം മാവി, പാറ്റ് കമ്മിന്‍സ് എന്നിവരുടെ വിക്കറ്റ് നേടിയാണ് ചഹല്‍ ഹാട്രിക്ക് തികച്ചത്

ഒരു ഘട്ടത്തില്‍ മത്സരം തോല്‍ക്കുമെന്ന ഘട്ടത്തിലാണ് പന്ത് വിശ്വസ്തനായ ചഹലിനെ പന്തേല്‍പ്പിച്ചത്. 17ാം ഓവര്‍ ചഹല്‍ പന്തെറിയാന്‍ എത്തിയപ്പോള്‍ കൊല്‍ക്കത്തക്ക് വേണ്ടിയിരുന്നത് 6 വിക്കറ്റ് ശേഷിക്കേ 40 റണ്‍സ്. ആദ്യ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച വെങ്കടേഷ് അയ്യറിനു പന്ത് മിസ്സായി.

51fcab2b 0524 413a bad7 697f86c52982

കീപ്പറായ സഞ്ചു സാംസണ്‍ സ്റ്റംപ് ചെയ്ത് പുറത്താക്കി. നാലാം പന്തില്‍ അയ്യര്‍ ക്രീസില്‍ എത്തിയതോടെ ക്യാപ്റ്റനായ സഞ്ചു സാംസണും ചഹലും ചേര്‍ന്ന് പ്ലാനുകള്‍ നടത്തി. ആദ്യ പന്തില്‍ വൈഡ് എറിഞ്ഞെങ്കിലും അടുത്ത പന്തില്‍ ശ്രേയസ്സ് അയ്യറിനെ വിക്കറ്റിനു മുന്നില്‍ കുടുക്കിയാണ് നിര്‍ണായക വിക്കറ്റ് നല്‍കിയത്.

See also  അവന്‍ ലോകകപ്പ് കളിക്കുകയാണെങ്കില്‍ അത് ഇന്ത്യക്കൊരു മുതല്‍ക്കൂട്ടാവും : ജയ് ഷാ
803e5889 ac20 414d b9f6 f1096b3558bb

അംപയറുടെ തീരുമാനം റിവ്യൂ ചെയ്തെങ്കിലും തീരുമാനം ശരിവച്ചു. സ്ക്രീനില്‍ നോട്ടൗട്ട് തെളിയുന്നതിനു മുന്‍പേ ശ്രേയസ്സ് ക്രീസ് വിട്ടിരുന്നു. തൊട്ടു പിന്നാലെ എത്തിയ ശിവം മാവി കൂറ്റന്‍ ഷോട്ടിനു ശ്രമിച്ചു പരാഗിനു ക്യാച്ച് നല്‍കി മടങ്ങി. കമ്മിന്‍സിനെ സഞ്ചു സാംസണിന്‍റെ കൈകളില്‍ എത്തിച്ചാണ് ചഹല്‍ ഹാട്രിക്ക് തികച്ചത്.

മത്സരത്തില്‍ 40 റണ്‍സ് വഴങ്ങിയാണ് ചഹല്‍ 5 വിക്കറ്റ് നേടിയത്. ഐപിഎല്‍ കരിയറില്‍ ഇതാദ്യമായാണ് ചഹല്‍ 5 വിക്കറ്റ് നേടുന്നത്. ഐപിൽ ക്രിക്കറ്റിലെ ഇരുപത്തിയൊന്നാം ഹാട്രിക്ക് പ്രകടനമാണ്‌ ചാഹലിൽ കൂടി ഇന്ന് പിറന്നത്

Scroll to Top