ബെൻ സ്റ്റോക്സ് ഇംഗ്ലണ്ട് ടീമിന് ഭാരമായി മാറി : ഇംഗ്ലീഷ് ആൾറൗണ്ടർക്ക് എതിരെ തുറന്നടിച്ച്‌ കെവിൻ പീറ്റേഴ്സൺ

ഇംഗ്ലണ്ടിനെതിരായ ടി:20 പരമ്പര ഇന്ത്യ 3-2 സ്വന്തമാക്കിയിരുന്നു .പരമ്പരയിലെ അവസാന 2 മത്സരങ്ങൾ  ജയിച്ച കോഹ്ലിപട ലോക ഒന്നാം നമ്പർ ടി:20 ടീമിനെയാണ് മറികടന്നത് .പരമ്പരയിൽ  ഇംഗ്ലണ്ട് ടീമിലെ മധ്യനിര താരങ്ങളായ ബെൻ സ്റ്റോക്സിന്റെയും ജോണി  ബെയർസ്റ്റോയുടെയും മോശം ബാറ്റിംഗ് പ്രകടനം ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു .ഇപ്പോൾ ഇതിനെ കുറിച്ച് പ്രതികരിക്കുകയാണ് മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സൺ .

പീറ്റേഴ്സൺ പറയുന്നത് ഇപ്രകാരമാണ് “
ആറാം നമ്പര്‍ സമ്പൂര്‍ണ്ണ പരാജയമാണ് ബെന്‍ സ്റ്റോക്സ്. ജോണി ബെയര്‍സ്റ്റോ ടി20 ഓപ്പണറായാണ് നല്ലത്. ബെയര്‍സ്റ്റോ ഓപ്പണറായില്ലെങ്കില്‍ സ്റ്റോക്സ് നാലാം നമ്പറില്‍ ബാറ്റ് ചെയ്യണം ഇരുവരുടെയും ടി:20യിലെ പ്രകടനം ഏറെ നിരാശ പകരുന്ന ഒന്നാണ്  .സ്റ്റോക്‌സിനെ ഇപ്പോഴും  ഇംഗ്ലണ്ട് ടീം  വേണ്ട വിധം ഉപയോഗിക്കുന്നില്ല എന്ന് മാത്രമേ ഞാൻ പറയൂ ” താരം തന്റെ ട്വിറ്റെർ പോസ്റ്റിൽ അഭിപ്രായം വിശദമാക്കി .

ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയില്‍ സ്റ്റോക്‌സിന് വേണ്ട വിധം മികവ് പുറത്തെടുക്കാനായിരുന്നില്ല. അഞ്ചാം ടി20യിലും ആറാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയ സ്റ്റോക്സ് 12 പന്തില്‍ ന 14 റൺസ് മാത്രമാണ് നേടിയത് .ടി:20    പരമ്പരയിൽ താരം ആകെ നേടിയത് 84 റൺസ് മാത്രമാണ് .നേരത്തെ ടെസ്റ്റ് പരമ്പരയിലും താരം താരത്തിന് ശോഭിക്കുവാനായിരുന്നില്ല .ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീമിന്റെ  സ്റ്റാർ താരമാണ് ബെൻ സ്റ്റോക്സ് 

Previous articleസെഞ്ചുറിക്കരികെ വീണ്ടും പുറത്തായി ശിഖർ ധവാൻ :പട്ടികയിൽ ഒന്നാമൻ സച്ചിൻ – നിർഭാഗ്യത്തിന്റെ പട്ടിക കാണാം
Next articleഐസിസി റാങ്കിങ്ങ്. കോഹ്ലിക്കും രോഹിത്തിനും മുന്നേറ്റം.