അടുത്ത തവണത്തെ ലേലത്തിൽ മുംബൈക്ക് സൂര്യകുമാറിനെയും ഇഷാൻ കിഷനെയും ടീമിൽ നിലനിർത്തുവാൻ കഴിയില്ല :കാരണം ഇതാണ്

ഇംഗ്ലണ്ട്  എതിരായ രണ്ടാം ടി:20യിൽ ഉജ്വല വിജയം സ്വന്തമാക്കി ടീം ഇന്ത്യ .ഏഴ് വിക്കറ്റിന്റെ മിന്നും വിജയം നേടിയ കോഹ്ലി പടക്കായി ബാറ്റിങ്ങിൽ തിളങ്ങിയത് അരങ്ങേറ്റക്കാരൻ ഇഷാൻ കിഷനാണ് .ഓപ്പണിങ്ങിൽ ധവാൻ പകരം  കെ .എൽ .രാഹുൽ ഒപ്പം ഇറങ്ങിയ താരം  32 പന്തിൽ 56 റൺസ് അടിച്ചെടുത്തു .5 ഫോറും 4 സിക്സും ഉൾപ്പെടെ 175 പ്രഹരശേഷിയിലാണ് താരം ഇംഗ്ലണ്ട് ബൗളർമാരെ അതിർത്തികടത്തിയത് .

ഇഷാൻ കിഷൻ ഒപ്പം നായകൻ കോഹ്‌ലിയും മികവോടെ ബാറ്റേന്തിയപ്പോൾ ഇന്ത്യൻ വിജയം അനായാസമായി .മത്സരത്തിലെ മറ്റൊരു അരങ്ങേറ്റക്കാരനായ സൂര്യകുമാർ യാദവിന്‌ ബാറ്റിങ്ങിന് അവസരം ലഭിച്ചില്ല . ഫീൽഡിങ്ങിൽ താരം ബെയർസ്റ്റോയുടെ ക്യാച്ച് സ്വന്തമാക്കിയിരുന്നു . ഇക്കഴിഞ്ഞ
ഐപിഎല്ലിലടക്കം ആഭ്യന്തര ക്രിക്കറ്റിൽ സ്ഥിരതയാർന്ന പ്രകടനമാണ് ഇരുവരെയും ഇന്ത്യൻ ടീമിലെത്തിച്ചത് .
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ പ്രധാന താരങ്ങളാണ് ഇരുവരും .

എന്നാൽ മുംബൈ ഇന്ത്യൻസ് ടീമിനെ സംബന്ധിച്ചിടത്തോളം ഇരുവരുടെയും അന്താരാഷ്ട്ര അരങ്ങേറ്റം മറ്റൊരു പ്രശ്‌നം കൂടി സൃഷ്ഠിച്ചിരിക്കുകയാണ് .
വരുന്ന സീസൺ ഐപിൽ ലേലത്തിന്  മുന്നോടിയായി ടീമിൽ ഈ 2 യുവ താരങ്ങളെയും നിലനിർത്തുവാൻ കഴിയാത്ത അവസ്ഥയിലാണിപ്പോൾ മുംബൈ ക്യാമ്പ് .2022 ലെ പതിനഞ്ചാം സീസൺ ഐപിഎല്ലിന് മുൻപായി പുതിയതായി 2 ഐപിൽ ഫ്രാഞ്ചൈസി ടീമുകളെ കൂടി കൂട്ടിച്ചേർക്കുവാൻ ബിസിസിഐ ഉദ്ദേശിക്കുന്നുണ്ട് .10 ടീമുകൾക്കൊപ്പം 2022ൽ മെഗാ  താരലേലവും ബിസിസിഐ  പദ്ധതികളിലുണ്ട് .

ഐപിൽ ലേല നിയമാവലി അനുസരിച്ച് ഫ്രാഞ്ചൈസികൾക്ക് ലേലത്തിൽ  RTM  അവസരം ഉപയോഗിച്ച് 3 ഇന്ത്യൻ താരങ്ങളെയും 1 വിദേശ താരത്തെയും വാങ്ങാം .എന്നാൽ സൂര്യകുമാർ യാദവ് ,ഇഷാൻ കിഷൻ എന്നിവർ ഇന്ത്യക്കായി അരങ്ങേറിയതോടെ മുൻപ്  Uncapped താരങ്ങളുടെ ലിസ്റ്റിൽ നിന്ന് മുംബൈ സ്വന്തമാക്കിയ ഇരുവരും ഇപ്പോൾ ലേലത്തിൽ Capped  താരങ്ങളുടെ  ലിസ്റ്റിലേക്കിപ്പോൾ ഇടം നേടിയിരിക്കുകയാണ് .സൂപ്പർ താരങ്ങളായ രോഹിത് ശർമ്മ ,ജസ്പ്രീത് ബുംറ,ഹാർദിക് പാണ്ട്യ എന്നിവരെ ഒരിക്കലും ലേലത്തിൽ മറ്റ് ടീമുകൾക്ക് ഒരവസരം നൽകും വിധം വിട്ടുകൊടുക്കുവാൻ മുംബൈ ആഗ്രഹിക്കില്ല .അതിനാൽ  ഈ 3 പ്രമുഖ താരങ്ങളെയും RTM  ഉപയോഗിച്ച്‌ നിലനിർത്തുവാൻ മുംബൈ ടീം ശ്രമിക്കുമെന്ന കാര്യം തീർച്ച .അതിനാൽ തന്നെ ഇഷാൻ കിഷൻ , സൂര്യകുമാർ യാദവ് എന്നിവരെ ലേലത്തിൽ പൊന്നുംവില കൊടുത്ത് നേടിയെടുക്കുവാനാകും മുംബൈ തയ്യാറാവുക .