സ്റ്റമ്പിൽ തട്ടി എന്നിട്ടും വിക്കറ്റ് അല്ല : ഹെന്‍റി നിക്കോളസ് രക്ഷപ്പെട്ടു

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർക്ക് എല്ലാം വളരെ അധികം സന്തോഷം നൽകുന്ന പ്രകടനമാണ് മുംബൈ ക്രിക്കറ്റ്‌ ടെസ്റ്റിൽ കോഹ്ലിയും സംഘവും പുറത്തെടുത്തത്. കിവീസിന് എതിരെ അധിപത്യം നേടിയ ഇന്ത്യൻ ടീം നാലാം ദിനം ജയത്തിലേക്ക് അടുക്കുകയാണ്. ഇന്ത്യ ഉയർത്തിയ 540 റൺസ്‌ വിജയലക്ഷ്യം പിന്തുടർന്ന കിവീസ് ടീം 5 വിക്കറ്റ് നഷ്ടത്തിൽ 140 റൺസാണ് നേടിയട്ടുള്ളത്.

400 റൺസ്‌ പിറകിൽ നിൽക്കേ കിവീസ് പോരാട്ടം പുറത്തെടുക്കുമോയെന്നതാണ് കാത്തിരിക്കുന്നത്. അതേസമയം അപൂർവ്വ റെക്കോർഡുകൾ കൂടി പിറന്ന മുംബൈ ക്രിക്കറ്റ്‌ ടെസ്റ്റിൽ സ്റ്റാറായി മാറുന്നത് ന്യൂസിലാൻഡ് സ്പിന്നർ അജാസ് പട്ടേൽ, അശ്വിൻ എന്നിവരാണ്.

ഇന്ത്യൻ ടീമിന്റെ ഒന്നാം ഇന്നിങ്സിലെ 10 വിക്കറ്റുകൾ വീഴ്ത്തിയ അജാസ് പട്ടേൽ രണ്ടാം ഇന്നിങ്സിൽ 4 വിക്കറ്റുകൾ കൂടി വീഴ്ത്തി ചരിത്ര നേട്ടത്തിലേക്ക് എത്തി. അതേസമയം രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ന്യൂസിലാൻഡിന് ഷോക്കായി മാറിയത് അശ്വിന്റെ ട്രിപ്പിൾ സ്ട്രൈക്കാണ് കിവീസ് ടീമിന്റെ മൂന്ന് ടോപ് ഓർഡർ വിക്കറ്റുകൾ വീഴ്ത്തിയ അശ്വിൻ ഈ വർഷം 50 വിക്കറ്റുകൾ നേടുന്ന ആദ്യ ബൗളറായി മാറി. എന്നാൽ ക്രിക്കറ്റ്‌ ലോകത്തെ ഞെട്ടിച്ചത് അശ്വിന്റെ ഒരു ഓവറിൽ സംഭവിച്ച സർപ്രൈസ് സംഭവമാണ്.

മനോഹരമായി എറിഞ്ഞ അശ്വിന്റെ ബോളിൽ ഹെൻട്രി നിക്കോളാസ് ബീറ്റ് ആയി സ്റ്റമ്പിൽ കൊണ്ടെങ്കിലും പക്ഷേ ബെയിൽസ് അനങ്ങിയില്ല. ബെയിൽസ് താഴെ വീഴാതെ പോയത് അശ്വിനെയും ഒപ്പം ഇന്ത്യൻ താരങ്ങളെയും വളരെ അധികം ഞെട്ടിച്ചു. കൂടാതെ മൂന്നാം ദിനം അശ്വിന്റെ നാലാം വിക്കറ്റ് കൂടിയാണ് ഇപ്രകാരം നഷ്ടമായത്.

Previous articleഅവന്‍ അജിങ്ക്യ രഹാനയുടെ പകരക്കാരന്‍. യുവതാരത്തിന്‍റെ പേര് നിര്‍ദ്ദേശിച്ചു മുന്‍ ഇന്ത്യന്‍ താരം
Next articleശുഭ്മാന്‍ ഗില്ലിന്‍റെ ബൗണ്ടറിക്കു ശേഷം വാങ്കടയില്‍ ❛സച്ചിന്‍ വിളി❜. കാരണം അന്വേഷിച്ച് ആരാധകര്‍