ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് പൊളിക്കും :വാനോളം പുകഴ്ത്തി കിവീസ് താരം

ഇന്ത്യൻ ക്രിക്കറ്റ്‌ ലോകത്ത് വളരെ അധികം വിമർശനവും വിവാദങ്ങളും സൃഷ്ടിച്ചാണ് ഏകദിന നായകനായി രോഹിത് ശർമ്മയെ ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡ്‌ നിയമിച്ചത്. വിരാട് കോഹ്ലി കലാപകോടി ഉയർത്തുമ്പോഴും എല്ലാ അർഥത്തിലും മികവോടെ രോഹിത് ശർമ്മക്ക്‌ ഇന്ത്യൻ ടീമിനെ ലിമിറ്റഡ് ഓവർ ഫോർമാറ്റുകളിൽ നയിക്കാനായി കഴിയുമെന്നാണ് ആരാധകർ അടക്കം ഉറച്ച് വിശ്വസിക്കുന്നത്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ടീമിനോപ്പം 5 കിരീടം നേടിയിട്ടുള്ള രോഹിത് ശർമ്മ വരുന്ന 2023ലെ ഏകദിന ലോകകപ്പ് വരെ ടി :20, ഏകദിന ക്യാപ്റ്റനായി തുടരും. കൂടാതെ രോഹിത് ക്യാപ്റ്റൻസി മികവിൽ മികച്ച ഒരു യുവനിരയെ കൂടി സൃഷ്ടിക്കാനായി സാധിക്കുമെന്നാണ് ടീം പ്രതീക്ഷിക്കുന്നത്. അതേസമയം ഇപ്പോൾ നായകൻ രോഹിത് ശർമ്മയെ വാനോളം പുകഴ്ത്തുകയാണ് മുംബൈ ഇന്ത്യൻസ് താരവും കിവീസ് പേസറുമായ ട്രെന്റ് ബോൾട്ട്.

ഇന്ത്യൻ ടീമിനെ രോഹിത് ശർമ്മ എങ്ങനെ നയിക്കുമെന്നത് കാണുവാൻ താൻ വളരെ ആകാംക്ഷയോടെ നോക്കുന്നുണ്ട് എന്നും പറഞ്ഞ ട്രെന്റ് ബോൾട്ട് മുംബൈ ഇന്ത്യൻസ് ടീമിനെ അദ്ദേഹം നയിച്ച രീതി തനിക്ക് അറിയാമെന്നും ബോൾട്ട് തുറന്ന് പറഞ്ഞു.”രോഹിത് ശർമ്മ മുംബൈ ഇന്ത്യൻസ് ടീം ക്യാപ്റ്റനായിരുന്നപ്പോൾ ഞാൻ ഒരു ബൗളർ എന്നുള്ള നിലയിൽ വളരെ അധികം അത്‌ ആസ്വദിച്ചു. ഒപ്പം ബൗണ്ടറി ലൈനിൽ ഞാൻ അദ്ദേഹത്തിന്‍റെ ക്യാപ്റ്റൻസിയെ വളരെ അധികം നിരീക്ഷിച്ചിരുന്നു.രോഹിത് ശർമ്മ ടീം ക്യാപ്റ്റനായി എത്തുമ്പോൾ ഇന്ത്യൻ ടീമിന് ലഭിക്കാവുന്ന മികച്ച അവസരമാണ് ” ബോൾട്ട് വാചാലനായി.

“മുംബൈ ഇന്ത്യൻസ് ടീമിനും ഒപ്പം ഏറെ നേട്ടങ്ങൾ സ്വന്തമാക്കാൻ രോഹിത് ശർമ്മക്ക്‌ സാധിച്ചിട്ടുണ്ട്. കൂടാതെ രോഹിത് ശർമ്മ സമ്മർദ്ദ ഘട്ടങ്ങളെ എല്ലാം മുംബൈ ക്യാപ്റ്റനായിരുന്നപ്പോൾ നേരിട്ടുണ്ട്. അദ്ദേഹം ഒരു ക്യാപ്റ്റൻ എന്നുള്ള നിലയിൽ താരങ്ങൾക്ക്‌ എല്ലാം വളരെ ഏറെ സപ്പോർട്ട് നൽകാറുണ്ട്. ഞാൻ മുംബൈ പേസർ എന്ന റോളിൽ അത്‌ അനുഭവിച്ചിട്ടുണ്ട് “ബോൾട്ട് അനുഭവം വിശദമാക്കി.നിലവിൽ പരിക്ക്‌ കാരണം നാഷണൽ ക്രിക്കറ്റ്‌ അക്കാഡമിയിലുള്ള രോഹിത് ശർമ്മ ഏകദിന പരമ്പരക്കായി തയ്യാറെടുപ്പുകൾ നടത്തുകയാണ്.

Previous articleഇന്ത്യ പരമ്പര നേടില്ല : പ്രവചനവുമായി ആകാശ് ചോപ്ര
Next articleചിരിച്ച് മുന്‍പിലെത്തുകയും പൊരുതുകയും ചെയ്യുന്ന വ്യക്തി. ഭാജിക്ക് ആശംസയുമായി മുന്‍ താരം.