അവൻ ഫൈനലിൽ ഡബിൾ സെഞ്ച്വറി അടിക്കും :വമ്പൻ പ്രവചനവുമായി റമീസ് രാജ

വരാനിരിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിനായി ആവേശ പൂർവ്വം കാത്തിരിക്കുകയാണ് ക്രിക്കറ്റ്‌ ലോകം.തുല്യ ശക്തികളായ ഇന്ത്യയും കിവീസ് ടീമും പരസ്പരം ഏറ്റുമുട്ടുമ്പോൾ പോരാട്ടം തീപാറുമെന്നാണ് ആരാധകരും വിശ്വസിക്കുന്നത്.ജൂൺ പതിനെട്ടിന് ആരംഭിക്കുന്ന ഫൈനലിൽ ഇന്ത്യൻ ബാറ്റിംഗ് നിരയെയാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഓപ്പണിങ്ങിൽ ഒരു മികച്ച തുടക്കം ഗിൽ : രോഹിത് ശർമ ഓപ്പണിങ് സഖ്യത്തിന് നൽകുവാൻ കഴിയുമോയെന്ന് ഇന്ത്യൻ ആരാധകർ ആശങ്കപെടുന്നുണ്ട്.

ഇപ്പോൾ ഇക്കാര്യത്തിൽ തന്റെ അഭിപ്രായ തുറന്ന് പറയുകയാണ് മുൻ പാകിസ്ഥാൻ താരം റമീസ് രാജ.രോഹിത് ശർമ :ഗിൽ ഓപ്പണിങ് ജോഡി ഉറപ്പായും ഫൈനലിൽ കളിക്കണമെന്നാണ് റമീസ് രാജ ഇപ്പോൾ പറയുന്നത്.”ഒരിക്കലും ഇന്ത്യൻ ടീം മായങ്ക് അഗാർവാളിനെ പോലെ ഒരു താരത്തെ പുറത്തിരുത്തി ഗിൽ :രോഹിത് സഖ്യം ഓപ്പണിങ്ങിൽ ഇറങ്ങുന്നത് ഒരു വലിയ റിസ്കാണെന്ന് പറയുവാൻ കഴിയില്ല. അവർ ഇരുവരും സ്വതസിദ്ധമായ ശൈലി അനുസരിച്ചാണ് കളിക്കുക.രോഹിത് കത്തികയറിയാൽ ഉറപ്പായും അവൻ ഇരട്ട സെഞ്ച്വറി അടിക്കും ” റമീസ് രാജ അഭിപ്രായം വിശദീകരിച്ചു.

രോഹിത് :ഗിൽ സഖ്യം അവരുടെ സ്വന്തം ശൈലി ഉപേക്ഷിക്കാതെ കളിക്കണം എന്ന് പറയുന്ന റമീസ് രാജ രോഹിത് ഈ ഫൈനലിൽ ഇന്ത്യയുടെ പ്രധാന ബാറ്റിംഗ് കരുത്താകുമെന്ന് തുറന്ന് പറഞ്ഞു. “ഈ ഫൈനലിൽ രോഹിത്തിന്റെ ബാറ്റിംഗ് ടീം ഇന്ത്യക്ക് വളരെ പ്രധാനമാണ്.ടെസ്റ്റിൽ മികച്ച ട്രാക്ക് റെക്കോർഡിപ്പോയുള്ള താരമാണ് രോഹിത്. തുടക്ക ഓവറുകൾ ക്ഷമയോടെ കളിച്ച ശേഷം രോഹിത് അവന്റെ സ്വന്തം ശൈലിയിൽ തന്നെ ഷോട്ടുകൾ കളിച്ചാൽ ഉറപ്പായും ഇരട്ട സെഞ്ച്വറി നേടുവാൻ അവന് സാധിക്കും ” റമീസ് രാജ തന്റെ അഭിപ്രായം വിശദമായി വ്യക്തമാക്കി.