ബാംഗ്ലൂർ നായകനായി അവൻ എത്തണം:നിർദ്ദേശം നൽകി മുൻ താരം

ഐപിൽ ആവേശം ക്രിക്കറ്റ്‌ പ്രേമികളിൽ എല്ലാം തന്നെ ഇതിനകം സജീവമായി മാറി കഴിഞ്ഞു.മെഗാ താരലേലവും പുത്തൻ രണ്ട് ടീമുകളുടെ വരവും എല്ലാം ഐപിൽ ക്രിക്കറ്റിൽ പുത്തൻ ചർച്ചകൾ കൂടി സൃഷ്ടിക്കുമ്പോൾ ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും അധികം ആരാധകരെ സ്വന്തമാക്കിയ ടീമാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ.14 ഐപിൽ സീസണിൽ കളിച്ചെങ്കിലും ഒരു കിരീടംപോലും നേടാൻ കഴിഞ്ഞിട്ടില്ലാത്ത ബാംഗ്ലൂർ പുതിയ പ്ലാനുമായിട്ടാകും ശേഷിക്കുന്ന സീസണുകളിൽ എത്തുക എന്നാണ് ആരാധകർ വിശ്വസിക്കുന്നത്. എന്നാൽ ഒരു നായകനെ വരാനിരിക്കുന്ന സീസണിൽ തിരഞ്ഞെടുക്കാൻ തീവ്രമായ ശ്രമത്തിലാണ് ടീം ഇപ്പോൾ. ഇക്കഴിഞ്ഞ സീസണിൽ എല്ലാം ടീമിനെ നയിച്ച കോഹ്ലി കഴിഞ്ഞ സീസണിന് പിന്നാലെയാണ് നായകന്റെ കുപ്പായം അഴിച്ചത്. വിരാട് കോഹ്ലിക്ക് പിൻഗാമിയായി ആരാകും പുതിയ നായകനായി എത്തുകയെന്നത് ശ്രദ്ധേയമാണ്.

ഓസ്ട്രേലിയൻ ആൾറൗണ്ടർ ഗ്ലെൻ മാക്സ്വെൽ, യുവ ഓപ്പണർ പടിക്കൽ എന്നിവരുടെ പേരുകളാണ് ക്യാപ്റ്റൻ റോളിൽ വരുന്നത് എങ്കിൽ ഈ ഒരു വിഷയത്തിൽ വ്യത്യസ്തമായ ഒരു നിർദേശവുമായി എത്തുകയാണ് ഇപ്പോൾ മുൻ ഇന്ത്യൻ താരമായ ആകാശ് ചോപ്ര. ഇന്ത്യൻ താരങ്ങളെയാരുമല്ല ബാംഗ്ലൂർ നായകനാക്കേണ്ടത് എന്ന് പറഞ്ഞ ചോപ്ര വിൻഡീസ് ടെസ്റ്റ്‌ ക്യാപ്റ്റനായ ജെയ്സൺ ഹോൾഡറിന്റെ പേരാണ് ഇപ്പോൾ തന്റെ യൂട്യൂബ് ചാനലിൽ നിർദ്ദേശിക്കുന്നത് . കഴിഞ്ഞ സീസണിൽ വരെ ഐപിഎല്ലിൽ ഹൈദരാബാദ് ടീമിൽ കളിച്ച ഹോൾഡർ മെഗാ താരലേലത്തിൽ ബാംഗ്ലൂർ ടീമിൽ എത്തുമെന്നാണ് തന്റെ വിശ്വാസമെന്നും ചോപ്ര വിശദാമാക്കി.

images 2022 01 27T123253.892

“എനിക്ക് ഉറപ്പുണ്ട് ആര് ബാംഗ്ലൂർ ടീം ക്യാപ്റ്റനായി എത്തിയാലും അയാൾക്ക് വിരാട് കോഹ്ലി വളരെ അധികം പിന്തുണ നൽകുമെന്ന്. എപ്പോഴും പിറകിൽ നിന്നും തന്റെ റോൾ ഭംഗിയാക്കുന്ന ഒരാളാണ് ഹോൾഡർ. അദ്ദേഹത്തെ ക്യാപ്റ്റൻ റോളിൽ ബാംഗ്ലൂർ ടീമിന് ഉറപ്പായും പരിഗണിക്കാവുന്നതാണ്. വിൻഡീസ് ടീമിനെ നയിച്ച അസാധ്യമായ മിടുക്കും എക്സ്പീരിയൻസും ഹോൾഡർക്കുണ്ട്. കൂടാതെ മികച്ച ഒരു മീഡിയം പേസ് ആൾറൗണ്ടർ എന്നുള്ള അനുകൂല്യവും അവന് അനുകൂല ഘടകമാണ്.”ചോപ്ര നിരീക്ഷിച്ചു.

Previous articleവീരാട് കോഹ്ലി മൂന്നു മാസത്തേക്ക് വിശ്രമിക്കണം. അതുകഴിഞ്ഞാല്‍ രാജാവിനെപ്പോലെ മുന്നേറാം
Next articleഅവസരങ്ങൾ ലഭിക്കാതെ നിങ്ങൾ പോരാടി : യുവ താരങ്ങൾക്ക്‌ പ്രശംസയുമായി പത്താൻ