വരാനിരിക്കുന്ന ഇന്ത്യ : ശ്രീലങ്ക ലിമിറ്റഡ് ഓവർ പരമ്പരകൾക്കായിട്ടുള്ള ഇന്ത്യൻ ടീമിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം .സീനിയർ താരങ്ങളുടെ എല്ലാം അഭാവത്തിൽ യുവതാരങ്ങൾക്കും ഒപ്പം പുതുമുഖ പ്രതിഭകൾക്കും ഇന്ത്യൻ ടീം സെലക്ഷൻ കമ്മിറ്റി അവസരം നൽകും എന്നാണ് സൂചനകൾ .വരുന്ന ലങ്കൻ പര്യടനത്തിൽ ഇന്ത്യൻ ടീമിനൊപ്പം മുഖ്യ കോച്ചായി പറക്കുക മുൻ ഇന്ത്യൻ നായകൻ രാഹുൽ ദ്രാവിഡ് ആയിരിക്കും എന്നാണ് ചില ബിസിസിഐ ഉന്നതർ വിശദമാക്കുന്നത് .
അതേസമയം ആരാകും ഇന്ത്യൻ ടീമിന്റെ നായകന്റെ റോളിൽ എത്തുക എന്നതിൽ ഇപ്പോഴും ആശയകുഴപ്പം തുടരുകയാണ് .
ഇപ്പോള്‍ വരുന്ന ലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ ആര് നയിക്കണമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പേസ് ബൗളർ ദീപക് ചഹാർ .ഇക്കഴിഞ്ഞ ഐപിഎല്ലിൽ മിന്നും ബൗളിംഗ് പ്രകടനം കാഴ്ചവെച്ച താരം തന്റെ അഭിപ്രായം വിശദമാക്കുകയാണ് .വിരാട് കോലി, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ എന്നിവരുടെ അഭാവത്തിൽ ഇന്ത്യൻ ടീമിനെ വരുന്ന ലങ്കയ്ക്ക് എതിരായ ഏകദിന ,ടി:20 പരമ്പരകളിൽ ധവാൻ നയിക്കണമെന്നാണ് ദീപക് ചഹാർ പറയുന്നത് .ഒപ്പം യുവനിരക്കും ഏറെ പ്രാധാന്യം പരമ്പരയിൽ ലഭിക്കും എന്നും താരം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു .
“വര്‍ഷങ്ങളായി ഇന്ത്യയുടെ സീനിയര്‍ തലത്തില്‍ കളിച്ചുകൊണ്ടിരിക്കുന്ന പ്രമുഖ താരമാണ് ധവാന്‍. അദ്ദേഹം ഓപ്പണിങ്ങിൽ ഇന്ത്യൻ ടീമിന്റെ വിശ്വസ്ത താരമാണ് .ഒപ്പം സീനിയര്‍ താരമായ ധവാന്‍ വരുന്ന പരമ്പരയിൽ ഇന്ത്യൻ ക്യാപ്റ്റനാവാന്‍ യോഗ്യന്‍. വലിയ പരിചയസമ്പത്തുണ്ട് ധവാന്. ധവാന്‍ സീനിയര്‍ താരമായതിനാല്‍ തന്നെ എല്ലാ താരങ്ങളും അദ്ദേഹത്തെ വളരെയേറെ ബഹുമാനിക്കുകയും അതുപോലെ തന്നെ അനുസരിക്കുകയും ചെയ്യും. താരങ്ങള്‍ അവന്റെ നായകനെ എല്ലാ കളികളിലും ബഹുമാനിക്കേണ്ടതുണ്ട്. ” ചഹാർ വാചാലനായി .