പൂജാര ഓസീസ് കളിക്കാരെ പോലെ കളിച്ചെന്നോ : ഓസീസ് ഓപ്പണർക്ക് ജാഫറിന്റെ ട്വീറ്റ് മറുപടി

Jaffer Harris 1024x576 1

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ചരിത്രത്തിലെ  ഏറ്റവും വലിയ ഇതിഹാസ പരമ്പര  വിജയങ്ങളിലൊന്നാണ് ഇക്കഴിഞ്ഞ ഓസ്‌ട്രേലിയൻ പര്യടനത്തിൽ ടീം ഇന്ത്യ സ്വന്തമാക്കിയത് .ടെസ്റ്റ് പരമ്പര ഇന്ത്യൻ ടീം 2-1 നേടിയപ്പോൾ  സ്ഥിര നായകൻ കോഹ്‌ലിയുടെ അഭാവത്തിലും കൂടാതെ  പരിക്കേറ്റ പ്രമുഖ  സ്റ്റാർ  താരങ്ങളുടെ അസാന്നിധ്യത്തിലും ടീം ഇന്ത്യ നായകൻ രഹാനെയുടെ നേത്യത്വത്തിൽ പരമ്പര വിജയിച്ചപ്പോൾ ഏറെ തിളക്കമാർന്ന  ബാറ്റിംഗ് പുറത്തെടുത്ത താരമാണ് പൂജാര .വലിയ സ്കോർ കണ്ടെത്തുവാൻ കഴിഞില്ല എങ്കിലും  താരം കരുത്തുറ്റ ഓസീസ് ബൗളിങ്ങിനെ നേരിട്ട രീതി ഏറെ അഭിനന്ദനങ്ങൾ വാരിക്കൂട്ടി .

അതേസമയം പൂജാരയുടെ പ്രകടനം  ഇന്ത്യൻ ടീമിന് സമ്മാനിച്ചത്‌ ഒരു ചരിത്ര പരമ്പര വിജയം കൂടിയാണ് .എന്നാൽ ചേതേശ്വർ പൂജാരയുടെ പ്രകടനത്തെ പുകഴ്ത്തി ഓസീസ് ഓപ്പണർ  ഹാരിസ് പറഞ്ഞ വാക്കുകളാണിപ്പോൾ ക്രിക്കറ്റ് ലോകത്തേറെ ചർച്ചയാവുന്നത് . ഗാബ ടെസ്റ്റില്‍ ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര ബാറ്റ് ചെയ്തത്   യഥാർത്ഥ  ഓസ്ട്രേലിയക്കാരെപ്പോലെയായിരുന്നുവ എന്നാ ഓസീസ് ഓപ്പണര്‍ മാര്‍ക്കസ് ഹാരിസിന്‍റെ പ്രശംസയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിമർശങ്ങൾ വാരികൂട്ടിയത് .

See also  ബൗണ്ടറിയും സിക്‌സും ചറ പറ. 18 പന്തിൽ ഫിഫ്റ്റി. ഉത്തരമില്ലാതെ പാണ്ട്യയുടെ മുംബൈ.

സോഷ്യൽ മീഡിയയിൽ ഏറെ സജീവവും ഒപ്പം കുറിക്കുകൊള്ളുന്ന മറുപടികൾ നൽകി എതിർ ടീമിലെ താരങ്ങളെ ഒതുക്കുകയും ചെയ്യുന്ന മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍ ഇത്തവണയും പതിവ് തെറ്റിച്ചില്ല .ജാഫർ ഇപ്പോൾ ഹാരിസ് പ്രസ്താവനക്ക് നൽകിയ മറുപടിയാണിപ്പോൾ ആരാധകരെല്ലാം ഏറ്റെടുത്തിരിക്കുന്നത് .

“അവസാന ടെസ്റ്റില്‍  തനിക്കേറ്റ പരിക്ക് അവഗണിച്ചും ഓസീസിന്‍റെ ബൗണ്‍സര്‍ ആക്രമണങ്ങളെ പ്രതിരോധിച്ച പൂജാര 56 റണ്‍സെടുത്താണ് പുറത്തായത്. ഓസീസ് ടീം ഓപ്പണർ പറയുന്നത് പൂജാര ടെസ്റ്റിലെ  അവസാന ഓസ്‌ട്രേലിയൻ താരങ്ങളെ പോലെ ബാറ്റേന്തി എന്ന്  പക്ഷേ എന്റെ ചോദ്യമിതാണ് പൂജാര ആ ടെസ്റ്റിൽ  ഓസ്ട്രേലിയക്കാരെപ്പോലെയാണ് ബാറ്റ് ചെയ്തതെങ്കില്‍ എന്തുകൊണ്ട് അവർ  ഓസ്ട്രേലിയക്കാര്‍ ഓസ്ട്രേലിയക്കാരെ പോലെ ബാറ്റ്  ചെയ്തില്ല ” ജാഫർ പരിഹാസ രൂപേണ അഭിപ്രായം ട്വീറ്റ് ചെയ്തു .

Scroll to Top