അവന്‍ പ്രതിഭ.പത്ത് വർഷം വരെ ഇന്ത്യൻ ടീമിനായി അവൻ തിളങ്ങും :വാചാലനായി മുൻ താരം

IMG 20210627 135006

ലോകക്രിക്കറ്റിലെ ഏറ്റവും ശക്തമായ ടീമാണ് വിരാട് കോഹ്ലി നയിക്കുന്ന ഇന്ത്യൻ ടീം. ആധുനിക ക്രിക്കറ്റിൽ കഴിഞ്ഞ ഏറെ കാലമായി മൂന്ന് ഫോർമാറ്റിലും സ്ഥിരത കൈവിടാതെ കളിക്കുന്ന ഇന്ത്യൻ ടീമിന് പക്ഷേ ഇത്തവണത്തെ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ ദയനീയ പരാജയമാണ് നേരിടേണ്ടി വന്നത്. തുല്യ ശക്തികളുടെ പോരാട്ടമെന്ന് എല്ലാവരും വിശേഷിപ്പിച്ച ഫൈനലിൽ കിവീസ് ടീം എട്ട് വിക്കറ്റിനാണ് ഇന്ത്യയെ തോൽപ്പിച്ച് പ്രഥമ ടെസ്റ്റ് ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. ഇന്ത്യൻ ടീമിനെതിരെ ഫൈനലിലെ തോൽവിക്ക് പിന്നാലെ ആരാധകരും മുൻ താരങ്ങളും രൂക്ഷമായ വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ടെങ്കിലും ഇന്ത്യൻ ടീമിന്റെ ഭാവിയെ കുറിച്ച് ആർക്കും ആശങ്കയില്ല. അനേകം പ്രതിഭാശാലികളായ താരങ്ങൾ ഇന്ത്യൻ ടീമിലുണ്ടെങ്കിലും ചുരുങ്ങിയ കാലയളവിൽ ക്രിക്കറ്റ് പ്രേമികൾക്ക് എല്ലാം സുപരിചിതനായ താരമാണ് റിഷാബ് പന്ത്.

നിലവിൽ മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായ റിഷാബ് പന്തിനെ കുറിച്ചാണ് മുൻ ഇംഗ്ലണ്ട് താരം ഗ്രേയിം സ്വാൻ വാചാലനവുന്നത്.റിഷാബ് ന്യൂസിലാൻഡ് ടീമിനെതിരായ ഫൈനലിൽ മോശം ഷോട്ട് കളിച്ച് പുറത്തായിയെന്ന രൂക്ഷ വിമർശനം ഉയരുന്നതിനിടയിലാണ് സ്വാൻ താരത്തെ പുകഴ്ത്തുന്നത്.”ഏറെ കഴിവുള്ള ഒരു ബാറ്റ്‌സ്മാനും ഒപ്പം ഒരു താരവുമാണ് റിഷാബ് പന്ത്. അവൻ ഭാവി ഇന്ത്യൻ ടീമിനുള്ള ഒരു പ്രതിഭയുടെ ഖനി ആണ് .ഒരു മോശം പ്രകടനത്തിന്റെ മാത്രം അടിസ്ഥാനത്തിൽ അദ്ദേഹത്തെ നമ്മൾ ഒരിക്കൽ പോലും തള്ളികളയരുത്. എന്റെ അഭിപ്രായത്തിൽ കരിയറിൽ ഏറെ മുൻപോട്ട് പോകുവാൻ കഴിയുന്ന റിഷാബ് പന്ത് അടുത്ത 10 വർഷത്തേക്ക് എങ്കിലും ഇന്ത്യൻ ടീമിന് അനേകം വിജയങ്ങൾ സമ്മാനിക്കും “സ്വാൻ വാചാലനായി.

See also  "ഈ ഐപിഎൽ സഞ്ജുവിനുള്ളതാണ്." സഞ്ജു ഇത്തവണ പൊളിച്ചടുക്കുമെന്ന് മുൻ ഓസീസ് താരം.

ഫൈനലിൽ ഓഫ്‌ സ്റ്റമ്പിന് വെളിയിൽ കൂടി പോയ ഒരു പന്തിൽ പുറത്തായ റിഷാബ് രണ്ടാം ഇന്നിങ്സിൽ ഒരു വമ്പൻ ഷോട്ടിന് ശ്രമിച്ചാണ് പുറത്തായത്. “ഒരു മത്സരത്തിൽ ഫോംഔട്ടായാൽ നമ്മൾ അദ്ദേഹത്തെ കുറ്റം പറയുന്നത് തെറ്റാണ്. റിഷാബ് പന്ത് എപ്പോഴും അദ്ദേഹമായി കളിക്കുന്നതാണ് നല്ലത്. ഇംഗ്ലണ്ട് ടീമിന് എതിരായ ടെസ്റ്റിൽ പുതിയ പന്തിൽ ജിമ്മി അൻഡേഴ്സൺ പോലെ ഒരു ബൗളറെ റിഷാബ് റിവേഴ്‌സ് സ്വീപ് ഷോട്ടിലൂടെ ഫോർ അടിച്ചത് നാം കണ്ടു. അതാണ്‌ റിഷാബ് പന്ത്. അവന്റെ ആ ശൈലിയാണ് മറ്റുള്ളവരിൽ നിന്നും അവനെ ഹിറ്റാക്കി മാറ്റുന്നതും “സ്വാൻ തന്റെ അഭിപ്രായം വിശദമാക്കി

Scroll to Top