അവനാണ് ലോകകപ്പിലെ ഇന്ത്യയുടെ തുറുപ്പ് ചീട്ട്: ഗവാസ്ക്കർ

ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ എല്ലാം തന്നെ വളരെ അധികം ആകാംക്ഷപൂർവ്വം കാത്തിരിക്കുന്നത് ഓസ്ട്രേലിയയിൽ ആരംഭിക്കാൻ പോകുന്ന ടി :20 ക്രിക്കറ്റ് വേൾഡ് കപ്പിന് വേണ്ടിയാണ്. ഇക്കഴിഞ്ഞ ടി :20 ലോകകപ്പിൽ ആദ്യത്തെ റൗണ്ടിൽ തന്നെ പുറത്തായ ടീം ഇന്ത്യക്ക് കിരീടത്തിൽ കുറഞ്ഞതൊന്നും തന്നെ സ്വപ്‍നം കാണാൻ കഴിയില്ല.ക്യാപ്റ്റൻ രോഹിത് ശർമ്മക്കും ഈ ലോകക്കപ്പ് നിർണായകമാണ്. എന്നാൽ ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ തുറുപ്പ് ചീട്ട് ആരെന്ന് പറയുകയാണ് സുനിൽ ഗവാസ്ക്കർ.

ലോകകപ്പിൽ ഇന്ത്യൻ ടീം കിരീടം മാത്രം ആഗ്രഹിക്കുമ്പോൾ എല്ലാ തരം താരങ്ങളുടേയും പ്രകടനവും നിർണായകമാണെന്ന് പറഞ്ഞ സുനിൽ ഗവാസ്ക്കർ പേസർ ഹർഷൽ പട്ടേലിനെയാണ് തുറുപ്പ് ചീട്ടായി വിശേഷിക്കുന്നത്. ക്യാപ്റ്റൻ രോഹിത് ശർമ്മക്ക്‌ വേൾഡ് കപ്പിൽ വിശ്വസിക്കാൻ കഴിയുന്ന ഒരു താരമായിരിക്കും ഹർഷൽ പട്ടേൽ എന്നാണ് ഇതിഹാസതാരമായ ഗവാസ്ക്കറിന്റെ നിരീക്ഷണം.

ഇക്കഴിഞ്ഞ ഐപില്ലിൽ 18 വിക്കറ്റുകൾ വീഴ്ത്തിയ ഹർഷൽ പട്ടേൽ സൗത്താഫ്രിക്കക്ക്‌ എതിരായ പരമ്പരയിൽ തന്‍റെ മികവ് കാഴ്ചവെച്ചിരിന്നു.” എനിക്ക് ഉറപ്പുണ്ട് ലോകകപ്പിൽ രോഹിത് ശർമ്മയുടെ വിശ്വസ്ത ബൗളർ ആയിരിക്കും ഹർഷൽ പട്ടേൽ.കൂടാതെ അദ്ദേഹത്തെ പോലൊരു ബൗളർ ഡിപെൻഡ് ചെയ്യാൻ ഉള്ളത് നല്ലതാണ്. ഏതൊരു സമയവും ബോൾ ചെയ്യാൻ ഹർഷൽ പട്ടേലിന് സാധിക്കും. പവർ പ്ലെയിൽ അടക്കം ബൗൾ ചെയ്യാൻ കഴിയുന്ന ഹർഷൽ പട്ടേലിന് സ്ലോ ബോളിൽ ബാറ്റ്‌സ്മാനെ വീഴ്ത്താൻ കഴിയും ” സുനിൽ ഗവാസ്ക്കർ വാചാലനായി.

അതേസമയം മികച്ച ഫോമിലേക്ക് ഭുവി കൂടി എത്തുമ്പോൾ ഹർഷൽ പട്ടേൽ ഇന്ത്യൻ ഇലവനിലേക്ക് എത്തുമെന്നത് ഒരു ചോദ്യമാണ്. ബുമ്ര, ഷമി, ആവേശ് ഖാൻ എന്നിവരും മികച്ച ഫോമിലാണ്. ഹർഷൽ പട്ടേലിന്‍റെ സ്ലോ ബോളുകൾ ഓസ്ട്രേലിയൻ പിച്ചകളിൽ അപകടകാരികളായെക്കും.

Previous articleപാക്കിസ്ഥാന്‍ ലീഗില്‍ ഇരുണ്ട ദിനങ്ങളായിരുന്നു. എന്നെ തന്നെ ആസ്വദിക്കാന്‍ കഴിഞ്ഞില്ല ; ജേസണ്‍ റോയി വെളിപ്പെടുത്തുന്നു.
Next article30 വര്‍ഷത്തിനു ശേഷം ഇതാദ്യം. ആദ്യ മത്സരം തോറ്റ്, തുടര്‍ച്ചയായ മൂന്നു വിജയം നേടി ശ്രീലങ്കക്ക് പരമ്പര വിജയം