അവൻ വിക്കെറ്റ് വീഴ്ത്തുന്ന സൂപ്പർ സ്റ്റാർ : വാനോളം പുകഴ്ത്തി ആകാശ് ചോപ്ര

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമും ആരാധകരും എല്ലാം തന്നെ വളരെ ആകാംക്ഷപൂർവ്വം കാത്തിരിക്കുന്നത് വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ്‌ വേൾഡ് കപ്പിനായിട്ടാണ്. ഐസിസി ടൂർണമെന്റുകളിൽ കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി കിരീടം നേടുവാൻ കഴിഞ്ഞിട്ടില്ലാത്ത ടീം ഇന്ത്യക്ക് ആ വേദന രോഹിത് ശർമ്മ ക്യാപ്റ്റൻസിയിൽ മാറ്റാൻ കഴിയുമെന്നാണ് വിശ്വാസം. അതിനാൽ തന്നെ മികച്ച ഒരു സ്‌ക്വാഡിനെ ലോകക്കപ്പിന് അയക്കുകയാണ് ഇന്ത്യൻ സംഘം

നിർണായകമായ ഏഷ്യ കപ്പിൽ അതിനാൽ തന്നെ മികച്ച ഒരു സ്‌ക്വാഡുമായി ഇന്ത്യൻ ടീമിന് പാകിസ്ഥാൻ അടക്കമുള്ളവരെ വീഴ്ത്തണം. അതേസമയം ഇന്ത്യൻ സ്പിൻ ബൌളിംഗ് നിരയെ കുറിച്ചുള്ള അഭിപ്രായവുമായി എത്തുകയാണ് മുൻ ഇന്ത്യൻ താരമായ ആകാശ് ചോപ്ര.സ്പിന്നര്‍മാര്‍ക്ക് എല്ലാം പ്രധാന റോൾ നല്‍കിയാണ് ഏഷ്യാ കപ്പിനുള്ള ടീമിനെ ഇന്ത്യൻ സീനിയർ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്. അശ്വിൻ, ചാഹൽ, ബിഷ്ണോയി എന്നിവർക്ക് പുറമെ അക്ഷർ പട്ടേലും ടീമിനും ഒപ്പമുണ്ട്.

ഫസ്റ്റ് ആൾറൗണ്ടർ ചോയിസ് ആയി ജഡേജ എത്തുമ്പോൾ അശ്വിൻ, ചാഹൽ എന്നിവർക്ക് ടീമിലെ സ്ഥാനത്തിനായി മത്സരിക്കേണ്ടി വരും. ഒരു വിക്കെറ്റ് ടേക്കിങ് ബൗളർ കൂടിയായ ചാഹലിന് ആകും ഇന്ത്യൻ ടീം കൂടുതൽ സാധ്യതകൾ നൽകുക എന്ന് വിശദമാക്കുകയാണ് ഇപ്പോൾ ആകാശ് ചോപ്ര.വീഴ്ത്താന്‍ കൂടുതല്‍ മിടുക്കുള്ള ചാഹലിന്റെ കഴിവിൽ തന്നെയാണ് ചോപ്ര അഭിപ്രായം വ്യക്തമാക്കുന്നത്

FB IMG 1660545511886

” കഴിഞ്ഞ ടി :20 ക്രിക്കറ്റ്‌ വേൾഡ് കപ്പിൽ നിന്നും ചാഹലിനെ ഒഴിവാക്കിയത് എന്നെ വളരെ അധികം ഞെട്ടിച്ചു. എങ്കിലും എനിക്ക് വിശ്വാസമുണ്ട് ഇത്തവണ ചാഹൽ ഇന്ത്യൻ ടി :20 വേൾഡ് കപ്പ് സ്‌ക്വാഡിലേക്ക് എത്തും. അവൻ ഏറ്റവും വലിയ സവിശേഷത അവന് വിക്കെറ്റ് വീഴ്ത്താനുള്ള മിടുക്ക് തന്നെ. അതിനാൽ തന്നെ ചാഹൽ അക്ഷർ, അശ്വിൻ, ജഡേജ എന്നിവരേക്കാൾ കൂടുതൽ മുകളിൽ തന്നെയാണ്. ” ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.

കുല്‍ദീപ് ടീമില്‍ വേണമായിരുന്നുവെന്നും ചോപ്ര നിരീക്ഷിച്ചു. ”ബിഷ്ണോയിയേയും കുല്‍ദീപിനേയും താരതമ്യം ചെയ്യുമ്പോള്‍ ഞാന്‍ കുല്‍ദീപിനൊപ്പമാണ്. കുല്‍ദീപിനും വിക്കറ്റെടുക്കാന്‍ പ്രത്യേക കഴിവുണ്ട്. വിക്കറ്റെടുക്കുന്ന ബൗളറെയാണ് തേടുന്നതെങ്കില്‍ അയാള്‍ക്ക് വ്യത്യസ്തങ്ങളായ പന്തെറിയാനുള്ള കഴിവുണ്ടാകണം. കുല്‍ദീപിന് അത് കഴിയും.”