അദ്ധേഹത്തെ കാണുമ്പോയെല്ലാം പുതിയ പാഠങ്ങൾ നാം പഠിക്കും : ദ്രാവിഡ് ഒപ്പമുള്ള പരിശീലന അനുഭവം വെളിപ്പെടുത്തി ദേവ്ദത്ത് പടിക്കല്‍

കഴിഞ്ഞ സീസണിൽ ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച താരമാണ് ദേവ്ദത്ത് പടിക്കല്‍ .റോയല്‍ ചലഞ്ചേവ്‌സ് ബാംഗ്ലൂരിനായി അരങ്ങേറിയ  മലയാളി താരം ദേവ്ദത്ത് പടിക്കല്‍ 15 മത്സരങ്ങളില്‍ നിന്ന് 473 റണ്‍സ് നേടി. ഇതില്‍ അഞ്ച് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടുന്നു. ഈ സീസണ്‍ സയ്യിദ് മുഷ്താഘാ് അലി ടി20യിലും (218) വിജയ് ഹസാരെ ട്രോഫിയിലും (737) മികച്ച ഫോമിലായിരുന്നു പടിക്കല്‍. വിജയ് ഹസാരെയില്‍ രണ്ട് സെഞ്ചുറികളും മൂന്ന് അര്‍ധ സെഞ്ചുറികളും നേടി തന്റെ ബാറ്റിംഗ്  കരുത്ത് എന്തെന്ന് ക്രിക്കറ്റ് ലോകത്തിന് കാട്ടിത്തന്നു .

അതേസമയം ഇത്തവണത്തെ സീസൺ മുൻപായി താരത്തിന് കോവിഡ് ബാധിച്ചത് ബാംഗ്ലൂർ ക്യാംപിന് കനത്ത തിരിച്ചടിയായി . കൊവിഡ് പോസിറ്റീവായ പടിക്കല്‍ ഹോം ക്വാറന്റൈനിലാണ്. മുംബൈക്കെതിരായ ആദ്യ ഐപിഎല്‍ മത്സരം അദ്ദേഹത്തിന് നഷ്ടമാവും. എന്നാല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ രണ്ടാം മത്സരത്തില്‍ താരം തിരിച്ചെത്തിയേക്കും.
ഏപ്രിൽ 9നാണ് സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബാംഗ്ലൂർ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെ നേരിടുക .

എന്നാൽ ഇപ്പോൾ മുന്‍ ഇന്ത്യന്‍ നായകനും  ഇന്ത്യയുടെ വന്മതിൽ എന്നും അറിയപ്പെടുന്ന നാഷണല്‍ ക്രിക്കറ്റ് അക്കാദമി ചെയര്‍മാനുമായ രാഹുല്‍ ദ്രാവിഡ്  നൽകിയ പരിശീലനത്തിൽ തന്റെ കരിയറിലുണ്ടായ മാറ്റങ്ങളെ കുറിച്ച് വാചാലനാവുകയാണ് താരമിപ്പോൾ  .
“നിരവധി തവണ ദ്രാവിഡുമായി സംസാരിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. ഒരുപാട് അടുപ്പം തോന്നുന്ന വ്യക്തിയാണ് അദ്ദേഹം. ഏത് സമയവും അദ്ദേഹത്തിന്റെ സേവനം ലഭ്യമാണ്. എല്ലാത്തിനും അദ്ദേഹത്തിനടുത്ത് പരിഹാരമുണ്ടെന്നുള്ളതാണ് വാസ്തവം. 
കഠിനാധ്വാനം ചെയ്യാനാണ് അദ്ദേഹം  പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തെ   ഒരുതവണ കാണുമ്പോഴും
പരസ്പരം സംസാരിക്കുമ്പോഴും നമ്മൾ ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ പഠിക്കും “പടിക്കൽ വാചാലനായി  .

Previous articleടീമിൽ സ്ഥാനം ലഭിച്ചില്ലേലും അത് പ്രശ്നമല്ല :ഹർഭജൻ ഒപ്പമുള്ള സീസണിനായി കാത്തിരുപ്പ് വ്യക്തമാക്കി കുൽദീപ് യാദവ്
Next articleആദ്യ മുന്നിൽ അവർ എത്തില്ല : ഐപിഎല്ലിന് മുൻപായി വമ്പൻ പ്രവചനവുമായി ആകാശ് ചോപ്ര