ആദ്യ മുന്നിൽ അവർ എത്തില്ല : ഐപിഎല്ലിന് മുൻപായി വമ്പൻ പ്രവചനവുമായി ആകാശ് ചോപ്ര

ഇന്ത്യൻ പ്രീമിയർ  ലീഗ് പതിനാലാം സീസണിലെ മത്സരങ്ങൾ ആരംഭിക്കുവാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ ക്രിക്കറ്റ് ലോകം ഇരട്ടി  ആവേശത്തിലാണ് .കിരീടം ലക്ഷ്യമിട്ട് ടീമുകൾ എല്ലാം താരങ്ങൾക്കൊപ്പം  കഠിന പരിശീലനത്തിലാണ്  .ഏപ്രിൽ 9ന് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് കോഹ്ലി നയിക്കുന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ  നേരിടും . ചെന്നൈയിലാണ് ഉദ്ഘാടന  മത്സരം .

ഇംഗ്ലണ്ട് നായകൻ ഇയാൻ മോർഗൻ നയിക്കുന്ന ടീം സ്റ്റാർ താരങ്ങൾ എല്ലാം പരിക്കിൽ നിന്ന് പൂർണ്ണ മുക്തരായി എത്തിയതിന്റെ സന്തോഷത്തിലാണ് .
കഴിഞ്ഞ തവണ പ്ലേഓഫ്‌ കാണാതെ പുറത്തായ ടീം ഇത്തവണ ലക്ഷ്യമിടുന്നത് കിരീടം തന്നെയാണ് .ഐപിഎല്ലിന്റെ 14ാം സീസണില്‍ മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സിന്റെ പ്ലേഓഫ് സാധ്യതകളെക്കുറിച്ച് പ്രവചനം നടത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാഷ് ചോപ്ര.

ആകാശ് ചോപ്രയുടെ പ്രവചനം ഇപ്രകാരമാണ് “പോയിന്റ് പട്ടികയില്‍ ആദ്യ മൂന്ന്  സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്ത് അവര്‍ പ്ലേഓഫിലേക്ക്  മുന്നേറുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല. ലീഗ് ഘട്ടത്തിന്റെ അവസാനത്തോടെ ചില വിജയങ്ങള്‍ നേടി നാലാം സ്ഥാനത്തിൽ വരെ  ഫിനിഷ് ചെയ്ത് കെകെആര്‍ പ്ലേഓഫില്‍ ചിലപ്പോൾ  കടന്നുകൂടാനാണ് സാധ്യത. പ്ലേഓഫില്‍ കടക്കാന്‍ 50-50 സാധ്യത മാത്രമേ ഞാൻ കൊൽക്കത്ത ടീമിന് നൽകൂ ” മുൻ ഇന്ത്യൻ താരം അഭിപ്രായം വിശദമാക്കി .

കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് സ്‌ക്വാഡ് :Eoin Morgan (Captain), Dinesh Karthik, Andre Russell, Kamlesh Nagarkoti, Kuldeep Yadav, Lockie Ferguson, Nitish Rana, Prasidh Krishna, Rinku Singh, Sandeep Warrier, Shivam Mavi, Shubman Gill, Sunil Narine, Pat Cummins, Rahul Tripathi, Varun Chakravarthy, Pawan Negi, Tim Seifert, Shakib al Hasan, Sheldon Jackson, Vaibhav Arora, Karun Nair, Harbhajan Singh, Ben Cutting, Venkatesh Iyer