ഉമ്രാന്‍ മാലിക്കിന്‍റെ പ്രശ്നം എന്താണ് ? ചൂണ്ടികാട്ടി സല്‍മാന്‍ ബട്ട്

umran malik india

ശ്രീലങ്കകെതിരെയുള്ള രണ്ടാം ടി20 മത്സരത്തില്‍ 3 വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും 48 റണ്‍സാണ് ഉമ്രാന്‍ മാലിക്ക് വീഴ്ത്തിയത്. മൂന്നില്‍ രണ്ട് പുറത്താലും സ്റ്റംപ് തെറിപ്പിച്ചാണ് അതിവേഗ പേസര്‍ ഉമ്രാന്‍ മാലിക്ക് നേടിയത്. ഇപ്പോഴിതാ ജമ്മു പേസര്‍ തന്‍റെ ബോളിംഗില്‍ വൈവിധ്യം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ട്. ഉമ്രാന്‍ മാലിക്കിന് പരിചയ കുറവാണെന്നും അതിനാല്‍ താരത്തിന്‍റെ ബൗളിംഗ് എങ്ങനെയാവും എന്ന് പ്രവചിക്കാമെന്നും പാക്കിസ്ഥാന്‍ താരം പറഞ്ഞു.

“അനുഭവം കൊണ്ട് നിങ്ങൾ മെച്ചപ്പെടും. പരിചയക്കുറവ് കൊണ്ടാണ് അവന്‍ ഇത്രയും റൺസ് വഴങ്ങിയത്. അവൻ നല്ല താളത്തിലായിരുന്നു, അവന്റെ ആക്ഷൻ നല്ലതാണ്. അവന് പേസ് ഉണ്ടായിരുന്നു. ബാറ്റർ അനുഭവപരിചയമുള്ളവനായിരുന്നു, കൂടുതൽ ബുദ്ധിമാനായിരുന്നു, ഉമ്രാന്‍റെ വേഗത അദ്ദേഹം നന്നായി ഉപയോഗിച്ചു എന്നതാണ് പ്രശ്നം. ഉമ്രാന്‍ വളരെ പ്രവചനാതീതനായിരുന്നു, അവൻ യോർക്കറുകളോ വേഗത കുറഞ്ഞ ബൗൾ ചെയ്തില്ല,” ബട്ട് പറഞ്ഞു.

umran and dravid

ഉമ്രാന്‍ മാലിക്കിനെ പുറത്തിരുത്താതെ തുടര്‍ച്ചയായി കളിപ്പിക്കണമെന്ന് സല്‍മാന്‍ ബട്ട് ആവശ്യപ്പെട്ടു. തുടര്‍ച്ചയായി കളിപ്പിച്ച് അനുഭവസമ്പത്ത് ലഭിച്ച്, ഉമ്രാന്‍ മത്സരങ്ങള്‍ വിജയിപ്പിക്കുമെന്ന് പാക്കിസ്ഥാന്‍ താരം കൂട്ടിചേര്‍ത്തു.

Read Also -  "എന്റെ സ്ട്രൈക്ക് റേറ്റ് ഞാൻ ശ്രദ്ധിക്കുന്നില്ല. ടീം വിജയിക്കുക എന്നതാണ് പ്രധാനം "- കോഹ്ലി പറയുന്നു.

“ബാറ്റ്‌സ്മാൻ റൂം കണ്ടെത്തുന്നത് അവൻ കണ്ടു, ഓഫ് സ്റ്റമ്പിന് പുറത്ത് യോർക്കറുകൾ എറിയാമായിരുന്നു. അവൻ അതും ചെയ്തില്ല. അതിനാൽ, അനുഭവ സമ്പത്ത് പ്രധാനമാണ്. പുറത്ത് ഇരിക്കുമ്പോൾ നിങ്ങൾക്ക് അനുഭവം ലഭിക്കില്ല. അവനെ കളിക്കാൻ അനുവദിക്കണം. കാരണം പ്രതിസന്ധി ഘട്ടങ്ങളിൽ നിന്ന് അദ്ദേഹം വിക്കറ്റുകൾ വീഴ്ത്തുകയും മത്സരങ്ങൾ നിങ്ങളെ വിജയിപ്പിക്കുകയും ചെയ്യും. ” സല്‍മാന്‍ ബട്ട് കൂട്ടിചേര്‍ത്തു.

Scroll to Top