കിരീടം നേടണമെങ്കിൽ ആവേശം മാത്രം പോരാ :പരിഹാസവുമായി ഗൗതം ഗംഭീർ

ഐപിൽ പതിനാലാം സീസൺ വളരെ ആവേശപൂർവ്വം അവസാന ഘട്ടം കൂടി പിന്നിടുകയാണ്.ഇന്നലെ നടന്ന പ്രധാന എലിമിനേറ്റർ മത്സരത്തിൽ വിരാട് കോഹ്ലി നയിക്കുന്ന ബാംഗ്ലൂർ ടീമിനെ 4 വിക്കറ്റിന് തോൽപ്പിച്ച് കൊൽക്കത്ത ടീം രണ്ടാം ക്വാളിഫയറിലേക്ക് കൂടി പ്രവേശനം നേടിയിരുന്നു.അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ ബാറ്റിങ്, ബൗളിംഗ് കരുത്തിലാണ് മോർഗനും സംഘവും ജയം കുറിച്ചത്. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ബാംഗ്ലൂർ ടീമിന് പവർപ്ലേക്ക് ശേഷം തോട്ടതെല്ലാം പിഴച്ചപ്പോൾ ഏറെ കരുതലോടെ ബാറ്റ് വീശിയ കൊൽക്കത്ത ടീം വിജയലക്ഷ്യം അവസാന ഓവറിൽ മറികടന്നു. മറ്റൊരു ഐപിൽ കിരീടം കൂടി നഷ്ടമായ ബാംഗ്ലൂർ ടീം പതിനാലാമത്തെ സീസണിലും കിരീടം ഇല്ലാതെ ഐപിൽ അവസാനിപ്പിച്ചു. ഇന്നലത്തെ കളിയോടെ ബാംഗ്ലൂർ ടീം ക്യാപ്റ്റൻസി സ്ഥാനവും ഒഴിഞ്ഞ കോഹ്ലി ഒരു കളിക്കാരനായി ഇനി ബാംഗ്ലൂർ ടീമിൽ തുടരുമെന്നും വിശദമാക്കി.

എന്നാൽ ബാംഗ്ലൂർ ടീമിനെ പരിഹസിച്ച് രംഗത്ത് എത്തുകയാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ.എട്ട് വർഷകാലം ബാംഗ്ലൂർ ടീമിനെ ക്യാപ്റ്റനായി നയിച്ച വിരാട് കോഹ്ലിക്ക് ഒരു ഐപിൽ കിരീടം നേടുവാൻ സാധിക്കാതെയാണ് തന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയേണ്ടതായി വരുന്നത്. ഒരിക്കലും കോഹ്ലി മികച്ച ഒരു നായകനല്ലെന്നും പറഞ്ഞ ഗംഭീർ ഏറെ നിർണായക സമയങ്ങളിൽ കോഹ്ലിക്ക് പോലും പിഴക്കുന്നതാണ് കാണുവാനായി സാധിച്ചത് എന്നും വിമർശിച്ചു.

“ഒരു ക്യാപ്റ്റന് ആവശ്യമുള്ള വിവേകം കോഹ്ലിക്ക് ഇല്ല. ഒരിക്കലും തന്ത്രപരമായ തീരുമാനങ്ങൾ കൈകൊള്ളുവാനായി വിരാട് കോഹ്ലിക്ക് സാധിച്ചിട്ടില്ല.കോഹ്ലിക്ക് ക്രിക്കറ്റിനോടുള്ള ആത്മാർത്ഥയും പാഷനുമെല്ലാം നമുക്ക് എല്ലാം അറിയാം. എന്നാൽ ഒരു നായകൻ എന്ന റോളിൽ തന്ത്രങ്ങൾ പലതും ഹിറ്റാക്കി മാറ്റാൻ കോഹ്ലിക്ക് കഴിഞ്ഞിട്ടില്ല.ഒരു ഐപിൽ ടീം നായകൻ എന്നുള്ള നിലയിൽ കൂടുതൽ വിവേകപരമായി കളിക്കണം. കൂടാതെ മത്സരത്തിനും ഒപ്പം നീങ്ങാതെ ചില സുപ്രധാന കാര്യങ്ങൾ മുൻകൂട്ടി കൂടി കാണുവാനുള്ള മികവ് കോഹ്ലിയിൽ നിന്നും കാണണം ” ഗംഭീർ വിമർശനം കടുപ്പിച്ചു

Previous articleഞാൻ എന്റെ എല്ലാം ഈ ടീമിന് നൽകി :വൈകാരികനായി വിരാട് കോഹ്ലി
Next articleഐപിഎല്ലിലെ സ്റ്റാർ താരങ്ങൾ ലോകകപ്പിനോ : നിർണായക നീക്കവുമായി ബിസിസിഐ