ഓസ്ട്രേലിയയെ തകർക്കാൻ ഇന്ത്യൻ ടീമിൽ അവൻ വേണം. ഇന്ത്യയുടെ X ഫാക്ടറിനെ തിരഞ്ഞെടുത്ത് ഗവാസ്കർ.

Sunil Gavaskar 1

ഇന്ത്യയെ സംബന്ധിച്ച് 2024 വർഷം പരമ്പരകളുടെ ഒരു ഘോഷയാത്ര തന്നെയാണ്. ഇപ്പോൾ ഇന്ത്യ സിംബാബ്വെയിൽ ട്വന്റി20 പരമ്പര കളിക്കുകയാണ്. ഇതിന് ശേഷം ശ്രീലങ്കയ്ക്കെതിരെ ട്വന്റി20കളും ഏകദിന മത്സരങ്ങളും ഇന്ത്യ കളിക്കും. ഈ വർഷം അവസാനം ഓസ്ട്രേലിയക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയാണ് പ്രധാനപ്പെട്ട മറ്റൊരു പരമ്പര.

ഈ പര്യടനത്തിൽ ഇന്ത്യ തങ്ങളുടെ ഓൾറൗണ്ടറായ ഹർദിക് പാണ്ട്യയെ ടീമിൽ ഉൾപ്പെടുത്തണം എന്നാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ പറഞ്ഞിരിക്കുന്നത്. ഹർദിക് കൂടി ടീമിൽ ഉണ്ടെങ്കിൽ ഓസ്ട്രേലിയക്ക് ഇന്ത്യയെ തൊടാൻ പോലും സാധിക്കില്ല എന്നാണ് ഗവാസ്കർ വ്യക്തമാക്കുന്നത്.

ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഭാഗമായുള്ള 5 ടെസ്റ്റ് മത്സരങ്ങൾ അടങ്ങിയ പരമ്പരയാണ് ഓസ്ട്രേലിയക്കെതിരെ ഇന്ത്യ കളിക്കാൻ ഒരുങ്ങുന്നത്. 1992ന് ശേഷം ഇത് ആദ്യമായാണ് ഇന്ത്യ ഓസ്ട്രേലിയക്കെതിരെ 5 ടെസ്റ്റ് മത്സരങ്ങൾ അടങ്ങിയ പരമ്പര കളിക്കുന്നത്. ഈ പരമ്പരയ്ക്ക് തൊട്ടുമുൻപായി ന്യൂസിലാൻഡിനും ബംഗ്ലാദേശിനുമെതിരെ ഇന്ത്യ ടെസ്റ്റ് പരമ്പര കളിക്കുന്നുണ്ട്. ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ ഹർദിക് പാണ്ട്യ കളിക്കേണ്ടതിന്റെ ആവശ്യത്തെ സംബന്ധിച്ചാണ് സുനിൽ ഗവാസ്കർ സംസാരിച്ചത്. ഈ പരമ്പരയിൽ ഹർദിക്ക് കളിക്കുകയാണെങ്കിൽ അത് ഇരു ടീമുകൾക്കും ഇടയിൽ വലിയൊരു വ്യത്യാസമുണ്ടാക്കും എന്നാണ് ഗവാസ്കർ കരുതുന്നത്.

“അടുത്ത ഒന്നോ രണ്ടോ മാസങ്ങൾക്കുള്ളിൽ തന്നെ ഹർദിക് പാണ്ട്യയെ ടെസ്റ്റ് മത്സരങ്ങളിൽ കളിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിക്കും എന്നാണ് ഞാൻ കരുതുന്നത്. ഇന്ത്യയ്ക്കായി ആറാമതോ ഏഴാമതോ ബാറ്റിംഗ് എത്താൻ സാധിക്കുന്ന താരമാണ് ഹർദിക് പാണ്ഡ്യ. മാത്രമല്ല ഒരു ദിവസം 10 ഓവറുകൾ എങ്കിലും പന്തറിയാനും ഹർദിക് പാണ്ഡ്യയ് ക്ക് സാധിക്കും. ഇങ്ങനെയൊരു സാഹചര്യമുണ്ടായാൽ ഏത് രാജ്യത്ത് കളിച്ചാലും ഏത് പിച്ചിൽ കളിച്ചാലും ഇന്ത്യയ്ക്ക് അത് വലിയൊരു മുതൽക്കൂട്ടായിരിക്കും.”- ഒരു വാർത്താ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സുനിൽ ഗവാസ്കർ പറഞ്ഞു.

Read Also -  ദുലീപ് ട്രോഫിയിൽ സഞ്ജുവിന്റെ വെടിക്കെട്ട്. 83 പന്തിൽ 89* റൺസ്. ഇന്ത്യ ഡി മികച്ച നിലയിലേക്ക്

കഴിഞ്ഞ 6 വർഷങ്ങളായി ഹർദിക് പാണ്ഡ്യ ടെസ്റ്റ് മത്സരങ്ങളിൽ കളിച്ചിട്ടില്ല. ഇതുവരെ 11 ടെസ്റ്റ് മത്സരങ്ങളിൽ മാത്രമാണ് ഹർദിക് കളിച്ചിട്ടുള്ളത്. ഇതിൽ നിന്ന് 525 റൺസും 17 വിക്കറ്റുകളും സ്വന്തമാക്കാൻ ഇന്ത്യയുടെ ഓൾറൗണ്ടർക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴും ഇന്ത്യൻ ടീമിൽ പേസ് ബോളിംഗ് ഓൾറൗണ്ടർമാരുടെ അഭാവം നിലനിൽക്കുന്നുണ്ട് എന്ന് ഗവാസ്കർ ചൂണ്ടിക്കാട്ടി.

അതിനാൽ നിലവിലെ ഫോം കണക്കിലെടുത്ത് പാണ്ട്യയെ ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യ കളിപ്പിക്കണമെന്നാണ് ഗവാസ്കർ പറഞ്ഞിരിക്കുന്നത്. 2018ൽ ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ആയിരുന്നു അവസാനമായി ഹർദിക് ടെസ്റ്റ് മത്സരം കളിച്ചത്. ശേഷം ഹർദിക്കിന് ഗുരുതരമായി പരിക്കേൽക്കുകയും പുറത്തു പോവുകയുമാണ് ഉണ്ടായത്.

Scroll to Top