ഇന്ത്യൻ ലിമിറ്റെഡ് ഓവർ ക്രിക്കറ്റിൽ എല്ലാ തലത്തിലും വിരാട് കോഹ്ലി എന്ന ഇതിഹാസ നായകന്റെ റോളുകൾ ഏറ്റെടുക്കുകയാണ് രോഹിത് ശർമ്മ. വെസ്റ്റ് ഇൻഡീസ് എതിരായ ഏകദിന പരമ്പരയോടെ വരാനിരിക്കുന്ന വേൾഡ് കപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുന്ന നായകൻ രോഹിത് ശർമ്മയിൽ ഏറെ പ്രതീക്ഷ അർപ്പിക്കുകയാണ് ഇന്ത്യൻ ആരാധകർ.
ഇക്കഴിഞ്ഞ ഐസിസി ലോകകപ്പുകളിൽ കിരീടത്തിലേക്ക് എത്താൻ കഴിയാതെ പോകുന്ന ഇന്ത്യൻ ടീമിന് ട്രോഫി സമ്മാനിക്കാൻ രോഹിത് ക്യാപ്റ്റനായി എത്താൻ കഴിയുമെന്നാണ് ടീം മാനേജ്മെന്റും വിശ്വസിക്കുന്നത്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെ 5 തവണ കിരീടനേട്ടത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ് രോഹിത് ശർമ്മ. താരത്തെ വാനോളം പുകഴ്ത്തുകയാണ് ഇപ്പോൾ പേസർ ഹർഷൽ പട്ടേൽ.
ന്യൂസിലാൻഡ് എതിരായ ഇക്കഴിഞ്ഞ ടി :20 പരമ്പരയിൽ അരങ്ങേറ്റം നടത്തിയ പേസർ ഹർഷൽ പട്ടേൽ, നായകനായ രോഹിത് ശർമ്മ ടീമിനെ വളരെ മികച്ച രീതിയിലാണ് നയിക്കുന്നതെന്നും തുറന്ന് പറഞ്ഞു.” രോഹിത് ശർമ്മ വളരെ ഏറെ റിലാക്സ് നായകനാണെന്ന് എനിക്ക് ആദ്യത്തെ പരമ്പരയിൽ തന്നെ മനസ്സിലായി.നായകനായ രോഹിത് അടിസ്ഥാനപരമായി നമുക്ക് നേരെ ബോൾ തരും. അദ്ദേഹം നമ്മളിൽ വിശ്വസിക്കുന്ന ക്യാപ്റ്റനാണ്. അതിനാൽ തന്നെ എന്താണ് ചെയ്യേണ്ടത് എന്നതിൽ കൂടുതലായി ഒന്നും പറയില്ല. “ഹർഷൽ പട്ടേൽ വാചാലനായി.
“ഏതൊരു നായകനാണോ നമ്മൾ ബൗളർമാരിൽ വിശ്വസിക്കുന്നത് അദ്ദേഹം കൂടുതലായി കാര്യങ്ങൾ പറയില്ല. നമ്മൾ എന്താണോ കളിയിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത് അത് ചെയ്‌താൽ മതിയാകും.രോഹിത് ശർമ്മ അത്തരം ഒരു ക്യാപ്റ്റനാണ്. അദേഹത്തിന്റെ കീഴിൽ കളിക്കുന്നത് ഞാൻ വളരെ ഏറെ ആസ്വദിക്കുന്നുണ്ട്.”ഹർഷൽ പട്ടേൽ സ്റ്റാർ സ്പോർട്സിലെ പരിപാടിയിൽ അഭിപ്രായപ്പെട്ടു. ബാംഗ്ലൂർ ടീമിനായി ഐപിഎല്ലിൽ കളിച്ചിരുന്ന താരം നിലവിൽ ലേലത്തിലെ പ്രധാന താരമാണ്.