ഓസീസ് ബോളർമാരെ മെരുക്കാൻ അവനൊരാൾ മതി. ഇന്ത്യൻ യുവതാരത്തെ പറ്റി അനിൽ കുംബ്ലെ.

e4943b5d 5257 4e98 b4e6 944bd7cf30ae e1729165570933

2024ൽ ക്രിക്കറ്റ് ആരാധകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പരമ്പരയാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടക്കുന്ന ബോർഡർ- ഗവാസ്കർ ട്രോഫി. നവംബർ 22 മുതൽ ഓസ്ട്രേലിയൻ മണ്ണിലാണ് പരമ്പര നടക്കുന്നത്. ഈ പരമ്പരയിൽ ഇന്ത്യയുടെ വജ്രായുധമായി മാറാൻ സാധ്യതയുള്ള താരത്തെ തിരഞ്ഞെടുത്തിരിക്കുകയാണ് മുൻ ഇന്ത്യൻ താരം അനിൽ കുംബ്ലെ.

ഇന്ത്യയുടെ യുവ ഓപ്പണർ ജയസ്വാളിന് ഓസ്ട്രേലിയൻ മണ്ണിൽ ആക്രമണ മനോഭാവത്തോടെ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കും എന്നാണ് അനിൽ കുംബ്ലെ പറയുന്നത്. ഓസ്ട്രേലിയൻ മണ്ണിൽ ഇതിനോടകം തുടർച്ചയായി 2 ടെസ്റ്റ് വിജയങ്ങൾ സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. ഈ ആത്മവിശ്വാസവും ജയസ്വാളിനെ സഹായിക്കുമെന്ന് കുംബ്ലെ കരുതുന്നു.

തന്റെ അരങ്ങേറ്റ മത്സരം മുതൽ മികച്ച പ്രകടനമാണ് ഇന്ത്യക്കായി ജയസ്വാൾ കാഴ്ചവെച്ചിട്ടുള്ളത്. 2024ന്റെ തുടക്കത്തിൽ ഇംഗ്ലണ്ടിനെതിരെ നടന്ന 5 ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ 700 റൺസിലധികം സ്വന്തമാക്കാനും ജയസ്വാളിന് സാധിച്ചിരുന്നു. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലും തരക്കേടില്ലാത്ത പ്രകടനമാണ് ജയസ്വാൾ കാഴ്ചവച്ചത്.

ഇതിന് ശേഷമാണ് അനിൽ കുംബ്ലെ തന്റെ അഭിപ്രായം അറിയിച്ചിരിക്കുന്നത്. “ഓസീസ് മണ്ണിലും ജയസ്വാൾ ഒരിക്കലും തന്റെ സമീപനം മാറ്റില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ആദ്യമായാണ് ജയസ്വാൾ ഓസ്ട്രേലിയയിൽ ഒരു പര്യടനം നടത്തുന്നത്. പക്ഷേ മുൻപ് ഓസ്ട്രേലിയൻ മണ്ണിൽ തുടർച്ചയായി 2 പരമ്പരകൾ ഇന്ത്യ വിജയിച്ചിരുന്നു എന്ന് അവനറിയാം. അത് അവന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കും.”- അനിൽ കുംബ്ലെ പറഞ്ഞു.

Read Also -  ന്യൂസിലന്‍റ് ആക്രമണം. ആദ്യ ടെസ്റ്റിൽ ഇന്ത്യ ബഹുദൂരം പിന്നിൽ.

മുൻപ് ഇന്ത്യയുടെ യുവതാരങ്ങളൊക്കെയും ഓസ്ട്രേലിയൻ മണ്ണിൽ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു എന്നാണ് അനിൽ പറയുന്നത്. എന്നാൽ ഇപ്പോൾ സാഹചര്യങ്ങൾ മാറിയപ്പോൾ എല്ലാവർക്കും കൂടുതൽ ആത്മവിശ്വാസമെത്തി എന്നും താരം ചൂണ്ടിക്കാട്ടുകയുണ്ടായി. “മുൻപ് ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യ തുടർപരാജയങ്ങൾ അറിഞ്ഞിരുന്നു. ഈ സമയത്ത് യുവതാരങ്ങൾക്കൊക്കെയും ഓസ്ട്രേലിയയിൽ കളിക്കാൻ ഒരുപാട് സമ്മർദ്ദമുണ്ടായിരുന്നു. എന്നാൽ ഇത്തവണ ജയസ്വാളിന് അത്തരമൊരു പ്രശ്നമുണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. കാരണം തുടർച്ചയായി 2 തവണ ഓസ്ട്രേലിയ അവരുടെ മണ്ണിൽ ഇന്ത്യയെ പരാജയപ്പെടുത്തി കഴിഞ്ഞു.”- കുംബ്ലെ കൂട്ടിച്ചേർക്കുന്നു.

“ഓസ്ട്രേലിയയിൽ വിജയം കൊയ്യാനുള്ള വലിയ സാങ്കേതിക തികവ് ജയസ്വാളിനുണ്ട്. ബംഗ്ലാദേശിനെതിരെ ഒരു വ്യത്യസ്തമായ സമീപനമാണ് താരം പുലർത്തിയിരുന്നത്. ചെന്നൈയിൽ നടന്ന ടെസ്റ്റിൽ സാഹചര്യങ്ങൾ ബോളർമാർക്ക് അനുകൂലമാണ് എന്ന കൃത്യമായ ബോധ്യം ജയസ്വാളിന് ഉണ്ടായിരുന്നു. എന്നിരുന്നാലും രണ്ടാം ടെസ്റ്റിൽ ബാറ്റിംഗിന് അനുകൂലമായ സാഹചര്യത്തിൽ ബോളർമാരെ ആക്രമിക്കാൻ അവന് സാധിച്ചു.

അതുകൊണ്ടുതന്നെ ഓസ്ട്രേലിയൻ ബോളർമാരെ നേരിടാനുള്ള കരുത്ത് അവന് ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും ന്യൂസിലാൻഡിലും ലഭിക്കുന്ന സിം മൂവ്മെന്റ് ഓസ്ട്രേലിയയിൽ ലഭിക്കില്ല. പിച്ച് കൂടുതലായി ബൗൺസിനെ അനുകൂലിക്കുന്നതാവും.”- കുംബ്ലെ പറഞ്ഞു വെക്കുന്നു.

Scroll to Top