ഇന്നലത്തെ ഐപിൽ പതിനാലാം സീസണിലെ ആദ്യ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് 10 റൺസിന്റെ തോൽവി വഴങ്ങിയിരുന്നു.
കൊൽക്കത്ത ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം മറികടക്കുവാൻ ഡേവിഡ് വാർണറിനും സംഘത്തിനും കഴിഞ്ഞില്ല .
മുൻനിര തുടക്കത്തിലേ തകർന്നതും അവസാന ഓവറുകളിൽ വമ്പൻ ഷോട്ടുകൾ പായിക്കുവാൻ മത്സരത്തിൽ ഹൈദരാബാദ് ബാറ്സ്മാന്മാർക്ക് കഴിയാഞ്ഞതും ടീമിന് വിനയായി .
അടിച്ചുകളിക്കേണ്ട സമയത്തും പ്രതിരോധിച്ച് കളിച്ചതാണ് ഹൈദരാബാദിന് തിരിച്ചടിയായത് എന്നാണ് ആരാധകരുടെ അഭിപ്രായം .
മത്സരത്തിൽ ബെയർസ്‌റ്റോ ,മനീഷ് പാണ്ഡെ സഖ്യം മൂന്നാം വിക്കറ്റിൽ അർദ്ധ സെഞ്ച്വറി പ്രകടനം കാഴ്ചവെച്ചെങ്കിലും ഇരുവർക്കും ടീമിനെ വിജയത്തിൽ എത്തിക്കുവാൻ കഴിഞ്ഞില്ല .മനീഷ് പാണ്ഡെ 61 റൺസുമായി പുറത്താകാതെ നിന്നെങ്കിലും താരത്തിന്റെ പ്രകടനമാണ് തോൽവിക്ക് കാരണമെന്നാണ് മുൻ ഇന്ത്യൻ ഓപ്പണർ വിരേന്ദർ സെവാഗ് പറയുന്നത് .
44 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 138.63 സ്ട്രൈക്ക് റേറ്റിൽ മനീഷ് ബാറ്റേന്തിയപ്പോൾ .താരം ടീമിന് വിജയത്തിൽ എത്തിക്കും എന്നാണ് ഏവരും കരുതിയത് . എന്നാല്‍ റണ്‍റേറ്റിന് അനുസരിച്ച് കളിവേഗം കൂട്ടാന്‍ മനീഷിന് സാധിച്ചില്ല .
സെവാഗ് പറയുന്നത് ഇപ്രകാരമാണ് “ദീര്‍ഘനേരം ക്രീസില്‍ നില്‍ക്കുന്ന താരങ്ങള്‍ക്ക് നിലയുറപ്പിച്ച ശേഷം അതിവേഗം റണ്‍സ് ടീമിനായി അവസാന ഓവറുകളിൽ അടിച്ചെടുക്കുവാൻ സാധിച്ചില്ലെങ്കില്‍ അത്തരം ടീമുകള്‍ ഏറെ പ്രയാസപ്പെടും. എതിർ ബൗളിംഗ് നിരയെ കടന്നാക്രമിക്കാന്‍ കഴിവുള്ള താരങ്ങള്‍ക്കും ഫിനിഷര്‍മാര്‍ക്കും കുറഞ്ഞ പന്തുകള്‍ മാത്രം ലഭിക്കുമ്പോള്‍ കാര്യങ്ങള്‍ വളരെ പ്രയാസമാവും മിക്ക തവണയും .അവസാന സീസണിലും ഇത് സംഭവിച്ചിരുന്നു. അത്തരം ടീമുകള്‍ എല്ലായ്‌പ്പോഴും പ്രയാസപ്പെട്ടിട്ടുണ്ട് “
മനീഷ് പാണ്ഡെയുടെ പേര് എടുത്ത് പറയാതെ വീരു തന്റെ വിമർശനം കടുപ്പിച്ചു .