ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഈ വർഷം കാത്തിരിക്കുന്നത് വളരെ അധികം മത്സരങ്ങളാണ്. നിലവിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്, ടി :20 മത്സരങ്ങൾക്കായി പ്രമുഖ താരങ്ങൾ പരിശീലനം നടത്തുമ്പോൾ അയർലാൻഡ് എതിരെ രണ്ട് ടി :20 മത്സരങ്ങൾക്കായി ഒരുങ്ങുകയാണ് ഹാർദിക്ക് പാണ്ട്യ നായകനായ ഇന്ത്യൻ സംഘം. എന്നാൽ വരുന്ന ടി :20 ക്രിക്കറ്റ് ലോകകപ്പ് തന്നെയാണ് ടീം ഇന്ത്യയുടെ പ്രധാന ലക്ഷ്യം. ലോകകപ്പിനായി മികച്ച ഒരു സ്‌ക്വാഡിനെ തയ്യാറാക്കി ഓസ്ട്രേലിയയിലേക്ക് പറക്കാനാണ് രാഹുൽ ദ്രാവിഡും സംഘവും പ്ലാനിടുന്നത്.
ഇപ്പോൾ ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിലേക്ക് ഒരു താരത്തിന്റെ പേര് നിർദ്ദേശിക്കുകയാണ് മുൻ ഇന്ത്യൻ പേസർ കൂടിയായ ആശിഷ് നെഹ്‌റ.ഇക്കഴിഞ്ഞ ഐപിഎല്ലിൽ അടക്കം ഗംഭീര പ്രകടനവുമായി തിളങ്ങിയ ദിനേശ് കാർത്തിക്കിന്‍റെ പേരാണ് മുൻ പേസർ മുന്നോട്ട് വയ്ക്കുന്നത്. ഓസ്ട്രേലിയയിൽ വളരെ അധികം റൺസ് പിറക്കാൻ ചാൻസ് ധാരാളമെന്ന് പറഞ്ഞ നെഹ്‌റ ദിനേശ് കാർത്തിക്കിന്‍റെ സാന്നിധ്യം ഇന്ത്യൻ ടീമിന് ഏതൊക്കെ രീതിയിൽ സഹായകമായി മാറുമെന്നും വിശദമാക്കി.
” ലോകകപ്പ് മുന്നിൽ നിൽക്കേ താരങ്ങളുടെ ബാറ്റിങ് പൊസിഷൻ പ്രധാന്യമാണ്. ഹാർദിക്ക് പാണ്ട്യ, ജഡേജ, റിഷാബ് പന്ത് എന്നിവർക്കൊപ്പം കാർത്തിക്ക് കൂടി എത്തുന്നത് വലിയ കാര്യമാണ്. കൂടാതെ ദിനേശ് കാർത്തിക്കിന്‍റെ എക്സ്പീരിയൻസ് ഇന്ത്യൻ ടീമിനൊരു മുതൽകൂട്ടാണ്. അവസാന മൂന്ന് നാല് ഓവറുകളിൽ വളരെ ഏറെ റൺസ് നേടാൻ കഴിയും. എക്സ്പീരിയൻസ് പ്ലയെർ ആയതിനാല്‍ കാര്യങ്ങൾ ഡി കെ വേഗം മനസ്സിലാക്കും. അതാണ് ടീം മാനേജ്മെന്റ് പ്രതീക്ഷിക്കുന്നത്. ഓസ്ട്രേലിയയിൽ 200 റൺസ് പ്ലസ് വിജയലക്ഷ്യം വരെ പിന്തുടരുവാൻ ദിനേശ് കാർത്തിക്കിന് സാധിക്കും ” നെഹ്‌റ വാചാലനായി.