അവന് മറ്റൊരു സഹീർഖാനാവാൻ സാധിക്കും. ഇന്ത്യൻ യുവ പേസറെ പ്രശംസിച്ച് മുഹമ്മദ്‌ ആമിർ.

ZAHEER KHAN

ഇന്ത്യൻ ടീമിന് വലിയ രീതിയിലുള്ള സംഭാവനകൾ നൽകിയിട്ടുള്ള ഇടങ്കയ്യൻ പേസറായിരുന്നു സഹീർ ഖാൻ. എന്നാൽ സഹീർ ഖാന് ശേഷം ആ ലെവലിൽ എത്തുന്ന മറ്റൊരു ഇടംകയ്യൻ ബോളറെ കണ്ടെത്താൻ ഇന്ത്യൻ ടീമിന് സാധിച്ചിട്ടില്ല. ഇപ്പോൾ ആ നിലയിലേക്ക് വന്നിരിക്കുകയാണ് ഇന്ത്യയുടെ യുവബോളർ അർഷദീപ് സിംഗ്.

അർഷദീപ് സിങ്ങിനെ പ്രശംസിച്ചു കൊണ്ടാണ് മുൻ പാകിസ്ഥാൻ പേസർ മുഹമ്മദ് ആമിർ രംഗത്തെത്തിയിരിക്കുന്നത്. കൃത്യതയുള്ള ഒരു ഇടംകയ്യൻ പേസർക്കായി ഇന്ത്യ വളരെക്കാലമായി അന്വേഷിക്കുകയാണെന്നും, അതിനുള്ള ഉത്തരം ഇന്ത്യയ്ക്ക് അർഷദീപ് സിംഗിലൂടെ ലഭിച്ചിട്ടുണ്ട് എന്നുമാണ് മുഹമ്മദ് ആമീർ പറയുന്നത്.

Arshdeep 3

ഇന്ത്യയ്ക്ക് എല്ലാ സാഹചര്യത്തിലും ആശ്രയിക്കാവുന്ന ഒരു ഇടംകയ്യൻ പേസറായി അർഷദീപ് സിംഗിന് മാറാൻ സാധിക്കുമെന്നാണ് മുഹമ്മദ് ആമിർ പറയുന്നത്. കഴിഞ്ഞ കുറച്ചധികം മത്സരങ്ങളിൽ ഇന്ത്യയ്ക്കായി വളരെ മികച്ച പ്രകടനങ്ങളാണ് അർഷദീപ് പുറത്തെടുത്തിരിക്കുന്നത് എന്ന് മുഹമ്മദ് ആമിർ വിശ്വസിക്കുന്നു.

മാത്രമല്ല ഭാവിയിൽ ഇന്ത്യക്കായി വളരെ മികവാർന്ന പ്രകടനങ്ങൾ അർഷദീപിന് പുറത്തെടുക്കാൻ സാധിക്കുമെന്നും ആമീർ പറയുന്നു. ട്വന്റി20 ലോകകപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ ബിസിസിഐയെ സംബന്ധിച്ചും ഇന്ത്യൻ സെലക്ടർമാരെ സംബന്ധിച്ച് വലിയ ആശ്വാസം തന്നെയാണ് അർഷദീപിന്റെ സാന്നിധ്യം ഉണ്ടാക്കുന്നത്. ഈ സാഹചര്യത്തിലാണ് പ്രസ്താവനയുമായി മുഹമ്മദ് ആമിർ രംഗത്ത് വന്നത്.

See also  കൊടുങ്കാറ്റായി സഞ്ജു. 38 പന്തുകളിൽ 68 റൺസ്. ഗുജറാത്തിനെതിരെ ക്യാപ്റ്റന്റെ ഇന്നിങ്സ്.

അർഷദീപിനൊപ്പം മുഹമ്മദ് സിറാജും കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യക്കായി ഒരുപാട് പുരോഗതികൾ ഉണ്ടാക്കിയിട്ടുള്ള താരമാണെന്നും ആമീർ പറയുകയുണ്ടായി.

“ഇന്ത്യയ്ക്ക് ഭാവിയിൽ ആശ്രയിക്കാവുന്ന ഒരു ഇടംകയ്യൻ പേസറായി അർഷദീപ് മാറിയിട്ടുണ്ട്. വളരെ നല്ല ഒരു ഇടംകയ്യൻ പേസറായി മാറാൻ അർഷദീപിന് സാധിക്കും. 135- 140 സ്പീഡിൽ പന്തെറിയുന്ന ഇത്തരം ഒരു പേസറെയാണ് ഇന്ത്യയ്ക്ക് നിലവിൽ ആവശ്യം.

arshdeep

കഴിഞ്ഞ 2-3 വർഷങ്ങളിലായി അർഷദീപിനൊപ്പം വളരെ മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത മറ്റൊരു പേസറാണ് മുഹമ്മദ് സിറാജ്. വൈറ്റ് ബോൾ ക്രിക്കറ്റിൽ മുഹമ്മദ് സിറാജിന് വന്ന പുരോഗതികൾ ഇന്ത്യൻ ക്രിക്കറ്റിന് വളരെ നല്ല സൂചനകളാണ് നൽകുന്നത്.”- മുഹമ്മദ് ആമിർ പറയുന്നു.

ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളിൽ ഇതുവരെ 44 മത്സരങ്ങളിൽ നിന്ന് 62 വിക്കറ്റുകളാണ് അർഷദീപ് സിംഗ് സ്വന്തമാക്കിയിട്ടുള്ളത്. ഏകദിനങ്ങളിൽ ആറു മത്സരങ്ങളിൽ നിന്ന് 10 വിക്കറ്റുകൾ സ്വന്തമാക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.

എന്തായാലും 2024 ട്വന്റി20 ലോകകപ്പിൽ ഇന്ത്യ വളരെയധികം ഉറ്റുനോക്കുന്ന ഒരു താരം തന്നെയാണ് അർഷദീപ് സിംഗ്.

Scroll to Top