വെസ്റ്റ് ഇൻഡീസ് എതിരായ ടി :20 ക്രിക്കറ്റ് പരമ്പരയും ഇന്ത്യൻ ടീം നേടിയപ്പോൾ ഏറ്റവും അധികം കയ്യടികൾ നേടിയത് സ്റ്റാർ ബാറ്റ്‌സ്മാനായ സൂര്യകുമാർ യാദവിനാണ്. പരമ്പരയിൽ അസാധ്യ പ്രകടനം പുറത്തെടുത്ത താരം അവസാന ടി :20യിൽ 65 റൺസ് വെടിക്കെട്ടുമായി തിളങ്ങിയിരുന്നു. മിഡിൽ ഓർഡറിൽ ഇന്ത്യൻ ടീം തകർച്ച നേരിട്ടപ്പോൾ എത്തിയ താരം ഇന്ത്യൻ ടീമിനെ മികച്ച സ്കോറിലേക്ക് കൂടി എത്തിച്ചിരുന്നു.
പരമ്പരയിൽ ആകെ 107 റൺസുമായി മാൻ ഓഫ് ദി സീരിസ് പുരസ്‌കാരവും സൂര്യകുമാർ യാദവ് കരസ്ഥമാക്കിയിരുന്നു. സ്ഥിരതയാർന്ന ബാറ്റിംഗ് പ്രകടനങ്ങളാൽ ഇന്ത്യൻ ടീം മിഡിൽ ഓർഡറിലെ വിശ്വസ്തനായ താരത്തെ വാനോളം പുകഴ്ത്തുകയാണ് സുനിൽ ഗവാസ്‌ക്കർ.
“വരാനിരിക്കുന്ന ടി :20 ലോകകപ്പിൽ തന്നെ ഒഴിവാക്കാൻ ആർക്കും തന്നെ കഴിയില്ലയെന്നത് പറയുന്നത് പോലെ ആണ് സൂര്യകുമാർ യാദവിന്റെ ബാറ്റിങ് പ്രകടനങ്ങൾ.രണ്ടാം ടി :20യിൽ ഇന്ത്യൻ ടീമിന് കാര്യങ്ങൾ എല്ലാം വളരെ അധികം പ്രശ്നമായി മാറിയപ്പോഴാണ് വെങ്കടേഷ് അയ്യറും സൂര്യകുമാർ യാദവും ബാറ്റിംഗ് ചെയ്യാൻ എത്തുന്നത് ഇന്നലെ നടന്ന മൂന്നാം ടി :20യിലും നമ്മൾ അത് തന്നെ കണ്ടു.നാല് വിക്കറ്റുകൾ നഷ്ടമായ ശേഷവും ടീം അത്തരത്തിൽ ഒരു സ്കോറിലേക്ക് എത്തുന്നുവെന്നത്, ടീം വളരെ മികവോടെ മുന്നേറുന്നത് തെളിയിക്കുകയാണ് “ഗവാസ്‌ക്കർ നിരീക്ഷിച്ചു.
സൂര്യകുമാര്‍ യാദവിന് ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ ഇന്ത്യക്ക് വേണ്ടി മൂന്നാം നമ്പറിലും മനോഹരമായി ബാറ്റ് ചെയ്യാനും കൂടാതെ രക്ഷാകവചമായി ഇന്നിങ്‌സ് പടുത്തുയര്‍ത്താന്‍ കഴിയും. നമ്മൾ ഒന്നാം ടി :20 മത്സരത്തിൽ കണ്ടത് പോലെ സൂര്യകുമാർ യാദവ് മൂന്നാം ടി :20യിലും ഫിനിഷർ റോളിൽ തിളങ്ങി. അദ്ദേഹം രണ്ട് റോളിലും തിളങ്ങാൻ സാധിക്കുമെന്ന് തെളിയിച്ചു കഴിഞ്ഞു. എന്ത് മനോഹരമാണ് ഇങ്ങനെ ഒരു കോംമ്പിനേഷനുള്ള താരം “ഗവാസ്‌ക്കർ വാചാലനായി.