ഇന്ത്യക്ക് ഭീക്ഷണിയായി സൂപ്പര്‍ താരം എത്തുന്നു. ഓസീസ് സ്റ്റാർ ബോളർ തിരിച്ചുവരുന്നു.

ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിന് മുൻപ് ഇന്ത്യക്കെതിരെ വീണ്ടും വെല്ലുവിളി. പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്കെതിരെ മികച്ച ബോളിംഗ് പ്രകടനം കാഴ്ചവച്ച പേസർ ജോഷ് ഹേസൽവുഡ് മൂന്നാം ടെസ്റ്റിന് മുന്നോടിയായി ഓസ്ട്രേലിയൻ ടീമിലേക്ക് തിരികെ എത്തുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

സൈഡ് സ്ട്രെയിൻ മൂലം ഹേസല്‍വുഡിന് അഡ്ലൈഡിലെ രണ്ടാം ടെസ്റ്റ് മത്സരത്തിൽ കളിക്കാനുള്ള അവസരം ലഭിച്ചിരുന്നില്ല. പകരക്കാരനായി സ്കോട്ട് ബോളണ്ടാണ് ഓസ്ട്രേലിയൻ നിരയിൽ അണിനിരന്നത്. എന്നാൽ ഇപ്പോൾ പരിക്കിൽ നിന്ന് മുക്തനായ ഹേസൽവുഡ് തിരികെ വരുകയാണ്.

ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളിലും വ്യത്യസ്തമായ രീതിയിലായിരുന്നു ഓസ്ട്രേലിയയും ഇന്ത്യയും കളിച്ചിരുന്നത്. പെർത്തിൽ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ പൂർണമായ ആധിപത്യം സ്ഥാപിച്ച് 295 റൺസിന്റെ കൂറ്റൻ വിജയമാണ് സ്വന്തമാക്കിയത്. അതേസമയം അഡ്ലൈഡിൽ നടന്ന രണ്ടാം മത്സരത്തിൽ ഇന്ത്യൻ ബാറ്റിംഗ് നിര തകർന്നുവീഴുകയും ഓസ്ട്രേലിയ ശക്തമായ തിരിച്ചുവരവ് നടത്തുകയും ചെയ്തു. മത്സരത്തിൽ 10 വിക്കറ്റുകളുടെ വിജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. അതുകൊണ്ടുതന്നെ മൂന്നാം മത്സരത്തിലേക്ക് വരുമ്പോൾ ആരാണ് ഫേവറേറ്റുകൾ എന്ന് പറയുക അസാധ്യമാണ്.

കഴിഞ്ഞ സമയങ്ങളിലെ ഓസ്ട്രേലിയയുടെ ഏറ്റവും മികച്ച ബോളർമാരിൽ ഒരാളായ ഹേസൽവുഡ് തിരികെ എത്തുന്നത്. ഓസ്ട്രേലിയയ്ക്ക് മൂന്നാമത്തെ മത്സരത്തിൽ മുൻതൂക്കം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല ഗാബയിൽ വമ്പൻ റെക്കോർഡുള്ള ഒരു ടീമാണ് ഓസ്ട്രേലിയ. 1988ന് ശേഷം 35 ടെസ്റ്റ് മത്സരങ്ങളാണ് ഗാബയിൽ ഓസ്ട്രേലിയ കളിച്ചിട്ടുള്ളത്. ഇതിൽ 2 മത്സരങ്ങളിൽ മാത്രമാണ് ഓസ്ട്രേലിയ പരാജയം അറിഞ്ഞിട്ടുള്ളത്. 7 മത്സരങ്ങൾ സമനിലയിലായപ്പോൾ 26 മത്സരങ്ങളിൽ ഗാബ ഓസ്ട്രേലിയയെ പിന്തുണച്ചു. അതുകൊണ്ടുതന്നെ ഈ റെക്കോർഡ് ഓസ്ട്രേലിയയ്ക്ക് ആത്മവിശ്വാസം പകരും.

1947നും 2021നും ഇടയ്ക്ക് 7 ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ ഗാബ മൈതാനത്ത് കളിച്ചിട്ടുള്ളത്. ഇതിൽ ഒരു മത്സരത്തിൽ വിജയം സ്വന്തമാക്കുകയും ഒരു മത്സരത്തിൽ പരാജയം നേരിടുകയും ചെയ്തു. 2021 ജനുവരിയിലാണ് ഇന്ത്യ അവസാനമായി ഈ മൈതാനത്ത് കളിച്ചത്. അന്ന് 3 വിക്കറ്റുകൾക്ക് ഇന്ത്യ വിജയം നേടുകയാണ് ഉണ്ടായത്. 32 വർഷത്തെ ഓസ്ട്രേലിയയുടെ റെക്കോർഡ് തകർത്തെറിഞ്ഞായിരുന്നു ഇന്ത്യയുടെ വിജയം. ഇത്തവണയും ഗാബയിൽ ഇത്തരത്തിൽ അത്ഭുതപ്രകടനങ്ങൾ കാഴ്ചവെച്ച് വിജയം സ്വന്തമാക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം.

Previous article“രോഹിത് മൂന്നാം ടെസ്റ്റിൽ ഓപ്പണിങ് തന്നെ ഇറങ്ങണം”. റിക്കി പോണ്ടിംഗ്