രോഹിത് ശര്‍മ്മക്ക് എന്താണ് സംഭവിച്ചത് ; കാരണം കണ്ടെത്തി മുന്‍ താരങ്ങള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2022 മറക്കാന്‍ ആഗ്രഹിക്കു ഓര്‍മ്മകളാണ് മുംബൈ ഇന്ത്യന്‍സിനു സമ്മാനിച്ചത്. 13 മത്സരങ്ങളില്‍ 10 ലും അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനു തോല്‍വി നേരിടേണ്ടി വന്നു. മുംബൈ ഇന്ത്യസിന്‍റെ തോല്‍വിക്ക് പിന്നില്‍ ക്യാപ്റ്റനായ രോഹിത് ശര്‍മ്മയുടെ ബാറ്റിംഗ് ഫോം പ്രധാന കാരണമാണ്. 13 ഇന്നിംഗ്സില്‍ നിന്നായി 266 റണ്‍സ് മാത്രമാണ് രോഹിത് ശര്‍മ്മയുടെ സമ്പാദ്യം.

ഇപ്പോഴിതാ ഇന്ത്യന്‍ ക്യാപ്റ്റന്‍റെ മോശം ഫോമിനു കാരണം കണ്ടെത്തുകയാണ് കമന്‍റേറ്റര്‍മാരും മുന്‍ താരങ്ങളുമായ ഗവാസ്കറും മാത്യൂ ഹെയ്ഡനും. രണ്ട് പേരും വിത്യസ്തമായ കാരണങ്ങളാണ് ചൂണ്ടികാട്ടിയത്. ഷോട്ട് സെലക്ഷനില്‍ വന്ന പാളിച്ചയാണ് മോശം പ്രകടനത്തിനു കാരണമെന്ന് സുനില്‍ ഗവാസ്കര്‍ അഭിപ്രായപ്പെട്ടു. മത്സരത്തില്‍ മികച്ച തുടക്കം ലഭിച്ചട്ടും വിക്കറ്റുകള്‍  വലിച്ചെറിയുന്നത് പതിവ് കാഴ്ച്ചയായിരുന്നു.

215dd155 1242 44bf 9eb1 384c5e96e9c5

”ബോള്‍ റിലീസ് ചെയ്യുന്നത് നിങ്ങള്‍ക്കു കാണാന്‍ കഴിയും, അതിനു ശേഷം ഷോട്ട് കളിക്കുകയും ചെയ്യും. പക്ഷെ ചില സമയങ്ങളില്‍ ഏതു ഷോട്ടാണ് കളിക്കുന്നതെന്നു നിങ്ങള്‍ മുന്‍കൂട്ടി നിശ്ചയിക്കും. പക്ഷെ ബോള്‍ പ്രതീക്ഷിച്ചതു പോലെയല്ല വരുന്നതെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും കുഴപ്പത്തിലാവും. ബാറ്റിന്റെ മിഡിലില്‍ തന്നെയാണ് ബോള്‍ കൊള്ളുന്നത്, ഷോട്ട് സെലക്ഷന്‍ മാത്രമാണ് രോഹിത് ശര്‍മയ്ക്കു തിരിച്ചടിയാവുന്നത് ” ഗവാസ്കര്‍ പറഞ്ഞു.

ffe92c09 f9b5 4fef b213 01a0eb67e90a

അതേ സമയം മാനസീകമായ ക്ഷീണം കാരണമാണ് രോഹിത് ശര്‍മ്മയുടെ മോശം പ്രകടനത്തിനു കാരണം എന്നാണ് ഹെയ്ഡന്‍ കണ്ടെത്തിയത്. “നിങ്ങള്‍ മാനസികമായ തളര്‍ന്ന അവസ്ഥയിലുള്ളപ്പോള്‍ അനായായം ലക്ഷ്യം നേടിയെടുക്കാന്‍ ആഗ്രഹിക്കും, അതു പുറത്താവലിലേക്കു നയിക്കുകയും ചെയ്യും. രോഹിത്തിന്റെ കാര്യത്തിലും ഇതാണ് സംഭവിക്കുന്നത്. മാനസികമായ ക്ഷീണം കാരണം വളരെ എളുപ്പത്തില്‍ റണ്‍സ് നേടാന്‍ ശ്രമിക്കുന്നത് കാരണമാണ് അദ്ദേഹം പരാജയപ്പെടുന്നത് ” ഹെയ്ഡന്‍ സ്റ്റാര്‍ സ്പോര്‍ട്ട്സ് ഷോയില്‍ പറഞ്ഞു.

Rohit sharma opening

ബയോ ബബിളില്‍ കളിക്കുമ്പോള്‍ മാനസികമായി ബാധിക്കുമെന്നായിരുന്നു ഹെയ്ഡന്‍ സൂചിപ്പിച്ചത്. എന്നാല്‍ ഓസ്ട്രേലിയന്‍ താരത്തിന്‍റെ അഭിപ്രായത്തോട് ഗവാസ്കറിനു യോജിക്കാനായില്ലാ. കുടുംബത്തോടൊപ്പമാണ് താരങ്ങള്‍ ബയോ ബബ്‌ളിനുള്ളില്‍ കഴിയുന്നതെന്നും ത്യാഗങ്ങള്‍ ചെയ്യേണ്ടത് ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്ഷീണം ഒരു കാരണമായി പറയാന്‍ സാധിക്കില്ലെന്നാണ് തന്റെ കാഴ്ചപ്പാടെന്നും ഗവാസ്‌കര്‍ വാദിച്ചു.