ക്രിക്കറ്റ് പ്രേമികൾ എല്ലാം ഇപ്പോൾ ഐപിൽ പതിനാലാം സീസൺ ആവേശത്തിലാണ്. ചാമ്പ്യൻ ടീമുകൾ എല്ലാം ഇത്തവണ കിരീടം ഉറപ്പിക്കാൻ പോരാടുമ്പോൾ ആരാകും പതിനാലാം സീസണിലെ കിരീടം നേടുക എന്നുള്ള ചോദ്യവും പ്രാധനമാണ്. അതേസമയം വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങൾക്കുള്ള ഒരുക്കവും ടീമുകൾ എല്ലാം ആരംഭിച്ച് കഴിഞ്ഞു. നിർണായക ലോകകപ്പിൽ ഇത്തവണ കിരീടം നേടി ടി :20 ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും ഒഴിയാൻ നായകൻ വിരാട് കോഹ്ലി ആഗ്രഹം കൂടി പ്രകടിപ്പിക്കുമ്പോൾ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം മറ്റൊരു ഐസിസി കിരീടമാണ് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ എല്ലാം പ്രതീക്ഷിക്കുന്നത്.ആഴ്ചകൾ മുൻപ് തന്നെ ടി :20 ലോകപ്പിനുള്ള 18 അംഗ സ്‌ക്വാഡിനെ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചിരുന്നു. ഏതാനും ചില സർപ്രൈസ് താരങ്ങളുടെ വരവോടെ ശ്രദ്ധേയമായ ലോകകപ്പ് സ്‌ക്വാഡിന് അന്തിമമായിട്ടുള്ള രൂപം നൽകാനുള്ള അവസാന ഘട്ട ചർച്ചകൾ തുടങ്ങി കഴിഞ്ഞു.
എന്നാൽ പുറത്തുവരുന്ന ചില പ്രധാന റിപ്പോർട്ടുകൾ പ്രകാരം ഇത്തവണത്തെ ഐപിഎല്ലിൽ പ്രകടന മികവിനാൽ എല്ലാ ക്രിക്കറ്റ് ആരാധകരെയും ഞെട്ടിച്ച ചില താരങ്ങളെ കൂടി ലോകകപ്പിന് വേണ്ടി ഇന്ത്യൻ സ്‌ക്വാഡിനൊപ്പം ചേർക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. വരുന്ന ഒക്ടോബർ 17 മുതൽ യുണൈറ്റഡ് അറബ് എമിറേറ്റിലും ഒമാനിലും നടക്കുന്ന ടി 20 ലോകകപ്പിന് മുന്നോടിയായി ടീം ഇന്ത്യക്ക് ഒപ്പം പ്രധാനമായും മൂന്ന് സ്റ്റാർ താരങ്ങളെ കൂടി ഉൾപെടുത്താണ് സെലക്ഷൻ കമ്മിറ്റി ആലോചിക്കുന്നത്.കൊൽക്കത്ത ടീം ഓപ്പണർ വെങ്കടേഷ് അയ്യർ, പേസർ ശിവം മാവി, ബാംഗ്ലൂർ മീഡിയം പേസർ ഹർഷൽ പട്ടേൽ എന്നിവർക്കാണ് ഏറെ സാധ്യതകൾ.
നേരത്തെ ഹൈദരാബാദ് ടീമിന്റെ പേസർ ഉമ്രാൻ മാലിക്കിനെ ഇന്ത്യൻ ടീമിന്റെ നെറ്റ് ബൗളർ റോളിൽ സ്‌ക്വാഡിലേക്ക് കൂടി സെലക്ട് ചെയ്തിരുന്നു. ഐപിഎല്ലിൽ മികച്ച ഫോമിലുള്ള താരങ്ങളെ ഇന്ത്യൻ സ്‌ക്വാഡിലേക്ക് സപ്പോർട്ട് താരങ്ങളായി എത്തിക്കുന്നത് ഗുണകരമായി മാറും എന്നാണ് ഇന്ത്യൻ ടീം മാനേജ്മെന്റും ഒപ്പം ഹെഡ് രവി ശാസ്ത്രിയും ചിന്തിക്കുന്നത്
അതേസമയം ലോകകപ്പ് സ്‌ക്വാഡിലേക്ക് ഉൾപ്പെട്ട ആൾറൗണ്ടർ ഹാർദിക് പാണ്ട്യ മോശം ഫോമും ചർച്ച ചെയ്യാനാണ് ടീം സെലക്ഷൻ കമ്മിറ്റി ഉദ്ദേശിക്കുന്നത്. താരം ലോകകപ്പിൽ ബോൾ ചെയ്യാത്ത സാഹചര്യത്തിൽ മറ്റൊരു പേസറെ കൂടി പകരം ഉൾപെടുത്താണമോ എന്നാണ് സജീവ ചർച്ച. കൂടാതെ രാഹുൽ ചഹറിനു പകരം യൂസ്വേന്ദ്ര ചഹാൽ സ്‌ക്വാഡിൽ എത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്