ഇത് കിടിലൻ ടീം! ഞാൻ ഇവരുടെ പ്രകടനം കാണാൻ കാത്തിരിക്കുന്നു; ഹർഷ ഭോഗ്ലെ

IMG 20221228 WA0021

ഇന്നലെയായിരുന്നു ശ്രീലങ്കക്കെതിരായ പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത്. ഇന്ത്യൻ ടീമിലെ തലമുറ മാറ്റത്തിനുള്ള സൂചനയാണ് ഇന്നലത്തെ ടീം പ്രഖ്യാപനം നടത്തിയതിന് ശേഷം ഉണ്ടായത്. ഏകദിന ടീം രോഹിത് ശർമ്മ നയിക്കുമ്പോൾ ഹർദിക് പാണ്ഡ്യയെ ആണ് നിയോഗിച്ചിരിക്കുന്നത്. ഇപ്പോഴിതാ ശ്രീലങ്കക്കെതിരായ ടീമിൻ്റെ കാര്യത്തിൽ താൻ ആവേശഭരിതനാണെന്ന് പറഞ്ഞു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് കമൻ്റെറ്ററായ ഹർഷ ഭോഗ്ലെ.

ഈ ടീമിൻ്റെ പ്രകടനം കാണുവാൻ വേണ്ടി താൻ കാത്തിരിക്കുകയാണ് എന്നും ഹർഷ ഭോഗ്ലെ പറഞ്ഞു.”ഈ ട്വൻ്റി ട്വൻ്റി ടീമിൻ്റെ പ്രകടനം എങ്ങനെ ആയിരിക്കുമെന്ന് കാണുവാൻ വേണ്ടി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഈ ടീം വളരെയധികം ആകാംക്ഷയും ആവേശവും ഉണർത്തുന്നുണ്ട്. അടുത്ത തവണത്തെ ലോകകപ്പ് ടീമിൻ്റെ അടിസ്ഥാനം ആയിരിക്കും ഇത്.

20-20 ടീമിൽ പന്തിനെ മറികടന്ന് ഇഷാൻ കിഷനും സഞ്ജു സാംസണും എത്തുന്നു. ഇത് സംഭവിക്കുമെന്ന് തീർച്ചയായിരുന്നു. സൂര്യ കുമാർ യാദവ്, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ഋതുരാജ് തുടങ്ങിയ ടോപ്പ് ഫോർ അത് ഗംഭീരമാണ്. പിന്നീട് ഇറങ്ങുന്ന രജത് പാട്ടിതാർ, ദീപക് ഹൂഡ,രാഹുൽ ട്രിപാഠി എന്നിവരും മികച്ച മത്സരം സ്ഥാനം ലഭിക്കുവാൻ കാഴ്ചവയ്ക്കേണ്ടി വരും.”- അദ്ധേഹം പറഞ്ഞു.

Read Also -  250 അടിക്കണ ടീമിനെ 200 ല്‍ താഴെ ഒതുക്കി. 6 മത്സരങ്ങള്‍ക്ക് ശേഷം ബാംഗ്ലൂരിന് വിജയം.

ശ്രീലങ്കരായ ട്വന്റി-20യിൽ സീനിയർ താരങ്ങളായ രോഹിത് ശർമ, വിരാട് കോഹ്ലി,രാഹുൽ എന്നിവർക്ക് ഒന്നും സ്ഥാനമില്ല. ജനുവരി 3 മുതൽ 7 വരെയാണ് മൂന്നു മത്സരങ്ങൾ അടങ്ങിയ 20-20 പരമ്പര അരങ്ങേറുക. ഹർദിക് നയിക്കുന്ന ടീമിൽ വൈസ് ക്യാപ്റ്റൻ സൂര്യ കുമാർ യാദവാണ്.

പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം -ഹർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, ഇഷൻ കിഷൻ, ഋതുരാജ് ഗെയ്ക്വാദ്, ശുബ്മൻ ഗിൽ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, സഞ്ജു സാംസൺ, വാഷിങ്ടൻ സുന്ദർ, ചഹൽ, അക്ഷർ പട്ടേൽ, അർഷദീപ് സിങ്, ഹർഷൽ പട്ടേൽ, ഉമ്രാൻ മാലിക്ക്, ശിവം മാവി, മുകേഷ് കുമാർ

Scroll to Top