തിലക് വർമ്മയുടെ ഫിഫ്റ്റി നിഷേധിച്ചതിൽ യാതൊരു തെറ്റുമില്ല. ന്യായീകരണവുമായി ഹർഷ ഭോഗ്ലെ.

qwer

വെസ്റ്റിൻഡീസിനെതിരായ മൂന്നാം മത്സരത്തിൽ ഇന്ത്യ വിജയം നേടിയെങ്കിലും ഒരുപാട് വിമർശനങ്ങൾ നായകൻ ഹർദിക് പാണ്ഡ്യയ്ക്കെതിരെ പൊട്ടിപ്പുറപ്പെടുകയുണ്ടായി. മത്സരത്തിൽ യുവതാരം തിലക് വർമ്മയ്ക്ക് അർദ്ധ സെഞ്ച്വറി നിഷേധിച്ചതിനാണ് പാണ്ഡ്യയ്ക്കെതിരെ വലിയ ആക്രമണം ഉണ്ടായത്.

മത്സരത്തിൽ അവസാന 2 ഓവറുകൾ ശേഷിക്കേ ഇന്ത്യക്ക് വിജയിക്കാൻ 2 റൺസായിരുന്നു വേണ്ടത്. ഈ സമയത്ത് തിലക് വർമയ്ക്ക് തന്റെ അർദ്ധസെഞ്ച്വറി പൂർത്തീകരിക്കാൻ കേവലം ഒരു റൺ മാത്രം മതിയായിരുന്നു. പക്ഷേ തൊട്ടടുത്ത പന്തിൽ ഒരു പടുകൂറ്റൻ സിക്സർ നേടി പാണ്ഡ്യ ഇന്ത്യയെ വിജയത്തിലെത്തിച്ചു. ഇതോടെ അർഹതപ്പെട്ട അർദ്ധസെഞ്ചുറി തിലക് വർമയ്ക്ക് നഷ്ടമാവുകയും ചെയ്തു. എന്നാൽ ഹാർദിക് പാണ്ഡ്യ മത്സരത്തിൽ കാട്ടിയതിൽ യാതൊരു തെറ്റുമില്ല എന്നാണ് ഇന്ത്യൻ താരം ഹർഷ ഭോഗ്ലെ പറയുന്നത്.

തിലക് വർമ്മയ്ക്ക് അർദ്ധ സെഞ്ചുറി നഷ്ടപ്പെട്ടതിനെ പറ്റിയുള്ള ചർച്ചകൾ തന്നെ ഒരുപാട് അമ്പരപ്പിക്കുന്നുണ്ട് എന്ന് ഭോഗ്ലെ പറയുന്നു. ഒരു കാരണവശാലും 50 എന്നത് ഒരു നേട്ടമായി കാണാൻ സാധിക്കില്ലയെന്നും ഭോഗ്ലെ തന്റെ സാമൂഹ്യ മാധ്യമത്തിൽ കുറിച്ചു. ട്വന്റി20യിൽ യാതൊരു നാഴികക്കല്ലുകൾക്കും പ്രസക്തിയില്ല എന്നും, ഏറ്റവും വേഗതയിൽ എത്രയധികം റൺസ് നേടാൻ പറ്റും എന്നതിനാണ് പ്രാധാന്യമെന്നും ഭോഗ്ലെ ചൂണ്ടിക്കാട്ടുകയുണ്ടായി. ഇക്കാര്യത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു അഭിപ്രായം മുൻ താരം പ്രകടിപ്പിക്കുന്നത്.

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

“തിലക് വർമ്മക്ക് 50 നഷ്ടമായതിനെപ്പറ്റിയുള്ള ചർച്ചകൾ എന്നെ ഒരുപാട് അമ്പരപ്പിക്കുന്നുണ്ട്. അർദ്ധസെഞ്ച്വറി നേടുക എന്നത് നാഴികക്കല്ലായി കണക്കാക്കാൻ പറ്റില്ല. ട്വന്റി20 ക്രിക്കറ്റിൽ സെഞ്ച്വറി എന്നതല്ലാതെ മറ്റൊന്നിനെയും നാഴികക്കല്ലായി കാണാൻ സാധിക്കില്ല.

മാത്രമല്ല ഒരു ‘ടീം കായിക’ത്തിൽ ഇത്തരത്തിൽ വ്യക്തിഗത നാഴികക്കല്ലുകൾക്ക് പ്രാധാന്യം നൽകുന്നത് അത്ര നല്ലതല്ല. ട്വന്റി20 ക്രിക്കറ്റിൽ 50 ഒരു നാഴികക്കല്ലായി കണക്കാക്കുന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല. നമുക്ക് ആവശ്യമായ റൺസ് ഏറ്റവും വേഗതയിൽ നേടാൻ സാധിച്ചാൽ അതിനാണ് കുട്ടിക്രിക്കറ്റിൽ പ്രാധാന്യം നൽകേണ്ടത്.”- ഹർഷാ ഭോഗ്ലെ പറഞ്ഞു.

എന്നിരുന്നാലും മത്സരത്തിൽ നിർണായകമായ ഒരു വിജയം തന്നെയാണ് ഇന്ത്യ നേടിയത്. പരമ്പരയിലെ ആദ്യ 2 മത്സരങ്ങളിലും പരാജയമറിഞ്ഞ ഇന്ത്യയ്ക്ക് തിരിച്ചുവരവ് അനിവാര്യമായിരുന്നു. സൂര്യകുമാർ യാദവിന്റെയും തിലക് വർമയുടെയും ബാറ്റിംഗ് മികവും കുൽദീപ് യാദവിന്റെ ബോളിംഗ് മികവും ഇന്ത്യയെ മത്സരത്തിൽ വിജയത്തിൽ എത്തിക്കുകയായിരുന്നു. മത്സരത്തിൽ 7 വിക്കറ്റുകളുടെ തകർപ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

Scroll to Top