ഭോഗ്ലെയുടെ ടീമില്‍ സഞ്ചു സാംസണ്‍. മധ്യനിരയിലെ വിശ്വസ്തനാവാന്‍ മലയാളി താരം

എത്രയും പെട്ടെന്ന് ജൂലൈയാവാന്‍ കാത്തിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍. ഒരേ സമയം രണ്ട് ഇന്ത്യന്‍ ടീമുകള്‍ കളത്തിലിറങ്ങുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍. വീരാട് കോഹ്ലിയുടെ നേതൃത്വത്തില്‍ ഇംഗ്ലണ്ടിനെതിരെ പരമ്പരക്ക് പോകുമ്പോള്‍, ഐപിഎല്‍ പരിചയവുമായി യുവതാരങ്ങള്‍ ശ്രീലങ്കയിലേക്ക് പോകും.

സീനിയര്‍ താരങ്ങളായ വീരാട് കോഹ്ലി, രോഹിത് ശര്‍മ്മ, ജസ്പ്രീത് ബൂംറ എന്നിവര്‍ ഇല്ലെങ്കിലും ശ്രീലങ്കന്‍ ടീമിനെ തോല്‍പ്പിക്കാനുള്ള കരുത്തുണ്ടെന്നാണ് പ്രമുഖ കമന്‍റേറ്ററായ ഹര്‍ഷ ഭോഗ്ലെ പറഞ്ഞത്. ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചട്ടില്ലെങ്കിലും ഇന്ത്യന്‍ ടീമിന്‍റെ ലൈനപ്പ് എങ്ങനെയാകണമെന്ന് പറയുകയാണ് ഭോഗ്ലെ.

ക്രിക്ക്ബുസിനോട് വേണ്ടി സംസാരിക്കുമ്പോഴാണ് ഭോഗ്ലെ തന്‍റെ ടീമിനെ പ്രഖ്യാപിച്ചത്. ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവച്ച പൃഥി ഷാ – ധവാന്‍ കൂട്ടുകെട്ടിനെയാണ് ശ്രീലങ്കന്‍ പര്യടനത്തില്‍ ഏകദിന – ടി20 മത്സരത്തിനുള്ള ഓപ്പണറായി നിര്‍ദ്ദേശിച്ചത്.

സഞ്ചു സാംസണ്‍ – സൂര്യകുമാര്‍ യാദവ് മിഡില്‍ ഓഡര്‍

Suryakumar Yadav and Ishan Kishan

സൂര്യകുമാര്‍ യാദവ് – സഞ്ചു സാംസണ്‍ കൂട്ടുകെട്ടിനെയാണ് മധ്യനിരയില്‍ ഇന്ത്യയുടെ വിശ്വസ്തരാകാന്‍ ഏല്‍പ്പിച്ചിരിക്കുന്നത്. ഇരുവരും 2021 ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ച്ചവച്ചിരുന്നു. മനീഷ് പാണ്ടെക്ക് നല്ല രീതിയില്‍ പ്രകടനം നടത്താന്‍ സാധിക്കാഞ്ഞട്ടും ഭോഗ്ലെ തന്‍റെ ഏകദിന ടീമില്‍ സ്ഥാനം കൊടുത്തു. ഐപിഎല്ലില്‍ പന്തെറിയാഞ്ഞ ഹര്‍ദ്ദിക്ക് പാണ്ട്യയെയാണ് കൂറ്റനടിക്ക് വേണ്ടി നിയോഗിച്ചട്ടുള്ളത്. ഭോഗ്ലെ തിരഞ്ഞെടുത്ത ടി20 – ഏകദിന ടീം ഏകദേശം ഒരുപോലെയാണ്.

ഏകദിന ടീം

Shikhar Dhawan, Prithvi Shaw, Suryakumar Yadav, Sanju Samson, Manish Pandey, Hardik Pandya, Krunal Pandya, Yuzvendra Chahal, Kuldeep Yadav, Deepak Chahar, Bhuvneshwar Kumar

ടി20 ടീം

Shikhar Dhawan, Prithvi Shaw, Suryakumar Yadav, Sanju Samson, Hardik Pandya, Krunal Pandya, Rahul Tewatia, Deepak Chahar, Bhuvneshwar Kumar, Varun Chakravarthy, Rahul Chahar/Yuzvendra Chahal

Previous article” അവനെ തള്ളിയിടൂ..” മുഷ്ഫിഖറിന്‍റെ തനി സ്വഭാവം വീണ്ടും
Next articleസൈബർ ആക്രമണത്തിൽ മാസ്സ് മറുപടിയുമായി ഇർഫാൻ പത്താൻ :കയ്യടിച്ച് ക്രിക്കറ്റ്‌ ലോകം