” അവനെ തള്ളിയിടൂ..” മുഷ്ഫിഖറിന്‍റെ തനി സ്വഭാവം വീണ്ടും

കളത്തിലെ പ്രകോപനപരമായ കാരണങ്ങള്‍ കൊണ്ട് പ്രസിദ്ധനാണ് ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ ബാറ്റസ്മാന്‍ മുഷ്ഫിഖര്‍ റഹീം. വീണ്ടും ബംഗ്ലാദേശ് താരത്തിന്‍റെ സ്വഭാവം വെളിപ്പെടുത്തുകയാണ് സ്റ്റംപ് മൈക്ക് സംഭാഷണങ്ങള്‍.

നിലവില്‍ ശ്രീലങ്കകെതിരെയുള്ള പരമ്പര കളിക്കുകയാണ് ബംഗ്ലാദേശ്. മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ രണ്ട് മത്സരവും വിജയിച്ച് ആതിഥേയരായ ബംഗ്ലാദേശ് പരമ്പര സ്വന്തമാക്കിയിരുന്നു. രണ്ടാം ഏകദിനത്തില്‍ 125 റണ്‍സ് നേടി ബംഗ്ലാദേശിനെ വിജയത്തിലെത്തിച്ചത് മുഷ്ഫിഖര്‍ റഹീമായിരുന്നു.

Mushafiqur Rahim
സെഞ്ച്വറി നേടിയ മുഷ്ഫിഖര്‍ റഹീമിന്റെ ആഹ്ലാദം

246 റണ്‍സ് പ്രതിരോധിക്കുന്നതിനെടയാണ് ബംഗ്ലാദേശ് താരത്തിന്‍റെ സെഞ്ചുറിയുടെ വില കളഞ്ഞ സ്വഭാവം പുറത്തുവന്നത്. 11ാം ഓവര്‍ എറിയാനെത്തിയ മെഹ്ദി ഹസ്സനോട് സംസാരിച്ചതാണ് സ്റ്റംപ് മൈക്ക് പിടിച്ചെടുത്തത്. ” അവന്‍ നിന്‍റെ നേരെ വരികയാണെങ്കില്‍ അവനെ തള്ളിയിടൂ ” ബംഗാളി ഭാഷയിലാണ് വിക്കറ്റ് കീപ്പര്‍ പറഞ്ഞത്.