ഐപിൽ പതിനഞ്ചാം സീസൺ അത്യന്തം ആവേശകരമായി പുരോഗമിക്കുകയാണ്. ഈ സീസണിലെ പ്ലേഓഫിലേക്ക് സ്ഥാനം നേടാൻ 3 ടീമുകൾക്ക് കൂടി അവസരമുണ്ടെന്നിരിക്കെ എല്ലാ ടീമുകളും പോരാട്ടം കടുപ്പിക്കുകയാണ് ഇപ്പോൾ. ഇന്ന് നടന്ന നിർണായകമായ കളിയിൽ ജയം സ്വന്തമാക്കി പഞ്ചാബ് കിങ്‌സ് ടീം ഒരിക്കൽ കൂടി പ്ലേഓഫ് പ്രതീക്ഷകൾ സജീവമാക്കിയപ്പോൾ വീണ്ടും മറ്റൊരു ഷോക്കിംഗ് തോൽവിയിലൂടെ ആരാധകരെ എല്ലാം തന്നെ നിരാശരാക്കിയിരിക്കുകയാണ് ബാംഗ്ലൂർ ടീം.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്‌സ് ടീം 209 റൺസ് അടിച്ചെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിൽ വെറും 155 റൺസാണ് ബാംഗ്ലൂർ ടീം നേടിയത്. ഇന്നത്തെ ജയത്തോടെ 12 കളികളിൽ നിന്നും പഞ്ചാബ് ടീമിന് 6 ജയം സ്വന്തമാക്കാനായി സാധിച്ചു.
അതേസമയം ഇന്നത്തെ കളിയിൽ പഞ്ചാബ് കിംഗ്സ് ടീമിന്റെ ബൗളിംഗ് പ്രകടനം വളരെ അധികം ശ്രദ്ധേയമായി. കാഗീസോ റബാഡ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ രാഹുൽ ചഹാർ, ഋഷി ധവാൻ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. കളിയിൽ ഉടനീളം പഞ്ചാബ് ടീമിന്റെ ഫീൽഡിങ് പ്രകടനവും കയ്യടികൾ നേടി. എന്നാൽ ഹസരംഗയുടെ വിക്കെറ്റ് സ്വന്തമാക്കാൻ യുവ താരമായ ഹർപ്രീത് ബ്രാർ, കൈകളിൽ ഒതുക്കിയ ക്യാച്ചാണ് തരംഗമായി മാറുന്നത്.
രാഹുൽ ചഹാറിന്‍റെ ഓവറിൽ വമ്പൻ ഒരു ഷോട്ട് കളിക്കാൻ ശ്രമിച്ച ഹസരംഗക്ക് തെറ്റിയപ്പോൾ ബൗണ്ടറി ലൈനിൽ നിന്നും അസാധ്യമായ ഒരു ഫീൽഡിങ് മികവിലൂടെയാണ് ഹർപ്രീത് ബ്രാർ ക്യാച്ച് സ്വന്തമാക്കിയത്. ബൗണ്ടറി ലൈനില്‍ ക്യാച്ച് നേടിയെങ്കിലും ബാലന്‍സ് തെറ്റുമെന്ന് തോന്നിയതോടെ പന്ത് മുകളിലേക്ക് എറിഞ്ഞു. ബോഡി ബാലന്‍സ് വീണ്ടെടുത്ത താരം വളരെ അനായാസം ക്യാച്ച് സ്വന്തമാക്കി.