ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ ആരംഭിച്ച വനിത ഐപിഎല്ലിനു തകര്‍പ്പന്‍ തുടക്കം. മുംബൈ ഇന്ത്യന്‍സും ഗുജറാത്ത് ജയന്‍റസും തമ്മിലായിരുന്നു ആദ്യ മത്സരം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറിങ്ങിയ മുംബൈക്ക് യാസ്തികയെ (1) ആദ്യം തന്നെ നഷ്ടമായി. പിന്നീട് ഒത്തുചേര്‍ന്ന ഹെയ്ലി മാത്യൂസും (47) സ്കീവറും (23) ചേര്‍ന്ന് മികച്ച തുടക്കം നല്‍കി. പത്താം ഓവറിലാണ് ക്യാപ്റ്റന്‍ ഹര്‍മ്മന്‍ പ്രീത് ക്രീസില്‍ എത്തിയത്.
പിന്നീട് കണ്ടത് ക്യാപ്റ്റന്‍റെ ബാറ്റില്‍ നിന്നും റണ്‍സ് ഒഴുകുന്നതാണ്. ഒരു ഘട്ടത്തില്‍ തുടര്‍ച്ചയായ ഏഴു പന്തുകളില്‍ ഏഴും ബൗണ്ടറി കടത്തിയിരുന്നു. 22 പന്തില്‍ നിന്നുമാണ് താരം ഫിഫ്റ്റി നേടിയത്. 17ാം ഓവറിലാണ് ക്യാപ്റ്റന്‍ പുറത്തായത്.
30 പന്തില്‍ 14 ഫോര്‍ സഹിതം 65 റണ്‍സാണ് ക്യാപ്റ്റന്‍ ഹര്‍മ്മന്‍ പ്രീത് കൗര്‍ നേടിയത്. നാലാം വിക്കറ്റിൽ ഹര്‍മ്മന്‍പ്രീതും അമേലിയയും ചേര്‍ന്ന് 89 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു. അമേലിയ 24 പന്തില്‍ 45 റണ്ണുമായി പുറത്താകതെ നിന്നു.
ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സാണ് നേടിയത്.