അംപയറുടെ തീരുമാനം ഇഷ്ടപ്പെട്ടില്ലാ. സ്റ്റംപ് തട്ടി തെറിപ്പിച്ച് ഹര്‍മ്മന്‍ പ്രീത് കൗര്‍

ബംഗ്ലാദേശിനെതിരെയുള്ള ഇന്ത്യന്‍ വനിതകളുടെ ഏകദിന പരമ്പരയിലെ അവസാന മത്സരം സമനിലയില്‍ കലാശിച്ചു. 226 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 225 റണ്‍സില്‍ എല്ലാവരും പുറത്തായി. അവസാന 6 വിക്കറ്റുകള്‍ 34 റണ്‍സില്‍ വീഴ്ത്തി അവിശ്വസിനീയ തിരിച്ചു വരവാണ് നടത്തിയത്.

മത്സരത്തില്‍ മറ്റൊരു നാടകീയ സംഭവം അരങ്ങേറി. അംപയറുടെ തീരുമാനത്തിനെതിരെ ഹര്‍മ്മന്‍ പ്രീത് കൗര്‍ അതൃപ്തി രേഖപ്പെടുത്തുകയും സ്റ്റംപ് തകര്‍ക്കുകയും ചെയ്തു.

മത്സരത്തിന്‍റെ 34ാം ഓവറിലായിരുന്നു സംഭവം. നാഹിദ അക്തര്‍ എറിഞ്ഞ പന്തില്‍, വിക്കറ്റിനു മുന്നില്‍ കുടുങ്ങിയാണ് ഹര്‍മ്മന്‍ പ്രീത് പുറത്തായത്. അംപയറുടെ തീരുമാനത്തില്‍ ദേഷ്യം വന്ന ഹര്‍മ്മന്‍ പ്രീത് തന്റെ ബാറ്റുകൊണ്ട് സ്റ്റമ്പുകൾ തട്ടി തെറിപ്പിച്ചു, പാഡിൽ തട്ടുന്നതിന് മുമ്പ് പന്ത് തന്റെ ബാറ്റിൽ തട്ടിയെന്ന് അമ്പയറോട് ആംഗ്യം കാണിക്കുകയും ചെയ്തു.

പന്ത് ബാറ്റിൽ തട്ടിയെങ്കിലും ഹര്‍മ്മന്‍ പ്രീത് കൗര്‍ പുറത്തായിരുന്നു. സ്ലിപ്പില്‍ നിന്ന ഫീല്‍ഡര്‍ ഈ പന്ത് ക്യാച്ച് ചെയ്തിരുന്നു.