നോണ്‍സ്ട്രൈക്കര്‍ റണ്ണൗട്ടിനെ പറ്റി ചോദിച്ചു. വായടപ്പിക്കുന്ന മറുപടിയുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍

ലോര്‍ഡ്സില്‍ നടന്ന ഇന്ത്യന്‍ വനിതകളുടെ എകദിന മത്സരത്തില്‍ 16 റണ്‍സിനു വിജയിച്ച് ഇംഗ്ലണ്ടിനെതിരെ പരമ്പര തൂത്തുവാരി. വിവാദത്തോടെയാണ് മത്സരം അവസാനിപ്പിച്ചത്. അവസാന വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഡീനും – ഫ്രയയും ചേര്‍ന്ന് ഇംഗ്ലണ്ടിനെ വിജയിപ്പിക്കുമെന്ന് തോന്നിച്ചെങ്കിലും ദീപ്തി ശര്‍മ്മയുടെ മത്സരബുദ്ധി ഇന്ത്യയെ വിജയിപ്പിച്ചു.

പന്തെറിയും മുന്‍പ് നോണ്‍സ്ട്രൈക്കില്‍ നിന്നും ഇറങ്ങിയ ഡീനെ ദീപ്തി ശര്‍മ്മ റണ്ണൗട്ടാക്കുകയായിരുന്നു. മത്സരത്തിനു ശേഷം ഡീനെ പുറത്താക്കിയതിനെക്കുറിച്ച് ക്യാപ്പ്റ്റന്‍ ഹര്‍മ്മന്‍ പ്രതീനോട് ചോദിച്ചപ്പോൾ, ഇത് കളിയുടെ ഭാഗമാണെന്നും ദീപ്തി ശർമ്മ നിയമങ്ങൾക്കതീതമായി ഒന്നും ചെയ്തിട്ടില്ലെന്നും ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു. തന്റെ കളിക്കാരെ താൻ പിന്തുണയ്ക്കുമെന്നും ദിവസാവസാനം ഒരു വിജയമാണ് വിജയമെന്നും അവർ തുടർന്നു പറഞ്ഞു.

“സത്യം പറഞ്ഞാൽ, എടുക്കാൻ എളുപ്പമല്ലാത്ത 10 വിക്കറ്റുകളെക്കുറിച്ചും നിങ്ങൾ ചോദിക്കുമെന്ന് ഞാൻ കരുതി. ഇത് ഗെയിമിന്റെ ഭാഗമാണ്, ഞങ്ങൾ പുതിയതായി എന്തെങ്കിലും ചെയ്തതായി ഞാൻ കരുതുന്നില്ല. ബാറ്റർമാർ എന്താണ് ചെയ്യുന്നത്, ഇത് നിങ്ങളുടെ അവബോധം കാണിക്കുന്നു, ”

” ഞാൻ എന്റെ കളിക്കാരെ പിന്തുണയ്ക്കും, അവൾ നിയമങ്ങൾക്കതീതമായി ഒന്നും ചെയ്തിട്ടില്ല. ദിവസാവസാനം ഒരു വിജയം ഒരു വിജയമാണ്, ഞങ്ങൾ അത് ഏറ്റെടുക്കും,” കൗർ പറഞ്ഞു.

Previous articleനോൺ സ്ട്രൈക്കറെ ❛റണ്ണൗട്ടാക്കി❜ ഇംഗ്ലണ്ട് മണ്ണില്‍ പരമ്പര തൂത്തുവാരി ഇന്ത്യന്‍ പെണ്‍പട. വിജയത്തോടെ ജുലന്‍ ഗോസ്വാമി പടിയിറങ്ങി.
Next article‘ ഇന്ത്യയുടെ ചതി ‘ പ്രതികരണവുമായി ബ്രോഡ്. മറുപടി കൊടുത്ത് മുന്‍ ഇന്ത്യന്‍ താരം