ക്യാപ്റ്റന്‍ മുന്നില്‍ നിന്നും നയിച്ചു. അവസാന 6 ഓവറില്‍ കണ്ടത് മറ്റൊരു ഹര്‍മ്മന്‍ പ്രീതിനെ. മുംബൈ ഇന്ത്യന്‍സ് പ്ലേയോഫില്‍

harman preet mumbai indians

വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ വിജയവുമായി മുംബൈ ഇന്ത്യന്‍സ്. ആവേശകരമായ പോരാട്ടത്തില്‍ 7 വിക്കറ്റിന്‍റെ വിജയമാണ് ഗുജറാത്തിനെതിരെ മുംബൈ സ്വന്തമാക്കിയത്. 48 പന്തില്‍ 95 റണ്‍സുമായി പുറത്താകതെ നിന്ന ഹര്‍മ്മന്‍ പ്രീത് കൗറാണ് മുംബൈ ഇന്ത്യന്‍സിനെ തകര്‍പ്പന്‍ ചേസിങ്ങില്‍ മുന്നില്‍ നിന്നും നയിച്ചത്. വിജയത്തോടെ മുംബൈ ഇന്ത്യന്‍സ് പ്ലേയോഫില്‍ എത്തി.

ഒരു ഘട്ടത്തില്‍ മുംബൈക്ക് വിജയിക്കാന്‍ 6 ഓവറില്‍ 91 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ക്രീസില്‍ നിന്ന ഹര്‍മ്മന്‍ പ്രീതാവട്ടെ 21 പന്തില്‍ 20 റണ്‍സ്. പിന്നീട് കണ്ടത് മറ്റൊരു താരത്തെയാണ്‌. അവസാന 27 പന്തില്‍ ബൗണ്ടറികളും സിക്സുകളും പിറവിയെടുത്തു. അവസാന 27 ബോളില്‍ 75 റണ്‍സാണ് ഹര്‍മ്മന്‍ പ്രീത് സ്കോര്‍ ചെയ്തത്.

അവസാന ഓവറില്‍ 13 റണ്‍സ് വേണമെന്നിരിക്കെ സിക്സും ഫോറുമടിച്ച് ഹര്‍മ്മര്‍പ്രീത് കളി മുംബൈക്ക് അനുകൂലമാക്കി. ഈ ഒരു തകര്‍പ്പന്‍ ഇന്നിംഗ്സില്‍ 10 ഫോറും 5 സിക്സും നേടി. യാസ്തിക ഭാട്ടിയ (36 പന്തില്‍ 49) നിര്‍ണായക പ്രകടനം നടത്തി.

ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിനായി മൂണി (35 പന്തില്‍ 66) ഹേമലത (40 പന്തില്‍ 74) എന്നിവര്‍ മികച്ച പ്രകടനം നടത്തി.

See also  "സഞ്ജുവും റിഷഭ് പന്തും ട്വന്റി20 ലോകകപ്പിൽ കളിക്കണം". നിർദ്ദേശം നൽകി ക്രിക്കറ്റ്‌ ഇതിഹാസം.
Scroll to Top