ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടി20 മത്സരത്തില്‍ ബൗണ്ടറി ലൈന്‍ ക്യാച്ചുമായി ഇന്ത്യന്‍ വനിതാ താരം ഹാര്‍ലിന്‍ ഡിയോള്‍. 19ാം ഓവറില്‍ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ അമി ജോണെസിനെ പുറത്താക്കാനാണ് ഹര്‍ലിന്‍ ഡിയോള്‍ അവിശ്വസിനീയ പ്രകടനം കാഴ്ച്ചവച്ചത്.
ശിഖ പാണ്ടെയെ ലോങ്ങ് ഓഫിലൂടെ അതിര്‍ത്തി കടത്താന്‍ ശ്രമിച്ച ഇംഗ്ലണ്ട് വിക്കറ്റ് കീപ്പറെ, ബൗണ്ടറി ലൈനില്‍ ചാടി പിടിച്ചു. ബാലന്‍സ് തെറ്റി ബൗണ്ടറി കടക്കുമെന്ന് തോന്നിയപ്പോള്‍, ബോള്‍ മുകളിലേക്ക് എറിഞ്ഞു, ചാടി ഡൈവ് ചെയ്ത് ക്യാച്ച് പിടിക്കുകയായിരുന്നു.
മത്സരത്തില്‍ 20 ഓവറില്‍ 177 റണ്‍സാണ് ഇംഗ്ലണ്ട് വനിതകള്‍ ആദ്യ ടി20യില്‍ ഇന്ത്യക്ക് ലക്ഷ്യമായി കൊടുത്തത്. ഇംഗ്ലണ്ടിനു വേണ്ടി നതാലി സ്കീവര്‍ 27 ബോളില്‍ നിന്നും 55 റണ്‍സ് നേടി. ബോളിംഗില്‍ 22 റണ്‍ വഴങ്ങി 3 വിക്കറ്റ് നേടിയ ശിഖ പാണ്ടെയാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്.
മറുപടി ബാറ്റിംഗില്‍ 8.4 ഓവറിനുശേഷം മഴ തടസ്സമായപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ബോര്‍ഡില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സുണ്ടായിരുന്നു. ഡിഎല്‍എസ് പ്രകാരം വിജയിയെ കണ്ടെത്തിയപ്പോള്‍ 18 റണ്‍സിന്‍റെ വിജയം ഇംഗ്ലണ്ട് ആഘോഷിച്ചു.