ധോണിയുടെ വിരമിക്കൽ എപ്പോൾ :വമ്പൻ ഉത്തരം നൽകി റെയ്ന

ലോകക്രിക്കറ്റിൽ ഏറ്റവും അധികം ക്രിക്കറ്റ്‌ പ്രേമികളെ സ്വാധീനിച്ച ഇന്ത്യൻ നായകനും വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനും എല്ലാമായിരുന്ന മഹേന്ദ്ര സിങ് ധോണി ഈ സീസൺ അവസാനത്തോടെ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ്‌ മതിയാക്കുമോ എന്ന ചർച്ചകൾ സജീവമാണ്. നാല്പതാം പിറന്നാൾ കഴിഞ്ഞ ദിവസം ആഘോഷിച്ച ധോണി പതിനാലാം സീസൺ ഐപിൽ കിരീടം നേടി വിരമിക്കൽ പ്രഖ്യാപനം അറിയിക്കുമെന്നാണ് പല ആരാധകരും വിലയിരുത്തുന്നത്. ചെന്നൈ സൂപ്പർ കിങ്‌സ് ടീമിനെ ചരിത്ര നേട്ടങ്ങളിലേക്ക് നയിച്ച ധോണി ഒരു സീസൺ കൂടി നായക വേഷത്തിൽ തിളങ്ങണമെന്നാണ് പല ആരാധകരുടെയും അഭിപ്രായം.ഈ ഒരു വിഷയത്തിൽ ധോണിയുടെ നിലപാട് മാത്രമാണ് അന്തിമ തീരുമാനം എന്നും ടീം മാനേജ്മെന്റ് മുൻപ് വ്യക്തമാക്കിയിരുന്നു

ഇപ്പോൾ ധോണിയുടെ ഏറ്റവും അടുത്ത സുഹൃത്തും ചെന്നൈ സൂപ്പർ കിങ്‌സ് ടീമിലെ സ്റ്റാർ ബാറ്റ്‌സ്മാനുമായ സുരേഷ് റെയ്ന അടുത്ത സീസണിൽ ധോണി വിരമിക്കുമോയെന്ന ചോദ്യത്തിന് ഉത്തരം നൽകുകയാണ് ഇപ്പോൾ. “ഇനിയും ഒരു സീസൺ ധോണിക്ക് കളിക്കാമെന്നാണ് എന്റെ വിശ്വാസം. ഇത്തവണ ചെന്നൈ ടീം കിരീടം നേടിയാൽ ഞാൻ അദ്ദേഹത്തെ അടുത്ത സീസൺ ഐപിൽ കളിക്കുവാൻ ഉറപ്പായും നിർബന്ധിക്കും ” സുരേഷ് റെയ്ന തന്റെ അഭിപ്രായം വിശദമാക്കി

എന്നാൽ കഴിഞ്ഞ വർഷം ഇരുവരും ഒരേ ദിവസമാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. ഈ സീസൺ ഐപിഎല്ലിൽ മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്ത റെയ്ന താൻ ഇനി ചെന്നൈ ടീമിനായി മാത്രമേ എന്നും ഐപിൽ കളിക്കൂ എന്നും വ്യക്തമാക്കി “അടുത്ത സീസണിൽ രണ്ട് പുതിയ ടീമുകൾ ഐപിഎല്ലിൽ വരുന്നുണ്ട് എന്നും വാർത്തകൾ വരുന്നുണ്ട്. പക്ഷേ ഞാൻ ഇനി എല്ലാ സീസണിലും ചെന്നൈ സൂപ്പർ കിങ്‌സ് ടീമിൽ മാത്രം കളിക്കാനാണ് സാധ്യത. ഇനിയും നാല് :അഞ്ച് വർഷം ക്രിക്കറ്റ്‌ കളിക്കാനാകുമെന്നാണ് എന്റെ വിശ്വാസം. ചെന്നൈ ടീമിനായി എല്ലാ സീസണും കളിക്കാനാണ് ആഗ്രഹവും ” റെയ്ന ആഗ്രഹം വിവരിച്ചു.