പാക്കിസ്ഥാന്‍ തീയുണ്ടയെ ആരും ബഹുമാനിച്ചില്ലാ. മോശം റെക്കോഡുമായി മടക്കം.

haris rauf 114633562

2023 ഏകദിന ലോകകപ്പില്‍ നിരാശജനകമായ പ്രകടനമാണ് പാക്കിസ്ഥാന്‍ പുറത്തെടുത്തത്. ഏറെ പ്രതീക്ഷയുമായി എത്തിയ പാക്കിസ്ഥാന്‍ പേസ് ബൗളര്‍മാര്‍ക്ക് ഇന്ത്യന്‍ മണ്ണില്‍ തിളങ്ങാനായില്ലാ. ബാറ്റര്‍മാരുടെ പേടി സ്വപ്നമായിരുന്ന ഹാരീസ് റൗഫ് – ഷഹീന്‍ അഫ്രീദി എന്നിവര്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാഞ്ഞതോടെ പാക്കിസ്ഥാന്‍റെ സെമി സാധ്യതകള്‍ ഇല്ലാതാവുകയായിരുന്നു.

ടൂര്‍ണമെന്‍റില്‍ ഒരു മോശം റെക്കോഡുമായാണ് പാക്കിസ്ഥാന്‍ ബോളര്‍ ഹാരീസ് റൗഫ് മടങ്ങുന്നത്. ഒരു ലോകകപ്പ് ടൂര്‍ണമെന്‍റില്‍ ഏറ്റവും കൂടുതല്‍ റണ്‍ വഴങ്ങിയ ബോളര്‍ എന്ന റെക്കോഡ് ഹാരീസ് റൗഫിന്‍റെ പേരിലായി. 9 മത്സരങ്ങളില്‍ നിന്നായി 533 റണ്‍സാണ് പാക്ക് പേസ് ബൗളര്‍ വഴങ്ങിയത്. ഇതാദ്യമായാണ് ഒരു പാക്കിസ്ഥാന്‍ ബോളര്‍ 500 നു മുകളില്‍ റണ്‍സ് വഴങ്ങുന്നത്.

2019 ല്‍ ആദില്‍ റഷീദ് 526 റണ്‍സാണ് വഴങ്ങിയത്. ഈ റെക്കോഡാണ് പാക്കിസ്ഥാന്‍ ബോളര്‍ മറികടന്നത്. ഈ ലോകകപ്പില്‍ 525 റണ്‍സ് വഴങ്ങിയ ശ്രീലങ്കന്‍ താരം ദില്‍ഷന്‍ മധുശങ്കയാണ് മൂന്നാമത്. മറ്റൊരു പാക്ക് ബോളറായ ഷഹീന്‍ അഫ്രീദി ഈ ടൂര്‍ണമെന്‍റില്‍ 481 റണ്‍സാണ് വഴങ്ങിയത്.

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

പാക്കിസ്ഥാന്‍റെ അവസാന മത്സരത്തില്‍ 3 വിക്കറ്റാണ് റൗഫ് വീഴ്ത്തിയത്. 10 ഓവറില്‍ 64 റണ്‍സും റൗഫ് വിട്ടുകൊടുത്തു. 16 വിക്കറ്റാണ് ടൂര്‍ണമെന്‍റില്‍ റൗഫിനു സ്വന്തമാക്കാനായത്.

Scroll to Top