ഭാവിയിൽ ലിമിറ്റഡ് ഓവർ ഫോർമാറ്റുകളിൽ ഹാർദിക് പാണ്ഡ്യ, ഇന്ത്യയെ നയിക്കുമെന്ന് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്. ഇതിഹാസ താരം എംഎസ് ധോണിയുമായി താരതമ്യവും ചെയ്യുകയും മടങ്ങി വരവിനു ശേഷം ഹര്‍ദ്ദിക്കിനു സംഭവിച്ച മാറ്റവും മുന്‍ ഇന്ത്യന്‍ ബൗളര്‍ ഒരു അഭിമുഖത്തില്‍ വിശിദീകരിച്ചു.
ഞായറാഴ്ച ദുബായിൽ നടന്ന ഏഷ്യാ കപ്പ് മത്സരത്തില്‍ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ 5 വിക്കറ്റ് വിജയത്തിൽ ഹാർദിക് പാണ്ഡ്യ ഓൾറൗണ്ട് ഷോ നടത്തിയിരുന്നു. ഹാർദിക് തന്റെ 4 ഓവർ ക്വാട്ടയിൽ 26 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വെറും 17 പന്തിൽ 33 റൺസ് നേടി ഫിനിഷിങ്ങ് ജോലി ചെയ്തു. ഇതിനു പിന്നാലെയാണ് ഹാര്‍ദ്ദിക്കിനെ പ്രശംസിച്ച് ഭാജി എത്തിയത്.
“അവൻ ക്യാപ്റ്റനാകണം, അവൻ ക്യാപ്റ്റനാകുമെന്ന് ഞാൻ കരുതുന്നു. സമീപകാലത്ത് അദ്ദേഹം വ്യത്യസ്തമായ ഒരു ആളാണ്. അദ്ദേഹം ഒരു എംഎസ് ധോണിയെപ്പോലെ ആയിത്തീർന്നു, അദ്ദേഹം വളരെ കാം ആന്‍ഡ് കംപോസ്ഡ് ആണ്. അവൻ വളരെ നന്നായി ബാറ്റ് ചെയ്യുന്നു, അവന്റെ കഴിവിൽ അവൻ വളരെയധികം വിശ്വസിക്കുന്നു,” ഹർഭജൻ സിംഗ് സ്പോർട്സ് ടാക്കിനോട് പറഞ്ഞു.
2018 ലെ ഏഷ്യാ കപ്പിൽ ഹാർദിക് പാണ്ഡ്യയ്ക്ക് നടുവിന് ഗുരുതരമായി പരിക്കേറ്റ് ഗ്രൗണ്ടിന് പുറത്ത് സ്ട്രെച്ചർ ചെയ്യേണ്ടി വന്ന അതേ വേദിയും അതേ എതിരാളികയും കൂടിയായിരുന്നു ഇത്. ഹാർദിക്കിന്റെ കഠിനാധ്വാനത്തെയും പ്രതിബദ്ധതയെയും പ്രശംസിച്ച ഹർഭജൻ, ഇന്ത്യയുടെ വിജയകരമായ ക്യാപ്റ്റനാകാനുള്ള എല്ലാ ഗുണങ്ങളും ഇന്ത്യന്‍ ഓൾറൗണ്ടർക്ക് ഉണ്ടെന്ന് പറഞ്ഞു.
” ആ ജോലി ചെയ്യാൻ തനിക്ക് കഴിയുമെന്നും ഇന്ത്യയ്‌ക്കായി മത്സരങ്ങൾ വിജയിക്കുമെന്നും അവനറിയാം. അദ്ദേഹം ഇന്ത്യയുടെ ക്യാപ്റ്റനാകുന്നത് ഞാൻ കാണുന്നു. പാക്കിസ്ഥാനെതിരായ മത്സരത്തിലും ഐപിഎല്ലിലും അദ്ദേഹം തന്റെ സ്വഭാവം പ്രകടിപ്പിച്ച രീതി ഉജ്ജ്വലമായിരുന്നു. ദേശീയ ടീമിന്റെ ക്യാപ്റ്റനാകാനുള്ള എല്ലാ കഴിവുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടെന്ന് ഞാൻ കരുതുന്നു, ”ഹര്‍ഭജന്‍ കൂട്ടിച്ചേർത്തു.