ഹാർദിക്ക് പാണ്ട്യക്ക് വീണ്ടും എട്ടിന്റെ പണി :ഇത്തവണ ഞെട്ടിച്ചത് ബിസിസിഐ

ഇന്ത്യൻ ക്രിക്കറ്റ് ടീമിനായി മൂന്ന് ഫോർമാറ്റിലും അസാധ്യ പ്രകടനം ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും കാഴ്ചവെച്ച ഹാർഥിക്ക് പാണ്ട്യ വളരെ അധികം കയ്യടി ക്രിക്കറ്റ് ലോകത്ത് നിന്നും നേടിയിരുന്നു. എന്നാൽ പരിക്കും മോശം ഫോമും കാരണം ഇന്ത്യൻ സ്‌ക്വാഡിൽ നിന്നും തന്നെ പുറത്തായ ഹാർഥിക്ക് പാണ്ട്യ നിലവിൽ വരാനിരിക്കുന്ന ഐപിൽ സീസണിനായിട്ടുള്ള പരിശീലനത്തിലാണ്.

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റനായ ഹാർഥിക്ക് പാണ്ട്യ ഐപിൽ സീസണിൽ ഒരു ആൾറൗണ്ടർ റോളിലാകും താൻ കളിക്കുകയെന്ന് ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ടി :20 ലോകകപ്പിന് ശേഷം ഫിറ്റ്നസ് നേടാൻ കഴിഞ്ഞിട്ടില്ലാത്ത താരത്തിന് ഇന്ത്യൻ ടീമിലേക്ക് തിരിച്ച് വരവിന് മികച്ച പ്രകടനം അനിവാര്യമാണ്.

അതേസമയം ഇപ്പോൾ പ്രഖ്യാപിച്ച ബിസിസിഐയുടെ പുതുക്കിയ വാർഷിക കരാറിൽ തിരിച്ചടി നേരിടുകയാണ് ഹാർഥിക്ക് പാണ്ട്യ. ഇതുവരെ വാർഷിക കരാറിൽ എ ഗ്രേഡിലായിരുന്ന ഹാർഥിക്കിനെ സി ഗ്രേഡിലേക്കാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ഇപ്പോൾ തരംതാഴ്ത്തിയത്. ബിസിസിഐയുടെ വാർഷിക കരാർ പ്രകാരം എ + കാറ്ററിയിലുള്ള താരങ്ങൾക്ക് ഏഴ് കോടി രൂപയാണ് പ്രതിഫലമായി നൽകുന്നത് എങ്കിൽ എ കാറ്ററി (5 കോടി )ബി കാറ്റഗറി (3 കോടി ), സി കാറ്റഗറി (1 കോടി ) ഇപ്രകാരമാണ് വാർഷിക പ്രതിഫലം നൽകുന്നത്.

പുതുക്കിയ കരാർ പ്രകാരം നാല് കോടി രൂപയാണ് ഹാർഥിക്ക് പാണ്ട്യക്ക് നഷ്ടമാകുന്നത്. ഐപില്ലിനായി എല്ലാ അർഥത്തിലും തയ്യാറെടുക്കുന്ന താരം തന്റെ പഴയ ടീമായ മുംബൈ ഇന്ത്യൻസിന് സോഷ്യൽ മീഡിയയിൽ കൂടി നന്ദി പറഞ്ഞിരുന്നു. ഹാർഥിക്ക് പാണ്ട്യക്ക് പുറമേ റാഷിദ്‌ ഖാൻ, ശുഭ്മാൻ ഗിൽ എന്നിവരെയാണ് ഗുജറാത്ത് ടീം സ്‌ക്വാഡിൽ ലേലത്തിന് മുൻപ് നിലനിർത്തിയത്.

Previous article14 കോടി രൂപ വെള്ളത്തിലായോ ? ചെന്നൈ സൂപ്പര്‍ കിംഗ്സ് കാത്തിരിക്കുന്നു.
Next articleഇത് ഒത്തൊരുമയുടെ വിജയം. ദൈവത്തിന് നന്ദി.എന്നാൽ ആ കാര്യം ഇതുവരെയും ഉറപ്പായിട്ടില്ല-സഹൽ അബ്ദുൽ സമദ്.