IPL 2022 ; പുതിയ ടീമിന്‍റെ ക്യാപ്റ്റനാവാന്‍ ഹാര്‍ദ്ദിക്ക് പാണ്ട്യ.

വരാനിരിക്കുന്ന ഐപിഎല്‍ സീസണില്‍ അഹമ്മദാബാദില്‍ നിന്നുള്ള ഫ്രാഞ്ചൈസിയെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക്ക് പാണ്ട്യ നയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഗുജറാത്തില്‍ നിന്നുള്ള പാണ്ട്യക്ക് തന്നെയാണ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കുള്ള പ്രഥമ പരിഗണന. ലേലത്തിനു മുന്നോടിയായി മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയപ്പോള്‍ ഹാര്‍ദ്ദിക്ക് പാണ്ട്യയെ ഉള്‍പ്പെടുത്തിയിരുന്നില്ല.

കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രധാന താരമായിരുന്നട്ടും മുംബൈ ഇന്ത്യന്‍സ് രോഹിത് ശര്‍മ്മ, ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ്. കിറോണ്‍ പൊള്ളാര്‍ഡ് എന്നിവരെയാണ് നിലനിര്‍ത്തിയത്. ഹാര്‍ദ്ദിക്കിനെക്കൂടാതെ ഇഷാന്‍ കിഷന്‍, ട്രെന്‍റ് ബോള്‍ട്ട് എന്നിവരെയും നഷ്ടമായിരുന്നു. ടീമിലെ പഴയ താരങ്ങളെ തിരിച്ചു പിടിക്കുമെന്ന് ടീം ഡയറക്ടറായ സഹീര്‍ ഖാന്‍ പറഞ്ഞെങ്കിലും ഹാര്‍ദ്ദിക്ക് പാണ്ട്യ ഇനി മുംബൈയിലേക്ക് ഇല്ലാ എന്നാണ് സൂചന.

5625 കോടി രൂപക്കാണ് സിവിസി ക്യാപിറ്റല്‍ അഹമ്മദാബാദ് ഫ്രാഞ്ചൈസിയെ സ്വന്തമാക്കിയത്. ബാറ്റിംഗില്‍ സമീപകാലത്ത് മോശം ഫോമിലുള്ള ഹാര്‍ദ്ദിക് പരിക്കിനെത്തുടര്‍ന്ന് പന്തെറിയാത്തത് ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനും പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ബാറ്റര്‍ എന്ന നിലയില്‍ കളിച്ച മത്സരങ്ങളില്‍ തിളങ്ങാന്‍ ഹാര്‍ദ്ദിക്കിന് കഴിഞ്ഞതുമില്ല. ഇതിന് പിന്നാലെയാണ് മുംബൈ ഇന്ത്യന്‍സ് താരത്തെ കൈവിട്ടത്.

പാണ്ഡ്യയെ കൂടാതെ ഇഷന്‍ കിഷനെയും റഷീദ് ഖാനെയും അഹമ്മദാബാദ് ടീം സ്വന്തമാക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ ആശിഷ് നെഹ്റ അഹമ്മദാബാദ് ടീമിന്റെ പരിശീലകനുമാകും എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

Previous articleതെറ്റില്‍ നിന്നും പാഠം പഠിക്കണം : ടീമിൽ നിന്നും പുറത്താക്കണമെന്ന് മുൻ താരം
Next articleതെറ്റുകൾ എല്ലാവർക്കും സംഭവിക്കും : പന്തിന് സപ്പോർട്ടുമായി കോഹ്ലി