തെറ്റില്‍ നിന്നും പാഠം പഠിക്കണം : ടീമിൽ നിന്നും പുറത്താക്കണമെന്ന് മുൻ താരം

877k6djg india vs south africa

നാളെ ആരംഭിക്കുന്ന മൂന്നാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരം ടീം ഇന്ത്യക്ക് വളരെ ഏറെ നിർണായകമാണ്. കേപ്ടൗണിൽ പരമ്പര ജയം മാത്രം ലക്ഷ്യമാക്കി ഇരു ടീമുകളും കളിക്കുന്നത് എങ്കിൽ ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിളിൽ മൂന്നാം ടെസ്റ്റ്‌ മത്സരഫലം പ്രധാനമാണ്. രണ്ടാം ടെസ്റ്റിൽ ഏഴ് വിക്കറ്റിന്റെ മാസ്മരിക ജയം സ്വന്തമാക്കി സൗത്താഫ്രിക്കൻ ടീം അധിപത്യം നേടുമ്പോൾ നായകൻ വിരാട് കോഹ്ലി തിരികെ എത്തുന്നതാണ് ടീം ഇന്ത്യയുടെ കരുത്ത്.

കേപ്ടൗണിൽ ഏഴ് തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഇന്ത്യക്ക് ഇതുവരെ ജയത്തിലേക്ക് എത്താൻ കഴിഞ്ഞിട്ടില്ല. ഈ ചരിത്രം മാറ്റാനും സൗത്താഫ്രിക്കൻ മണ്ണിലെ ആദ്യത്തെ ടെസ്റ്റ്‌ പരമ്പര ജയത്തിലേക്ക് എത്താനുമാണ് കോഹ്ലിയും സംഘവും ആഗ്രഹിക്കുന്നത്. രണ്ടാം ടെസ്റ്റിലും തകർച്ച നേരിട്ട ബാറ്റിങ് നിരയാണ് ഇന്ത്യൻ ക്യാമ്പിൽ വളരെ ഏറെ ആശങ്ക സൃഷ്ടിക്കുന്നത്.

സീനിയർ താരങ്ങളായ പൂജാര, രഹാനെ എന്നിവർ രണ്ടാം ടെസ്റ്റിലെ രണ്ടാമത്തെ ഇന്നിംഗ്സിൽ അർദ്ധ സെഞ്ച്വറിയോടെ തിളങ്ങി എങ്കിലും ഇരുവരുടെയും തന്നെ ഫോമിൽ ആശങ്കകൾ സജീവമാണ്.ഒപ്പം മോശം ഷോട്ട് സെലക്ഷനുകളെ തുടർന്ന് രൂക്ഷ വിമർശനം കേട്ട റിഷാബ് പന്തിന് ഈ ടെസ്റ്റ്‌ നിർണായകമാണ്. താരത്തിന് മൂന്നാം ടെസ്റ്റിൽ സ്ഥാനം ലഭിക്കുമെന്നത് ഉറപ്പാണെങ്കിലും യുവ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനെതിരെ കടുത്ത വിമർശനം ഉന്നയിക്കുകയാണ് മുൻ ഇന്ത്യൻ താരം റിതീന്ദർ സോധി.

‘ഒരു കാലയളവിൽ ഇന്ത്യൻ ടീമിൽ മോശം ഷോട്ട് കളിച്ച് ഒരു താരം പുറത്താക്കുകയയും അത് ടീം തോൽവിക്ക് കാരണമായി മാറുകയും ചെയ്‌താൽ അതോടെ അദ്ദേഹം അടുത്ത മത്സരം കളിക്കാറില്ല. തെറ്റിൽ പാഠം പഠിപ്പിക്കാനായിട്ടാണ് ഇത്തരത്തിൽ എല്ലാം ചെയ്തിരുന്നത് ” റിതീന്ദർ സോധി പറഞ്ഞു.

See also  ജയസ്വാളിന്റെ ഫോമിനെപ്പറ്റി ആശങ്കയില്ല. ചോദ്യങ്ങൾക്ക് ബാറ്റുപയോഗിച്ച് അവൻ മറുപടി നൽകും. സുനിൽ ഗവാസ്കർ പറയുന്നു.

” റിഷാബ് പന്ത് ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാറാണ്. അദ്ദേഹത്തെ പോലൊരു താരത്തെ ഏതൊരു ടീമും ആഗ്രഹിക്കും. എന്നാൽ ചെറിയ താരമായാലും വലിയ താരമായാലും തെറ്റ് തെറ്റാണ്. അതിൽ ഒരു മാറ്റം ഇല്ല. റിഷാബ് പന്തിനോട് ടീം സംസാരിക്കണമായിരുന്നു. അദ്ദേഹം മൂന്നാം ടെസ്റ്റിൽ ടീമിൽ നിന്നും തന്നെ പുറത്തായാലും അത്ഭുതപെടാനില്ല. കാരണം റിഷാബ് പന്ത് തന്റെ തെറ്റുകൾ ആവർത്തിക്കുകയാണ് ” മുൻ ഇന്ത്യൻ താരം നിരീക്ഷിച്ചു

Scroll to Top